For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടനെ പ്രണയിച്ചപ്പോള്‍ വെജിറ്റേറിയന്‍; മറ്റൊരു നടനെ വിവാഹം കഴിച്ചപ്പോൾ വൈൻ കുടിക്കുന്നു, കരീനയെ കുറിച്ച് കരൺ

  |

  സൗന്ദര്യം കൊണ്ട് മാത്രമല്ല അഭിനയത്തിലുള്ള കഴിവും നിലപാടുകള്‍ കൊണ്ടുമെല്ലം ബോളിവുഡിന്റെ പ്രിയങ്കരിയാണ് കരീന കപൂര്‍. പല നടിമാരും പ്രസവിക്കാന്‍ പോലും മടി കാണിക്കുന്ന കാലത്ത് രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം കൊടുത്ത് മാതൃകാപരമായ ജീവിതം നയിക്കുകയാണ് കരീന. ഈ വര്‍ഷം തുടക്കത്തിലാണ് കരീനയ്ക്കും സെയിഫിനും രണ്ടാമതും ഒരു ആണ്‍കുഞ്ഞ് തന്നെ ജനിക്കുന്നത്. മകന്റെ വരവിന് മുന്‍പേ നിറവയറ് കൊണ്ട് ലൊക്കേഷനിലേക്ക് അഭിനയിക്കാന്‍ പോവുകയും യോഗ നടത്തിയിട്ടുമൊക്കെ കരീന കപൂര്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.

  എത്രയൊക്കെ പ്രശസ്തിയിലാണ് ജീവിക്കുന്നതെങ്കിലും തന്റെ ജീവിതത്തിലെ ഉത്തരവാദിത്തങ്ങളില്‍ നിന്നും പിന്നോട്ട് ഇല്ലെന്ന് കരീന പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടനും നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനൊപ്പം കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച കരീനയുടെ വീഡിയോ വൈറലാവുകയാണ്. മുന്‍പും കരണിനൊപ്പം എത്തിയപ്പോഴുള്ള നടിയുടെ തുറന്ന് പറച്ചിലുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമായിരുന്നു. ഇപ്പോഴിതാ സെയിഫിന് മുന്‍പ് പ്രണയിച്ചിരുന്ന നടന്‍ ഷാഹിദ് കപൂറിനെ കുറിച്ചുള്ള കരണിന്റെ ചോദ്യത്തിനാണ് കരീന ഉത്തരം പറയുന്നത്.

  ഷാഹിദ് കപൂറുമായി പ്രണയത്തിലായിരുന്ന കാലത്ത് കരീന വെജിറ്റേറിയന്‍ ആയത് എന്ത് കൊണ്ടാണെന്നാണ് കരണ്‍ ജോഹര്‍ വലിയ ആവേശത്തോടെ ചോദിച്ചത്. 'ഷാഹിദുമായി പ്രണയത്തിലായിരുന്ന കാലത്ത് കരീന ആത്മീയമായിട്ടും സസ്യാഹാരി ആയിരുന്നു. ശേഷം സെയിഫ് അലി ഖാനെ വിവാഹം കഴിച്ചതിന് ശേഷം കാര്യങ്ങളൊക്കെ മാറിയെന്നും കരണ്‍ സൂചിപ്പിച്ചു. ഇപ്പോള്‍ കരീന വൈന്‍ കുടിക്കുകയും ബുദ്ധി ജീവിയെ പോലെ പുസ്തകം വായിക്കുകയൊക്കെ ചെയ്യുമെന്നും താരം പറയുന്നു. പെട്ടെന്ന് തന്നെ കരീന ഇതിന് മറുപടി പറഞ്ഞിരുന്നു. 'തന്റെ വ്യക്തിപരമായ ജീവിതത്തില്‍ ഞാനൊരു മെത്തേഡ് ആക്ടറാണ്' എന്നാണ് കരീന പറയുന്നത്.

  അതേ സമയം കരീനയ്‌ക്കൊപ്പം പ്രിയങ്ക ചോപ്രയും ഈ പരിപാടിയില്‍ ഒരുമിച്ച് പങ്കെടുക്കാന്‍ എത്തിയിരുന്നു. കരീനയുടെ മറുപടി കേട്ട് പ്രിയങ്ക പോലും ചിരിച്ച് പോയിരുന്നു. ഒരിക്കല്‍ ഷാഹിദ് കപൂറുമായി പ്രണയത്തിലാണെന്ന തരത്തില്‍ പ്രിയങ്കയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ഒരിക്കല്‍ പ്രിയങ്ക ചോപ്രയും കരീന കപൂറും തമ്മില്‍ ഏറ്റുമുട്ടേണ്ട സാഹചര്യം പോലും വന്നിരുന്നു. ഇതേ ഷോ യിലെ ഇരുവരുടെയും പ്രസ്താവന വലിയ കോളിളക്കങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോള്‍ രണ്ടാളും നല്ല സൗഹൃദത്തിലാണ്. പരസ്പരം പുകഴ്ത്തി പറഞ്ഞാണ് താരങ്ങള്‍ സംസാരിച്ചത്.

  മുൻ ഭർത്താവിന് ആശംസ ഇല്ല പകരം പെറ്റ് ഡോഗിന്; വിവാഹമോചനത്തിന് പിന്നാലെ സാമന്തയെ രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍

  പരസ്പരം ജന്മദിനാശംസകള്‍ അയക്കുകയും അല്ലെങ്കില്‍ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളിലൂടെ പരസ്പരം സ്നേഹം നിറഞ്ഞ കമന്റുകള്‍ പങ്കുവെച്ചും പ്രിയങ്കയും കരീനയും ശ്രദ്ധേയരാവാറുണ്ട്. നിലവില്‍ ഭര്‍ത്താവിന്റെ പേര് മാറ്റിയതിന്റെ പേരില്‍ വിവാഹമോചന കഥകളില്‍ കുടുങ്ങി കിടക്കുകയാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ സത്യമെന്താണെന്ന് പുറത്ത് വന്നിട്ടും പ്രിയങ്കയുടെയും നിക്കിന്റെയും പേരില്‍ ഉയര്‍ന്ന് വന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തിയാവുകയാണ്. അടുത്ത മാസം ഇരുവരും മൂന്നാം വിവാഹ വാര്‍ഷികം കൂടി ആഘോഷിക്കുകയാണ്.

  അവർ വേര്‍പിരിയും; തെറ്റിദ്ധാരണ കൂടി വരും, പ്രിയങ്ക ചോപ്രയും ഭര്‍ത്താവും വേര്‍പിരിയുമെന്ന് ജോത്സ്യന്റെ പ്രവചനം

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  കരീന കപൂര്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം സന്തുഷ്ട ദാമ്പത്യ ജീവിതം ആസ്വദിക്കുകയാണ്. ആമിര്‍ ഖാനൊപ്പം അഭിനയിക്കുന്ന ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയാണ് കരീനയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം. സിനിമയില്‍ നാഗ ചൈതന്യയാണ് പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാഹിദ് കപൂര്‍ ആണെങ്കില്‍ സിനിമകളുടെ തിരക്കുകള്‍ക്കിടയില്‍ ഭാര്യയുടെയും രണ്ട് മക്കളുടെയും കൂടെ സന്തോഷവാനാണ്.

  English summary
  Karan Johar Once Revealed Kareena Kapoors Personality Difference Before And After Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X