അച്ഛനായപ്പോൾ ചില ആശങ്കകളും അലട്ടി; റാണി മുഖർജിയും കരീനയും സഹായിച്ചു; കരൺ ജോഹർ പറയുന്നു

ബോളിവുഡിന്റെ നെടും തൂണായാണ് സംവിധായകൻ കരൺ ജോഹറിനെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. ബി ടൗണിൽ ഒരാളെ വളർത്താനും തളർത്താനുമുള്ള കെൽപ്പ് കരൺ ജോഹറിനുണ്ട്. ധർമ്മ പ്രൊഡക്ഷൻസിന്റെ അമരക്കാരനായ കരൺ ജോഹർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. ബോളിവുഡിനെ ഇന്നത്തെ നിറപ്പകിട്ടിലെത്തിച്ചതിൽ കരണിന് വലിയ പങ്കാണ് ഉള്ളത്. നിരവധി സൂപ്പർ ഹിറ്റുകൾ അദ്ദേഹം ബോളിവുഡിന് സമ്മാനിച്ചിട്ടുണ്ട്.

അതേസമയം സൂപ്പർ ഹിറ്റ് സംവിധായകൻ എന്നതിലുപരി ബോളിവുഡിലെ സൂപ്പർ ഹിറ്റ് അവതാരകൻ കൂടിയാണ് കരൺ ജോഹർ. കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫീ വിത്ത് കരൺ ബോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള ചാറ്റ് ഷോയാണ്. ഷോയുടെ എട്ടാമത്തെ സീസൺ നിലവിൽ നടക്കുകയാണ്. അതുകൊണ്ട് തന്നെ കരണും മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.

karan johar

കരിയറിനപ്പുറം കരണിന്റെ വ്യക്തി ജീവിതവും പലപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധനേടിയിട്ടുണ്ട്. 51 കാരനായ കരൺ ഇപ്പോഴും അവിവാഹിതനാണ്. 2017 ൽ സറൊ​ഗസി വഴി കരൺ രണ്ട് കുട്ടികളുടെ അച്ഛനായി മാറിയിരുന്നു. യാഷ്, റൂഹി എന്നിങ്ങനെയാണ് കരണിന്റെ മക്കളുടെ പേര്. ഇരട്ടക്കുട്ടികൾക്കൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും കരൺ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ തന്റെ സിംഗിൾ പാരന്റിംഗിനെ കുറിച്ചും കരൺ സംസാരിക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ സിംഗിൾ പാരന്റിങ് യാത്രയെ കുറിച്ചും അതിന് നടിമാരായ കരീന കപൂറും റാണി മുഖർജിയും നൽകിയ പിന്തുണയെ കുറിച്ചും കരൺ പറഞ്ഞത് ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം കോഫീ വിത്ത് കരൺ എപ്പിസോഡിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ കരൺ ജോഹർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

2017 ഫെബ്രുവരി 7-ന് ഇരട്ടക്കുട്ടികളുടെ അച്ഛനായി മാറിയപ്പോൾ ഓരോ മാതാപിതാക്കളും അനുഭവിക്കുന്ന തരത്തിലുള്ള ആശങ്കയും ആവേശവും കലർന്ന വികാരങ്ങങ്ങളായിരുന്നു തനിക്കും ഉണ്ടായിരുന്നതെന്ന് കരൺ ജോഹർ പങ്കുവെച്ചു. 44-ാം വയസ്സിൽ അച്ഛനായപ്പോൾ, സ്‌കൂളിൽ പേരന്റ്സ് മീറ്റിംഗുകളിലും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും കുട്ടികളുടെ ബർത്ത്ഡേ പാർട്ടികളിലെ ഒക്കെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരിക്കുമെന്ന് താനെന്ന് അറിയാമായിരുന്നെനും കരൺ തമാശയായി പറഞ്ഞു.

എന്നാൽ അതേ പ്രായത്തിലുള്ള കുട്ടികളുള്ള സുഹൃത്തുക്കളെ തനിക്ക് ലഭിച്ചുവെന്നാണ് കരൺ പറയുന്നത്. കരീന കപൂറിനേയും റാണി മുഖർജിയെയും ഉദ്ദേശിച്ചുകൊണ്ടായിരുന്നു കരണിന്റെ പരാമർശം. രക്ഷാകർതൃത്വത്തിന്റെ വെല്ലുവിളികളിൽ തന്നെ പിന്തുണയ്ക്കുന്നതിൽ കരീന കപൂർ ഖാനും റാണി മുഖർജിയും വഹിച്ച പ്രധാന പങ്കിനെ കുറിച്ചും കരൺ എടുത്തുപറഞ്ഞു.

karan johar

ജോഹറിന്റെ ഇരട്ടക്കുട്ടികളുടെ ജനനത്തോട് അടുത്തായിരുന്നു രണ്ട് നടിമാരും അമ്മമാരായത്. കരണിന്റെ മക്കൾ ജനിക്കുന്നതിന് രണ്ട് മാസം മുൻപാണ് കരീനയ്ക്ക് തൈമൂർ ജനിച്ചത്. ഒരു വർഷം മുൻപായിരുന്നു റാണിയുടെ മകൾ ആദിരയുടെ ജനനം. അഭിമുഖത്തിനിടെ കജോളിന് തന്റെ കുട്ടികളോടുള്ള അടുപ്പത്തെ കുറിച്ചും കരൺ ജോഹർ സംസാരിച്ചു. കജോൾ ചിലപ്പോൾ അവരിൽ ഒരാളെപ്പോലെയായി മാറുമെന്ന് കരൺ പറഞ്ഞു.

അതേസമയം അവിവാഹിതരായ രക്ഷിതാക്കൾക്ക് നല്ല പിന്തുണ ആവശ്യമാണെന്നും തനിക്ക് പിന്തുണ നൽകിയ മൂന്ന് സുഹൃത്തുക്കളോട് നന്ദിയുണ്ടെന്നും കരൺ പറഞ്ഞു. കരീനയും കാജോളുമായി തനിക്ക് മുൻപുണ്ടായ പ്രശ്നങ്ങളെ കുറിച്ച് ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇപ്പോൾ തങ്ങൾക്കിടയിൽ ഉള്ള സൗഹൃദത്തെ താൻ അഭിനന്ദിക്കുന്നവെന്നും കരൺ ജോഹർ അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X