For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബത്തിൽ വരുമാനമുള്ള ഏക വ്യക്തി!, ഗൗരിയെ കണ്ടുപഠിക്കാൻ ഷാരൂഖിനെ ഉപദേശിച്ച അക്കൗണ്ടന്റ്; സംഭവമിങ്ങനെ

  |

  ബോളിവുഡിലെ ജനപ്രിയ താരദമ്പതികളാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും. ഇവർക്കിടയിലെ സ്നേഹവും പരസ്പര ബഹുമാനമൊക്കെ പലരും അത്ഭുതത്തോടെ നോക്കി കാണുന്നതാണ്. പല താരദമ്പതികൾക്കും മാതൃകയാണ് ഇവരുടെ ജീവിതവും. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരമാണ് ഷാരൂഖ് ഖാൻ ഇന്ന്. യാതൊരു സിനിമാ പാരമ്പര്യവും ഇല്ലാതെയെത്തി ഷാരൂഖ് ബോളിവുഡിൽ കൈവരിച്ച നേട്ടങ്ങൾ ഇന്നും പലർക്കും വിസ്‌മയമാണ്. ഈ നേട്ടങ്ങൾക്ക് എല്ലാം കൂട്ടായി ഗൗരി ഖാനും ഉണ്ടായിരുന്നു.

  പലപ്പോഴും പല വേദികളിലും ഷാരൂഖ് ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. താൻ ഇന്ന് കൈവരിച്ച നേട്ടങ്ങളുടെ എല്ലാം ക്രെഡിറ്റ് ഗൗരിക്ക് കൂടിയാണെന്ന് താരം പറഞ്ഞിട്ടുണ്ട്. ഷാരൂഖിന്റെ നല്ല പാതി എന്നതിനപ്പുറം ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു സംരംഭക കൂടിയാണ് ഗൗരി. ബി ടൗണിന്റെ പ്രിയപ്പെട്ട ഇന്റീരിയർ ഡിസൈനറാണ് അവർ.

  Also Read: അയാളല്ല, ഗോവിന്ദയാണ് താരം; ആരാധകര്‍ അപമാനിച്ച സംഭവം പറഞ്ഞ് അമിതാഭ് ബച്ചന്‍

  കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്‌സിന്റെ രണ്ടാം സീസണിൽ ഗൗരി ഖാനും കരൺ ജോഹറും അതിഥികൾ ആയി എത്തിയിരുന്നു. ഷോയിൽ വച്ച് കരൺ ഷാരൂഖിനേയും ഗൗരിയേയും സംബന്ധിച്ച് നടത്തിയ ഒരു രസകരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ ബി ടൗണിൽ ശ്രദ്ധനേടുന്നത്.

  ഒരിക്കൽ ഷാരൂഖിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് അദ്ദേഹത്തിടെ ഗൗരി ഖാനെ കണ്ടുപഠിച്ചൂടെ എന്ന് ചോദിച്ചു എന്നാണ് കരൺ വെളിപ്പെടുത്തിയത്. കോവിഡ് സമയത്ത് കുടുംബത്തിലെ വരുമാനമുള്ള വ്യക്തി ഗൗരി ആയിരുന്നു. ആ സമയത്താണ് സംഭവമെന്നും ഷാരൂഖ് ഇത് തന്നോട് പറഞ്ഞപ്പോൾ താൻ ഒരുപാട് ചിരിച്ചെന്നും കരൺ പറഞ്ഞു.

  Also Read: ശ്രീദേവി വന്നതോടെ പണം പോവുന്ന വഴിയില്ല, ബോണി കപൂറിനോട് ദേഷ്യപ്പെട്ട സഹോദരൻ അനിൽ കപൂർ

  'കഴിഞ്ഞ ദിവസം ഷാരൂഖ് എന്നെ വല്ലാതെ ചിരിപ്പിച്ചു. ഷാരൂഖ് എന്നോട് പറഞ്ഞു, 'മഹാമാരിയുടെ സമയത്ത് ഈ വീട്ടിൽ പണം സമ്പാദിക്കുന്ന ഒരേയൊരാൾ ഗൗരിയാണ്.' ഒരു ദിവസം ചാർട്ടേഡ് അക്കൗണ്ടന്റ് വിളിച്ച് പറഞ്ഞു, 'നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയിൽ നിന്ന് എന്തെങ്കിലും ഒന്ന് പഠിച്ചൂടെ? വീട്ടിൽ ലാഭമുണ്ടാക്കുന്ന ഏക അംഗം അവരാണ്.' എന്ന്.' കരൺ പറഞ്ഞു.

  ഫാബുലസ് ലൈവ്സ് ഓഫ് ബോളിവുഡ് വൈവ്‌സിന്റെ രണ്ടാം സീസണാണ് ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഇതിലെ വിവിധ എപ്പിസോഡുകളിൽ സഞ്ജയ് കപൂറിന്റെ ഭാര്യ മഹീപ്, ചങ്കി പാണ്ഡേയുടെ ഭാര്യ ഭാവന, സൊഹൈൽ ഖാന്റെ മുൻ ഭാര്യ സീമ സജ്‌ദെ, സമീർ സോണിയുടെ ഭാര്യ നടി നീലം കോത്താരി എന്നിവരാണ് എത്തുന്നത്. അർജുൻ കപൂർ, ബാദ്ഷാ, മലൈക അറോറ, ബോബി ഡിയോൾ, ജാക്കി ഷ്രോഫ് തുടങ്ങി നിരവധി താരങ്ങളും ഈ സീസണിന്റെ ഭാഗമാകുന്നുണ്ട്.

  Also Read: കൂട്ടുകാര്‍ക്ക് മുന്നില്‍ വച്ച് ഹൃത്വിക്കിനെ തല്ലി അച്ഛന്‍; ആദ്യമായും അവസാനമായും തല്ലിയത് അന്നെന്ന് താരം

  ഗൗരിയുടെ ഇന്റീരിയർ ഡിസൈനിംഗ് ബിസിനസ് വിജയകരമായി മുന്നോട്ട് പോകുന്നതിനെയാണ് ഷാരൂഖ് പരാമർശിച്ചത്. അടുത്തിടെ ചെയ്ത രൺബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികളുടെ വീടുകൾ ഗൗരി ഖാൻ ഡിസൈൻ ചെയ്തിട്ടുണ്ട്. അവരുടെ സ്വന്തം വീടായ മന്നത്തിന്റെ ഡിസൈൻ പോലും ഗൗരി തന്നെയാണ് ചെയ്തിരിക്കുന്നത്.

  എന്നാൽ കരൺ ഇത് പറഞ്ഞതിന് പിന്നാലെ ഗൗരി ഖാൻ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, 'അദ്ദേഹം ഏതെല്ലാം പറയാൻ ഇഷ്ടപ്പെടുന്നുണ്ട്. എനിക്ക് കുറച്ചു ഹൈപ്പ് തരുന്നതൊക്കെ ആൾക്ക് ഇഷ്ടമാണ്' എന്നായിരുന്നു. അത് നല്ല കാര്യമാണെന്നും കരണും പറഞ്ഞു.

  Read more about: shah rukh khan
  English summary
  Karan Johar revealed that once Shah Rukh was told by his charted accountant to learn from Gauri Khan; Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X