For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വയംഭോഗ രംഗത്തിന് അമ്മയുടെ എതിര്‍പ്പ്; കൃതിയുടെ സുവര്‍ണാവസരം കിയാരയ്ക്ക്‌

  |

  ബോളിവുഡിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് കൃതി സനോണ്‍. താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഒന്നുമില്ലാതെയാണ് കൃതി ബോൡവുഡിലെത്തുന്നത്. തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു തുടക്കം. പിന്നീട് ബോളിവുഡിലെത്തി. ഇന്ന് തന്റെ പ്രകടനങ്ങളിലൂടേയും കഠിനാധ്വാനത്തിലൂടേയും സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട് കൃതി സനോണ്‍.

  Also Read: 'മഴയത്ത് സ്കൂട്ടറിൽ മമ്മൂട്ടിയും ഭാര്യയും, വിവാഹം കഴിഞ്ഞിട്ടേ ഉള്ളൂ; അതെനിക്ക് ഫീൽ ചെയ്തു'

  തന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന താരമാണ് കൃതി സനോണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കൃതി തന്റെ അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് സനോണ്‍ സഹോദരിമാര്‍. അമ്മയോടൊപ്പം ഡാന്‍സ് ചെയ്യുന്ന കൃതിയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു.

  കഴിഞ്ഞ ദിവസം കോഫി വിത്ത് കരണില്‍ കിയാര അദ്വാനിയും ഷാഹിദ് കപൂറും അതിഥികളായി എത്തിയിരുന്നു. പരിപാടിക്കിടെ എങ്ങനെയാണ് ലസ്റ്റ് സ്റ്റോറീസില്‍ കിയാര എത്തിയതെന്ന് കരണ്‍ ജോഹര്‍ പറയുന്നുണ്ട്. കിയാരയുടെ ബോളിവുഡിലെ തുടക്കകാലത്തെ സിനിമകളിലൊന്നായിരുന്നു നെറ്റ്ഫ്‌ളിക്‌സിന്റെ ലസ്റ്റ് സ്‌റ്റോറീസ്. ആന്തോളജി സിനിമയിലെ സ്വയംഭോഗം ചെയ്യുന്ന രംഗമാണ് കിയാരയെ താരമാക്കി മാറ്റുന്നത്.

  എന്നാല്‍ ആദ്യം താന്‍ ഈ വേഷം ഓഫര്‍ ചെയ്തിരുന്നത് കൃതി സനോണിനായിരുന്നുവെന്നാണ് കരണ്‍ പറയുന്നത്. ''കഥ വന്നു, ഞാന്‍ എഴുതി. പക്ഷെ ഇതിലേക്ക് ആളെ കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്നുറപ്പായിരുന്നു. പരസ്യമായി ഓര്‍ഗാസമുണ്ടാകുന്ന നായികയെ അവതരിപ്പിക്കാന്‍ ആളെ കണ്ടെത്തണം. ഞാന്‍ കൃതി സനോണിന് ഈ വേഷം ഓഫര്‍ ചെയ്തിരുന്നതാണ്. പക്ഷെ അവളുടെ അമ്മ സമ്മതിച്ചില്ല. സത്യത്തില്‍ നല്ല സിനിമയാണ്. സ്ത്രീപക്ഷ കഥയാണ്. പ്ലെഷര്‍ കണ്ടെത്താനുള്ള സ്ത്രീയുടെ അവകാശത്തെക്കുറിച്ചായിരുന്നു ആ സിനിമ പറഞ്ഞത്''. എന്നാണ് കരണ്‍ പറയുന്നത്.

  അതേസമയം ഒരിക്കല്‍ കൃതി സനോണ്‍ അമ്മയോടൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഇതില്‍ സംസാരിക്കവെ തന്റെ മകളുടെ സ്വപ്‌നത്തില്‍ താന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നാണ് കൃതിയുടെ അമ്മ പറയുന്നത്. ''ഞാന്‍ ഒരിക്കലും അവളില്‍ വിശ്വാസിച്ചിരുന്നു. അവള്‍ എന്നും നാണക്കാരിയായ കുട്ടിയായിരുന്നു. നിനക്ക് തീരെ ആത്മവിശ്വാസമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞിരന്നു. പക്ഷെ അവള്‍ക്ക് അവളെ വിശ്വാസമായിരുന്നു'' എന്നാണ് അമ്മ കൃതിയെക്കുറിച്ച് പറഞ്ഞത്.

  Also Read: അമ്മയ്ക്ക് ഞാനൊരു നാണക്കേടായിരുന്നു, പലവട്ടം എന്നെ ഇല്ലാതാക്കാന്‍ നോക്കി; വെളിപ്പെടുത്തി ശശി കപൂര്‍

  അമ്മ പറഞ്ഞത് കൃതി ശരിവെക്കുകയും ചെയ്യുന്നുണ്ട്. തനിക്ക് സഭാകമ്പം ഉണ്ടായിരുന്നുവെന്നാണ് കൃതി പറയുന്നത്. എന്തു ചെയ്യുമ്പോഴും പേടിയായിരുന്നുവെന്നും പരീക്ഷയാകുമ്പോള്‍ തലേ ദിവസം ഭക്ഷണം കഴിക്കുക പോലുമില്ലായിരുന്നുവെന്നും കൃതി ഓര്‍ക്കുന്നുണ്ട്. തന്റെ അച്ഛനും തുടക്കത്തില്‍ പേടിയായിരുന്നുവെന്നാണ് കൃതി പറയുന്നത്. ഇതിനാല്‍ തുടക്കത്തില്‍ അദ്ദേഹം എതിരായിരുന്നുവെന്നും എന്നാല്‍ തന്റെ അമ്മയാണ് ആ സമയത്ത് സ്വപ്‌നത്തിന് പിന്നാലെ പോകാനുള്ള ധൈര്യം തന്നതെന്നും കൃതി പറയുന്നുണ്ട്.

  തനിക്ക് ജീവിതത്തില്‍ ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ അതൊന്നും നേടാന്‍ സാധിച്ചില്ല. നിനക്ക് ജീവിതത്തില്‍ ഒരു സ്വപ്‌നമുണ്ടെങ്കില്‍ നീ അതിനായി ശ്രമിക്കണം എന്ന് പറഞ്ഞത് അമ്മയാണ്. ആ വാക്കുകള്‍ എന്റെ ജീവിതം മാറ്റിയെന്നാണ് കൃതി പറയുന്നത്. ഇപ്പോഴിതാ കൃതിയുടെ പാതയിലൂടെ സഹോദരിയും അഭിനയത്തിലേക്ക് കടന്നിരിക്കുകയാണ്. സഹോദരി നുപൂര്‍ സനോണ്‍ അഭിനയിച്ച സിനിമ ഈയ്യടുത്തായിരുന്നു റിലീസ് ചെയ്തത്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഡല്‍ഹി സ്വദേശിയായ കൃതി മോഡലിംഗിലൂടെയാണ് സിനിയമിലെത്തുന്നത്. തെലുങ്ക് ചിത്രമായ 1 നെനോക്കണ്ടിനെയായിരുന്നു ആദ്യ സിനിമ. മഹേഷ് ബാബുവായിരുന്നു നായകന്‍. പിന്നാലെ ഹീറോപന്തിയിലൂടെ ബോളിവുഡിലെത്തി. തുടര്‍ന്ന് ദില്‍വാലെ, ബറേലി കി ബര്‍ഫി, ലുക്കാ ചുപ്പി, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. മിമിയിലെ പ്രകടനത്തിലൂടെ കൃതി കയ്യടി നേടിയിരുന്നു. ഗണ്‍പത്, ആദിപുരുഷ്, ഷെഹ്‌സാദ തുടങ്ങിയ സിനിമകളാണ് അണിയറയിലുള്ളത്.

  English summary
  Karan Johar Reveals He Offered Lust Stories To Kriti Sanon Before Kiara Advani
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X