For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രണയത്തിലായിരുന്നു, വഞ്ചിക്കപ്പെട്ടതോടെ പിരിഞ്ഞു; കൂടെ നിന്ന നടന് നന്ദി പറഞ്ഞ് കരണ്‍ ജോഹര്‍

  |

  ബോളിവുഡിലെ മുന്‍നിര സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് കരണ്‍ ജോഹര്‍. നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് കരണ്‍ ജോഹര്‍. പല താരപുത്രന്മാരുടേയും പുത്രമാരുടേയും കരിയറിന് തുടക്കം കുറച്ചതും കരണ്‍ ആണ്. അതുകൊണ്ട് തന്നെ ബോളിവുഡിലെ നെപ്പോട്ടിസത്തിന്റെ പതാകവാഹകന്‍ എന്ന വിമര്‍ശനവും നിരന്തരം കരണ്‍ ജോഹര്‍ കേള്‍ക്കാറുണ്ട്.

  Also Read: ഒന്നൊന്നര ഞെട്ടല്‍; സീതാ രാമം കോപ്പിയടിയോ? സംശയിച്ച് ബാലചന്ദ്ര മേനോന്‍; അസൂയയെന്ന് ആരാധകര്‍

  സിനിമ പോലെ തന്നെ അവതാരകന്‍ എന്ന നിലയില്‍ ടെലിവിഷനിലും പരിചിതനാണ് കരണ്‍ ജോഹര്‍. നിരവധി ഷോകളിലെ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം എത്തിയിട്ടുണ്ട്. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന സൂപ്പര്‍ ഹിറ്റ് ഷോയാണ് കോഫി വിത്ത് കരണ്‍. ഇപ്പോഴിതാ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണുമായി മടങ്ങിയെത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍.

  കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത് അനില്‍ കപൂറും വരുണ്‍ ധവാനുമാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ജുഗ് ജുഗ് ജിയോ ഈയ്യടുത്താണ് പുറത്തിറങ്ങിയത്. കരണ്‍ ആയിരുന്നു സിനിമയുടെ നിര്‍മ്മാതാവ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മൂവരും ഒരുമിച്ചപ്പോള്‍ നിരവധി രസകരമായ നിമിഷങ്ങള്‍ക്കാണ് അത് വഴിയൊരുക്കിയത്.

  Also Read: 'ഒരു വർഷത്തെ ഹണിമൂൺ, നിനക്ക് ബോളിവുഡ് ഇഷ്ടമായില്ലെങ്കിൽ സിനിമ ഉപേക്ഷിക്കാം'; ഷാരൂഖ് ഗൗരിക്ക് നൽകിയ വാക്ക്

  തന്റെ മുന്നില്‍ അതിഥികളായി എത്തുന്നവരോട് വളരെ പേഴ്‌സണലായ ചോദ്യങ്ങള്‍ വരെ ചോദിക്കുന്ന ആളാണ് കരണ്‍ ജോഹര്‍. ഇതിന്റെ പേരില്‍ പ്രേക്ഷകരുടെ വിമര്‍ശനം കേള്‍ക്കേണ്ടി വരാറുണ്ടെങ്കിലും കരണിനോട് തങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ചടക്കം പല താരങ്ങളും മനസ് തുറന്നിരുന്നു. എന്നാല്‍ ഇത്തവണ സംഗതി നേരെ തിരിഞ്ഞിരിക്കുകയാണ്. ഇത്തവണ ചോദ്യങ്ങള്‍ ചോദിക്കുന്നത് വരുണ്‍ ധവാനും മറുപടി പറയുന്നത് കരണ്‍ ജോഹറുമായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  പരിപാടിയുടെ ഭാഗമായി കരണ്‍ തന്റെ അതിഥികളോട് ചോദ്യങ്ങള്‍ ചോദിക്കവെയായിരുന്നു സംഭവം. അവിഹിത ബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായി കരണ്‍ എത്തിയപ്പോള്‍ എന്തുകൊണ്ടാണ് കരണിന് ഈ വിഷയത്തില്‍ ഇത്ര താല്‍പര്യമെന്ന് വരുണ്‍ ചോദിക്കുകയായിരുന്നു. തനിക്ക് മനുഷ്യന്റെ സ്വഭാവങ്ങളും ശീലങ്ങളും പൊതുവെ താല്‍പര്യമുള്ളതാണെന്നായിരുന്നു കരണിന്റെ മറുപടി. ഇതോടെ കരണ്‍ എപ്പോഴെങ്കിലും പ്രണയത്തിലായിരിക്കുകയോ വഞ്ചിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന് വരുണ്‍ ചോദിക്കുകയായിരുന്നു.

  Also Read: പത്ത് കോടി നല്‍കി രാജമൗലിയെ ഒപ്പം നിര്‍ത്തി? സൂപ്പര്‍താര ചിത്രം ഹിറ്റാക്കാന്‍ അണിയറ പ്രവര്‍ത്തകരുടെ നീക്കം

  താന്‍ പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വഞ്ചിക്കപ്പെട്ടതോടെ പിരിയുകയായിരുന്നുവെന്നുമാണ് കരണ്‍ പറയുന്നത്. തനിക്ക് ആവശ്യം വന്നപ്പോള്‍ പിന്തുണ നല്‍കിയതിന് കരണ്‍ വരുണിന് നന്ദി പറയുകയും ചെയ്യുന്നുണ്ട്.

  അതേസമയം കരണ്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ റോക്കി ഓര്‍ റാണി കി പ്രേം കഹാനി അണിയറയില്‍ തയ്യാറെടുക്കുകയാണ്. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. പിന്നാലെ താരം ജലക്ക് ദിക്കലാ ജാ എന്ന ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവും എത്തിയിട്ടുണ്ട് കരണ്‍ ജോഹര്‍. നിരവധി സിനിമകളാണ് കരണിന്റെ നിര്‍മ്മാണത്തില്‍ അണിയറയിലൊരുങ്ങുന്നത്. യോദ്ധ, ഗോവിന്ദ നാം മേര തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. ബ്രഹ്‌മാസ്ത്രയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.


  ബോളിവുഡിന് നിരവധി ഹിറ്റുകള്‍ നല്‍കിയിട്ടുണ്ട് കരണ്‍ ജോഹര്‍. കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഗം, കഭി അല്‍വിദ ന കെഹ്ന തുടങ്ങിയ സിനിമകള്‍ ഒരുക്കിയത് കരണ്‍ ജോഹര്‍ ആയിരുന്നു. ആലിയ ഭട്ട്, വരുണ്‍ ധവാന്‍, അനന്യ പാണ്ഡെ തുടങ്ങിയ താരങ്ങളുടെ കരിയര്‍ ലോഞ്ച് ചെയ്തതും കരണ്‍ ആയിരുന്നു. ഇതോടെയാണ് നെപ്പോട്ടിസത്തിന്റെ പ്രധാനിയെന്ന വിമര്‍ശനം കരണിനെതിരെ ഉയരുന്നത്. ആലിയ ഭട്ടിനെ പുകഴ്ത്തിയും ഔട്ട് സൈഡര്‍ ആയ കൃതി സനോണിനെ താഴ്ത്തിയും സംസാരിച്ച് ഈയ്യടുത്ത് കരണ്‍ വിവാദത്തില്‍ പെട്ടിരുന്നു.

  Read more about: karan johar
  English summary
  Karan Johar Reveals He Was In Love But Broke Up Later In Koffee With Karan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X