' ഹലോ ഞാൻ മണിരത്‌നമാണ്', എങ്കിൽ ഞാൻ ടോം ക്രൂസ് ആണെന്ന് കജോൾ! നഷ്ടമായത് സൂപ്പർ ഹിറ്റ് ചിത്രം: കരൺ ജോഹർ പറയുന്നു

ബോളിവുഡിലെ ജനപ്രിയ ഷോയാണ് കോഫി വിത്ത് കരണ്‍. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായിട്ടെത്തുന്ന പരിപാടിയില്‍ ഹിന്ദി സിനിമയിലെ മുന്‍നിര താരങ്ങളാണ് പങ്കെടുക്കാറുള്ളത്. ഇപ്പോഴിതാ ഷോയുടെ എട്ടാം സീസൺ ആരംഭിച്ചിരിക്കുകയാണ്. ഓരോ ആഴ്ചയും ഓരോ താരങ്ങളായി ഷോയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

താരങ്ങളുടെ രസകരമായ തുറന്നു പറച്ചിലുകളും വിവാദപരമായ വെളിപ്പെടുത്തലുകളും കൊണ്ടുമെല്ലാം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് കോഫി വിത്ത് കരണ്‍. പുതിയ സീസണിലും അതിന് മാറ്റം വന്നിട്ടില്ല. അഞ്ച് എപ്പിസോഡുകൾ പിന്നിട്ട പുതിയ സീസണിൽ അവസാനം അതിഥികളായി എത്തുന്നത് നടിമാരായ റാണി മുഖർജിയും കജോളുമാണ്. വരുന്ന നവംബര്‍ 30നാണ് കോഫി വിത്ത് കരണിലെ റാണി മുഖര്‍ജി, കജോള്‍ എപ്പിസോഡ് സംപ്രേഷണം ചെയ്യുക.

Kajol, karan johar

എപ്പിസോഡിന്റെ ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിനിടെ ഷോയിൽ കരൺ ജോഹർ നടത്തിയ ഒരു വെളിപ്പെടുത്തലും വൈറലായി മാറുകയാണ്. ദിൽ സേ എന്ന ചിത്രത്തിലെ ഒരു സുപ്രധാന വേഷം കാജോളിന് നഷ്ടപ്പെട്ട സംഭവത്തെ കുറിച്ച് കരൺ ജോഹർ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത ദിൽ സെയിൽ നായകനായി ഷാരൂഖ് എത്തിയപ്പോൾ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത് മനീഷ കൊയ്‌രാളയും പ്രീതി സിന്റയും ആയിരുന്നു. എന്നാൽ അതിലേക്ക് മണിരത്‌നം ആദ്യം വിളിച്ചത് കാജോളിനെ ആയിരുന്നുവെന്ന് കരൺ പറയുന്നു. മണിരത്‌നത്തിന്റെ കോൾ ആരോ പറ്റിക്കാൻ വിളിക്കുന്നത് ആണെന്ന് കരുതി കജോൾ കട്ട് ചെയ്തു. ഷാരൂഖ് ഖാനും കജോളും അഭനയിച്ച കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വായനയ്ക്കിടെയാണ് ഈ രസകരമായ സംഭവം ഉണ്ടായതെന്നും കരൺ ജോഹർ പറഞ്ഞു.

"ഞാൻ ഷാരൂഖ് ഖാനോടും കാജോളിനോടും സിനിമയുടെ കഥ വിവരിക്കുകയാണ്. ഞങ്ങൾ അമൃത് അപ്പാർട്ട്‌മെന്റിലെ ഷാരൂഖ് ഖാന്റെ പഴയ വീട്ടിലായിരുന്നു അന്ന് ഇരുന്നത്. ഞങ്ങൾ ടെറസിനോട് ചേർന്നുള്ള ഷാരൂഖിന്‍റെ മുറിയിൽ ഇരിക്കുകയായിരുന്നു. കഥ കേട്ട് കജോള്‍ കരയുകയായിരുന്നു. ഷാരൂഖ് ഖാൻ കാജോളിനെ നോക്കുന്നുണ്ടായിരുന്നു. കഥ വിവരിക്കുമ്പോൾ ഞാനും കരയുന്നുണ്ട്. ഞങ്ങൾ രണ്ടുപേർക്കും ഭ്രാന്താണെന്ന് ഷാരൂഖ് കരുതി കാണും.

Kajol, karan johar

ആ സമയത്താണ് കാജോളിന് ഒരു കോള്‍ വന്നത്. 'ആരാ' എന്ന് കജോള്‍ ചോദിച്ചു. ഞാൻ മണിരത്‌നമാണ് സംസാരിക്കുന്നത് എന്നായിരുന്നു അപ്പുറത്ത് നിന്നുള്ള മറുപടി. എന്നാല്‍ കജോള്‍ അത് വിശ്വസിച്ചില്ല 'എങ്കിൽ ഞാൻ ഞാൻ ടോം ക്രൂസ് ആണ്' എന്ന് പറഞ്ഞ് ഫോൺ വെച്ചു. ശരിക്കും അത് മണിരത്നം തന്നെ ആയിരുന്നു. ദിൽ സേ എന്ന ചിത്രത്തിലേക്ക് കാജോളിനെ വിളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഫോൺ കോൾ. എന്നാല്‍ തന്നെ ആരോ പ്രങ്ക് ചെയ്യുകയാണ് എന്നാണ് കജോൾ കരുതിയത്," കരണ്‍ ജോഹര്‍ പറയുന്നു.

കരൺ ജോഹറിന്റെ ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. എപ്പിസോഡ് സംപ്രേഷണം ചെയ്ത ശേഷം ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും. ഈ മാസം ആദ്യമാണ് കോഫി വിത്ത് കരണിന്റെ എട്ടാം സീസൺ ആരംഭിച്ചത്. ഓരോ വ്യാഴാഴ്ചകളിലുമാണ് പുതിയ എപ്പിസോഡുകൾ സംപ്രേഷണം ചെയ്യുക. ഇതുവരെ അജയ് ദേവ്ഗൺ, രോഹിത് ഷെട്ടി, കിയാര അദ്വാനി, വിക്കി കൗശൽ, വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ എന്നീ താരങ്ങളാണ് ഈ സീസണിൽ അതിഥികളായി എത്തിയത്.

Read more about: kajol
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X