For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരീനയെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്, പക്ഷെ...; തുറന്ന് പറഞ്ഞ് കരണ്‍ ജോഹര്‍

  |

  ബോളിവുഡിലെ മുന്‍നിര താരങ്ങളാണ് കരണ്‍ ജോഹറും കരീന കപൂറും. നിര്‍മ്മാതാവും സംവിധായകനുമൊക്കെയാണ് കരണ്‍ ജോഹര്‍. നിരവധി താരപുത്രന്മാരുടേയും പുത്രിമാരുടേയും ബോളിവുഡ് അരങ്ങേറ്റത്തിന് വഴിയൊരുക്കിയത് കരണ്‍ ആണ്. അവതാരകന്‍ എന്ന നിലയിലും കരണ്‍ ജോഹര്‍ കയ്യടി നേടിയിട്ടുണ്ട്. കരീനയാകട്ടെ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തി സ്വന്തമായൊരു ഇടം നേടിയെടുത്ത നടിയും.

  Also Read: പ്രസവിക്കുന്നതിന്റെ തലേന്ന് രാത്രി വന്ന കൊതി; മകള്‍ തന്നെ മിനി വേര്‍ഷനായതിനെ കുറിച്ച് നടി ശില്‍പ ബാല

  വളരെ അടുത്ത സുഹൃത്തുക്കളാണ് കരീനയും കരണും. ഇരുവരും ഒരുമിച്ച് സ്ഥിരമായി സമയം ചെലവിടുന്നതും പരസ്പരം എല്ലാ സാഹചര്യങ്ങളിലും പിന്തുണയ്ക്കുന്നതുമൊക്കെ ആരാധകര്‍ കണ്ടിട്ടുണ്ട്. കഭി ഖുഷി കഭി ഗം മുതല്‍ വി ആര്‍ ഫാമിലി, ഗോരി തേരെ പ്യാര്‍ മേം തുടങ്ങി നിരവധി സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. കരണ്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണിലെ സ്ഥിരം സാന്നിധ്യവുമാണ് കരീന കപൂര്‍.

  ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ കരണ്‍ കരീനയോട് തനിക്കുള്ള സ്‌നേഹം തുറന്ന് കാണിക്കുന്നുണ്ട്. തനിക്ക് കരീനയുമായി സ്‌പെഷ്യല്‍ ബന്ധമാണുള്ളതെന്നാണ് കരണ്‍ പറയുന്നത്. താനൊരു ഭര്‍ത്താവാവുകയാണെങ്കില്‍ തനിക്ക് കരീനയായിരിക്കും ഭാര്യയാകാന്‍ ഏറ്റവും അനുയോജ്യയെന്നായിരുന്നു അഭിമുഖത്തില്‍ കരണ്‍ പറഞ്ഞത്. ഒരു സ്ത്രീയെ ഡേറ്റ് ചെയ്യാന്‍ ആഗ്രഹം തോന്നുകയാണെങ്കില്‍ ആ സ്ത്രീ കരീനയായിരിക്കുമെന്നും കരണ്‍ പറഞ്ഞിരുന്നു. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'ഹൗ കേൻ യു ടോക് ലൈക് ദാറ്റ്? ഒറ്റപ്പോക്ക്'; നയൻതാരയ്ക്ക് ദേഷ്യം വന്നതിനെക്കുറിച്ച് ധ്യാൻ ശ്രീനിവാസൻ

  സെലിബ്രിറ്റ് സ്റ്റൈലിസ്റ്റും ഡിസൈനറുമായ അനൈത ഷ്രോഫിന് നല്‍കിയ അഭിമുഖത്തിലാണ് കരണ്‍ മനസ് തുറന്നത്. ഏത് നായികയേയായിരിക്കും വിവാഹം കഴിക്കുക എന്ന അനൈതയുടെ ചോദ്യത്തിന് ഉടനെ തന്നെ കരീന എന്ന് കരണ്‍ മറുപടി നല്‍കുകയായിരുന്നു. കരീന അടിപൊളിയാണ്, തമാശക്കാരിയാണ്, എന്റര്‍ടെയ്‌നിംഗ് ആണെന്നും താന്‍ തന്റെ പങ്കാളിയില്‍ നോക്കുന്ന ഗുണങ്ങള്‍ ആണിതെന്നും കരണ്‍ പറയുന്നുണ്ട്.

  വളരെ വ്യക്തിപരമായ തുറന്നു പറച്ചിലുകളും കരണ്‍ നടത്തുന്നുണ്ട്. തനിക്ക് സീരിയസ് ഡേറ്റിംഗ് ഇഷ്ടമ്ലലെന്നും കാഷ്വല്‍ സെക്‌സ് തനിക്ക് അനുയോജ്യമല്ലെന്നും കരണ്‍ പറയുന്നു. ലൈഗിംക ബന്ധത്തില്‍ ഏര്‍പ്പെടും മുമ്പ് ആ വ്യക്തിയുമായി സംസാരിച്ച് പരസ്പരം മനസിലാക്കുകയും ഒരു കണക്ഷന്‍ രൂപപ്പെടുത്തുകയും ചെയ്യണമെന്നും കരണ്‍ പറയുന്നുണ്ട്.

  Also Read: അലോസരപ്പെടുത്തുന്നത്; ഇനി ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ കരീനയും സെയ്‌ഫും

  അതേസമയം എന്നും സ്‌നേഹവും സൗഹൃദവും മാത്രമല്ല കരണും കരീനയും തമ്മിലുള്ള ബന്ധത്തിലുണ്ടായിട്ടുള്ളത്. കരണ്‍ ഒരുക്കിയ കല്‍ ഹോ ന ഹോയില്‍ അഭിനയിക്കാനുള്ള അവസരം കരീന നിരസിച്ചതോടെ ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ചിത്രത്തിലെ നായകനായ ഷാരൂഖ് ഖാന്റെ അത്ര തന്നെ പ്രതിഫലം ആവശ്യപ്പെടുകയായിരുന്നു കരീന കപൂര്‍. ഇതോടെ ചിത്രത്തില്‍ നിന്നും കരീനയെ മാറ്റി പകരം പ്രീതി സിന്റയെ ചിത്രത്തിലെ നായികയായി എത്തിക്കുകയായിരുന്നു കരണ്‍. ചിത്രം വന്‍ വിജയമായി മാറി. പിന്നീട് കരണും കരീനയും എല്ലാം പറഞ്ഞ് പരിഹരിക്കുകയും പിണക്കം അവസാനിപ്പിക്കുകയും ചെയ്തു.

  ഈയ്യടുത്തായിരുന്നു കരീന കപൂറിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ജഹാംഗീര്‍ എന്നാണ് രണ്ടാമത്തെ കുട്ടിയ്ക്ക് സെയ്ഫും കരീനയും പേരിട്ടിരിക്കുന്നത്. ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. താരം ഇപ്പോള്‍ തന്റെ ഒടിടി എന്‍ട്രിയാക്കായി തയ്യാറെടുക്കുകയാണ്. സുജോയ് ഘോഷ് ഒരുക്കുന്ന ഷോയിലൂടെയാണ് കരീന കപൂര്‍ ഒടിടിയിലെത്തുന്നത്.


  നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കോഫി വിത്ത് കരണുമായി മടങ്ങിയെത്തിയിരിക്കുകയാണ് കരണ്‍ ജോഹര്‍. മൂന്ന് വര്‍ഷത്തിന് ശേഷം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയത് ഏഴാം സീസണുമായിട്ടാണ്. നിരവധി താരങ്ങള്‍ ഇതിനോടകം കോഫി വിത്ത് കരണിലെത്തി. സിദ്ധാന്ത് ചതുര്‍വേദി, കത്രീന കൈഫ്, ഇഷാന്‍ ഘട്ടര്‍ എന്നിവരാണ് ഒടുവിലെ എപ്പിസോഡിലെത്തിയത്. നേരത്തെ മറ്റാരു എപ്പിസോഡില്‍ ആമിര്‍ ഖാനും കരീന കപൂറുമെത്തിയിരുന്നു.

  Read more about: karan johar
  English summary
  Karan Johar Said Once Kareena Is The One He WIshes To Marry Of Date If He Is Interested
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X