എന്നെ മരത്തില്‍ കെട്ടിയിട്ട് അഭിഷേകും കൂട്ടുകാരും പോയി; കുട്ടിക്കാലത്തെ വലിയ ട്രോമ! വെളിപ്പെടുത്തി കരണ്‍

ബോളിവുഡിലെ മുന്‍നിരക്കാരനാണ് കരണ്‍ ജോഹര്‍. നിര്‍മ്മാതാവെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലുമൊക്കെ നിറ സാന്നിധ്യമാണ് കരണ്‍ ജോഹര്‍. ബോളിവുഡിലെ പല താരങ്ങളുടെയും മക്കളേയും സിനിമയിലേക്ക് ലോഞ്ച് ചെയ്യുന്നതും കരണ്‍ ജോഹര്‍. ഇതിന്റെ പേരില്‍ നിരന്തരമായ നെപ്പോട്ടിസത്തിന്റെ പാതകവാഹകന്‍ എന്ന പേരും കരണ്‍ ജോഹറിനെ തേടിയെത്താറുണ്ട്. പക്ഷെ ബോളിവുഡില്‍ കരണ്‍ ജോഹറിനുള്ള സ്വാധീനം ഒരിക്കലും തള്ളിക്കളയാന്‍ സാധിക്കുന്നതല്ല.

സിനിമയുടെ പിന്നണി പ്രവര്‍ത്തകന്‍ എന്നത് പോലെ തന്നെ അവതാരകന്‍ എന്ന നിലയില്‍ ക്യാമറയ്ക്ക് മുന്നിലും നിറ സാന്നിധ്യമാണ് കരണ്‍ ജോഹര്‍. കരണ്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ വലിയ ഹിറ്റാണ്. ഒരിടവേളയ്ക്ക് ശേഷം ഈയ്യടുത്തായിരുന്നു കോഫി വിത്ത് കരണിന്റെ പുതിയ സീസണുമായി കരണ്‍ ജോഹര്‍ മടങ്ങിയെത്തിയത്. ഏഴാം സീസണിലെത്തി നില്‍ക്കുകയാണ് കോഫി വിത്ത് കരണ്‍.

രണും അഭിഷേക് ബച്ചനും

കോഫി വിത്ത് കരണ്‍ പോലെ തന്നെ കരണ്‍ അവതാരകനായി എത്തുന്ന മറ്റൊരു പരിപാടിയാണ് കോളിംഗ് കരണ്‍. പക്ഷെ ഇതൊരു റേഡിയോ ഷോ ആണെന്ന് മാത്രം. കോഫി വിത്ത് കരണ്‍ പോലെ തന്നെ താരങ്ങളാണ് കോളിംഗ് കരണില്‍ അതിഥികളായി എത്തുന്നത്. അങ്ങനൊരു ഷോയില്‍ അതിഥിയായത് അഭിഷേക് ബച്ചന്‍ ആയിരുന്നു. പരിപാടിക്കിടെ തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച് രസകരമായ ഒരുപാട് അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട് കരണും അഭിഷേക് ബച്ചനും.

 മരത്തില്‍ കെട്ടിയിട്ടു

ഒരിക്കല്‍ കരണ്‍ ജോഹറിനെ താന്‍ ഒരു മരത്തില്‍ കെട്ടിയിട്ട കഥ പങ്കുവെക്കാന്‍ ആവശ്യപ്പെടുന്നുണ്ട് അഭിഷേക് ബച്ചന്‍. ഇന്ന് ബോളിവുഡിലെ വളരെ പവര്‍ഫുള്‍ ആയ മനുഷ്യനാണെങ്കിലും അന്ന് താങ്കളെ ഞാനൊരു മരത്തില്‍ കെട്ടിയിട്ടുണ്ടെന്നത് ഓര്‍മ്മയുണ്ടോ എന്നായിരുന്നു അഭിഷേക് ചോദിച്ചത്. പിന്നാലെ അന്ന് നടന്ന സംഭവം ഓര്‍ക്കുകയാണ് കരണ്‍ ജോഹര്‍. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ട്രൊമാറ്റിക് ആയ ഓര്‍മ്മ


''ഓ ഗോഡ്! അത് ഭയങ്കര തമാശയാണ്. നിങ്ങള്‍ എന്നേയും നിന്റെ സഹോദരിയേയും മരത്തില്‍ കെട്ടിയിടുകയായിരുന്നു. അതില്‍ നിന്നുമുണ്ടായ നല്ലൊരു കാര്യം എന്തെന്നാല്‍ എനിക്ക് അവളെ അടുത്തറിയാനായി സാധിച്ചുവെന്നാണ്. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അവള്‍. പക്ഷെ എന്റെ കുട്ടിക്കാലത്തെ ട്രൊമാറ്റിക് ആയ ഓര്‍മ്മകളിലൊന്നാണത്. അതൊരു റെഡ് ഇന്ത്യന്‍ പാര്‍ട്ടിയോ ഗെയിമോ ആയിരുന്നുവെന്ന് തോന്നുന്നു. എന്താണ് ശരിക്കും നടന്നതെന്ന് ഓര്‍മ്മയില്ല. പക്ഷെ ഗെയിമിന്റെ ഭാഗമായി നിങ്ങള്‍ എന്നെ മരത്തില്‍ കെട്ടിയിടുകയായിരുന്നു'' കരണ്‍ പറയുന്നു.

''നീയും ഫര്‍ഹാന്‍ അക്തറും ആദിത്യ ചോപ്രയും ഉദയ് ചോപ്രയുമാണെന്ന് തോന്നുന്നു. മരത്തില്‍ കെട്ടിയിട്ട് നിങ്ങള്‍ പോയിക്കളഞ്ഞുവെന്ന് ഞാന്‍ ഓര്‍ക്കുന്നുണ്ട്. വേറെയും ആരൊക്കയോ ഉണ്ടെന്ന് തോന്നുന്നു. എനിക്കോര്‍മ്മയില്ല.'' കരണ്‍ കൂട്ടിച്ചേര്‍ക്കുന്നു. കുട്ടിക്കാലത്ത് അക്ഷയ് ഖന്നയും തന്നോട് ക്രൂരമായിട്ടായിരുന്നു പെരുമാറിയിരുന്നതെന്ന് മറ്റൊരിക്കല്‍ കരണ്‍ ജോഹര്‍ വെളിപ്പെടുത്തിയിരുന്നു.

പുതിയ സിനിമ

എന്തായാലും കാലന്തരത്തില്‍ കരണ്‍ ജോഹര്‍ ബോളിവുഡിലെ പ്രധാനികൡലൊരാളായി മാറിയിരിക്കുകയാണ്. ആലിയ ഭട്ട് മുതല്‍ അനന്യ പാണ്ഡെ വരെയുള്ള നിരവധി താരങ്ങളെ ബോളിവുഡില്‍ ലോഞ്ച് ചെയ്തത് കരണ്‍ ജോഹര്‍ ആണ്. ആലിയയും രണ്‍ബീര്‍ കപൂറും പ്രധാന വേഷങ്ങളിലെത്തിയ ബ്രഹ്‌മാസ്ത്രയാണ് കരണ്‍ ജോഹര്‍ നിര്‍മ്മിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. ഗോവിന്ദ നാം മേര, യോദ്ധ, ദോസ്താന 2, ബേദഡക്ക് എന്നിവയാണ് കരണ്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമകള്‍.

ഇതിനിടെ സംവിധാനത്തിലേക്കും മടങ്ങിയെത്തുന്നുണ്ട് കരണ്‍ ജോഹര്‍. റോക്കി ഓര്‍ റാണി കി പ്രേം കഹാനിയാണ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമ. ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Read more about: karan johar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X