ഞാൻ പുരുഷനായി ജനിച്ചു!! ഉള്ളിലൊരു സ്ത്രീയുണ്ട്, ട്രോളിയ പെൺകുട്ടിയ്ക്ക് മറുപടിയുമായി സംവിധായകൻ

സവർഗ്ഗ അനുരാഗത്തിന്റെ പേരിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ വിവാദങ്ങളും വിമർശനങ്ങളും കേൾക്കേണ്ടി വന്ന സംവിധായകനാണ് കരൺ ജോഹർ. എന്നാൽ ഇതൊന്നും അദ്ദേഹം കാര്യമായി എടുക്കുന്നില്ല എന്നതാണ് മറ്റൊരു രസകരമായ സംഭവം. വളറെ ചെറുപ്പം നുതൽ തന്നെ സ്വവർഗ്ഗനുരാഗത്തിന്റെ പേരിൽ കരൺ ജോഹറിനെതിരെ നിരവധി കമന്റുകൾ ഉയർന്നിരുന്നു. ആദ്യമൊക്കെ വേദനിപ്പിച്ചെങ്കിലും പിന്നീട് ഇ‍തിന് കാര്യമായ ശ്രദ്ധ കൊടുത്തിരുന്നില്ല.

ആ മമ്മൂട്ടി ചിത്രം റിലീസിന് മുൻപേ ഹിറ്റാകുമെന്ന് ഉറപ്പിച്ചിരുന്നു!! കാരണം സുമതലയുടെ നെറ്റിയിൽ ഉണ്ടായ മുറിവ്, സെറ്റിനെ നടുക്കിയ സംഭവം വെളിപ്പെടുത്തി താരം...
തന്റെ അത്മകഥയിൽ താനൊരു സ്വവർഗ്ഗനുരാഗിയാണ് കരൺ ജോഹർ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ തന്റെ ലൈംഗികതയുടെ പേരിൽ തന്നെ വിമർശിക്കുന്നവർക്ക് ചുട്ടമറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്. തനിയ്ക്ക് നേരെ ഉയരുന്ന ട്രോൾ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെയുളള നിലപാട് വ്യക്തമാക്കുകയാണ് കരൺ ജോഹർ. നടൻ അബ്ബസ് ഖാൻ അവതാരകനായി എത്തുന്ന പരിപാടിയിലാണ് കരൺ ഇക്കാര്യം വെളിപ്പെടുത്തിയത്.

 എന്നിലുള്ളിലെ സ്ത്രീ

എന്നിലുള്ളിലെ സ്ത്രീ

ഒരു പെൺകുട്ടി ഒരിക്കൽ ചോദിച്ച ഒരു ചോദ്യം ഉദ്ധരിച്ചു കൊണ്ടാണ് കരൺ ജോഹർ സംസാരിച്ചു തുടങ്ങിയത്. നിങ്ങളുടെ ലിംഗത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നായിരുന്നു അവരുടെ ചേദ്യം. ഒരിക്കലുമില്ല, ഞാൻ ഒരു പുരുഷനായിട്ടാണ് ജനിച്ചത്. എന്റെ ഉള്ളിലൊരു സ്ത്രീയുണ്ട്. അതെന്നെ കൂടുതൽ പുരുഷനാക്കുന്നു. ഇങ്ങനെയായിരുന്നു അന്ന് ഞാൻ ആ പെൺകുട്ടിയ്ക്ക് മറുപടി നൽകിയത്.

 ആനന്ദാനുഭൂതി

ആനന്ദാനുഭൂതി

ഒരുകാലത്ത് ട്രോളുകൾ തന്നെ വിഷമിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്നെ ട്രോളുകൾ ബാധിക്കാറില്ലെന്നും കരൺ ജോഹർ പറഞ്ഞു. ആദ്യമൊക്കെ തന്നെ കുറിച്ചുള്ള ഇത്തരത്തിലുളള ട്രോളുകൾ കാണുമ്പോൾ സങ്കടപ്പെടുമായിരുന്നു. എന്നാൽ അത് പിന്നീട് സാധാരണ ഒരു സംഭവമായി മാറുകയായിരുന്നു. ഇപ്പോൾ ഇതു കേൾക്കുമ്പോൾ സുന്ദരമായ ആനന്ദാനുഭൂതിയിലാണ് ഞാൻ. എല്ലാ ദിവസംവും ഇതേ സന്തോഷത്തിൽ തന്നെയാണ് തൻ ഉണരുന്നത്.

 സ്വവർഗ്ഗനുരാഗം മോശമല്ല

സ്വവർഗ്ഗനുരാഗം മോശമല്ല

എന്റെ ജീവിതത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും സംസാരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഞാനാണ്. അത് എന്റെ മാത്രം കാര്യമാണ്. ഒരു ഘട്ടത്തിൽ സ്വർഗ്ഗരതിയോട് ഭയമായിരുന്നു എന്റെ ലൈംഗികതയെ കുറിച്ച് നിങ്ങൾക്ക് സംസാരിക്കാനുള്ള അവകാശമുണ്ട്. എന്നാൽ സ്വവർഗ്ഗനുരാഗം തെറ്റാണ് ഒരിക്കലും വിചാരിക്കരുത്. അതിനെ കുറിച്ച് തെറ്റായി സംസാരിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് കാര്യമായ എന്തോ പ്രശ്നമുണ്ടെന്നും കരൺ ജോഹർ പറഞ്ഞു.

 സ്വവർഗനുരാഗം  പ്രമോയമാക്കി സിനിമ

സ്വവർഗനുരാഗം പ്രമോയമാക്കി സിനിമ

സ്വവർഗ്ഗനുരാഗം പ്രമേയമാക്കി സിനിമ എടുക്കാൻ തനിയ്ക്ക് ആഗ്രഹമുണ്ടെന്ന് കരൺ ജോഹർ വെളിപ്പെടുത്തിയിരുന്നു. മുൻനിര സംവിധായകരിൽ ഒരാൾ എന്ന നിലയ്ക്ക് തനിയ്ക്ക് ഈ വിഷയത്തിൽ ഒരു സിനിമ എടുക്കാൻ സാധിക്കും. തനിയ്ക്ക് ഈ പ്രോജക്ടിനോട് അതിയായ താൽപര്യവുമുണ്ട്. എന്നാൽ ആ ചിത്രത്തിൽ മുൻനിര നായകന്മാർ തന്നെ പ്രധാന വേഷത്തിൽ എത്തുകയും വേണം. അതേസമയം നടന്മാരുടെ കാര്യത്തിൽ അങ്ങനെയൊരു വ്യക്തയില്ലെങ്കിൽ പോലും അങ്ങനെയാരു സിനിമ ചെയ്യാൻ അധിയായ താൽ പര്യമുണ്ടെന്നും കരൺ ജോഹർ മുൻ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X