അടിച്ച് പൂസായി വിക്കിയുടെ കല്യാണ ദിവസം ഫോണ്‍ ചെയ്ത ആലിയ; ആ കഥ പറഞ്ഞ് കരണ്‍

സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ളത്. രാജസ്ഥാനില്‍ വച്ച് നടന്ന വിവാഹം സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും സ്വകാര്യമായ ചടങ്ങുകളിലൊന്നുമായിരുന്നു. വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നുള്ളൂ. അതീവസുരക്ഷകളോടെയായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹം നടന്ന റിസോര്‍ട്ടിന് മുകളിലൂടെ ഡ്രോണുകള്‍ പറത്തുന്നതിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെല്ലാം നിരോധനമുണ്ടായിരുന്നു.

ഇപ്പോഴിതാ വിവാഹ ശേഷം ആദ്യമായി ഒരു പരിപാടിയില്‍ അതിഥിയായി എത്തുകയാണ് വിക്കി കൗശല്‍. സംവധിയാകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡിലെ അതിഥികളില്‍ ഒരാള്‍ വിക്കി കൗശലമാണ്. സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ കൂടെയാണ് വിക്കി കോഫി വിത്ത് കരണിലെത്തുന്നത്. കഴിഞ്ഞ കോഫി വിത്ത് കരണ്‍ സീസണായിരുന്നു വിക്കി-കത്രീന പ്രണയത്തിന് നിമിത്തമായി മാറിയത്.

മദ്യലഹരിയില്‍ ഫോണ്‍ ചെയ്ത കഥ

ഇപ്പോഴിതാ വിക്കിയെ മദ്യലഹരിയില്‍ ഫോണ്‍ ചെയ്ത കഥ വെളിപ്പെടുത്തിയിരിക്കുകായണ് കരണ്‍ ജോഹര്‍. ആലിയ ഭട്ടും കരണും ചേര്‍ന്നായിരുന്നു വിക്കിയെ ഫോണ്‍ ചെയ്തത്. കത്രീനയുമായുള്ള വിവാഹത്തിന് തൊട്ട് മുമ്പായിരുന്നു സംഭവം. രാത്രി വൈന്‍ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു താനും ആലിയയും എന്നാണ് കരണ്‍ പറയുന്നത്. ആകാശത്തെ നക്ഷത്രങ്ങളും നോക്കിയിരിക്കുമ്പോള്‍ ആരെയെങ്കിലും ഫോണ്‍ വിളിക്കണമെന്ന് തോന്നി. അങ്ങനെ വിക്കിയെ വിളിക്കുകയായിരുന്നുവെന്നാണ് കരണ്‍ പറയുന്നത്.

കത്രീനയും ആലിയയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ജീ ലേ സര അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. രസകരമായ വസ്തുത നേരത്തെ രണ്‍ബീര്‍ കപൂറും കത്രീനയും പ്രണയത്തിലായിരുന്നുവെന്നതാണ്. പിന്നീട് രണ്‍ബീര്‍ ആലിയയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. രണ്‍ബീറും ആലിയയും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണ്.

വിക്കിയും കത്രീനയും

രണ്‍ബീറിനേയും ആലിയയേയും പോലെ വിക്കിയും കത്രീനയും തങ്ങളുടെ ആദ്യത്തെ കണ്‍മണിക്കായി കാത്തിരിക്കുകയാണെന്നും ഉടനെ തന്നെ ഈ വാര്‍ത്ത താരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് വാര്‍ത്തകള്‍ പറയുന്നത്. കത്രീനയെ തനിക്കും ആലിയയ്ക്കും നേരത്തെ തന്നെ വളരെ നന്നായി അറിയാമെന്നും എന്നാല്‍ വിക്കിയെ അറിയാന്‍ വൈകിയെന്നുമാണ് കരണ്‍ പറയുന്നത്. വിക്കിയും കത്രീനയും കല്യാണം കഴിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ഒരുപാട് സന്തോഷമായെന്നും കരണ്‍ പറയുന്നത്.

വിക്കി കൗശലും ആലിയ ഭട്ടും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു റാസി. ഈ ചിത്രത്തിലെ പ്രകടനത്തിന് വിക്കി കൗശലിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. അതേസമയം വിക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ സര്‍ദാര്‍ ഉദ്ദം ആണ്. ഗോവിന്ദ മേര നാം ആണ് വിക്കിയുടെ പുതിയ സിനിമ. ഭൂമി പേഡ്‌നേക്കറും കിയാര അദ്വാനിയുമാണ് ചിത്രത്തിലെ നായികമാര്‍. പിന്നാലെ മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രവും അണിയറയിലുണ്ട്. റാസിയ്ക്ക് ശേഷം മേഘ്‌നയും വിക്കിയും ഒരുമിക്കുന്ന സിനിമയാണിത്.

അമ്മയാകാന്‍

അതേസമയം അമ്മയാകാന്‍ തയ്യാറെടുക്കുന്ന ആലിയയുടെ ഏറ്റവും പുതിയ സിനിമ ഡാര്‍ലിംഗ്‌സ് ആണ്. ഈയ്യടുത്തായിരുന്നു സിനിമ നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്. ഷെഫാലി ഷായും വിജയ് വര്‍മയും മലയാളിതാരം റോഷന്‍ മാത്യുവുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. രണ്‍ബീറിനൊപ്പം അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രയാണ് ആലിയയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആലിയയും രണ്‍ബീറും പ്രണയത്തിലാകുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കോഫി വിത്ത് കരണില്‍

ആലിയയും രണ്‍വീര്‍ സിംഗും ചേര്‍ന്നായിരുന്നു കോഫി വിത്ത് കരണിന്റെ എഴാം സീസണിന് തുടക്കം കുറിച്ചത്. വിക്കിയും സിദ്ധാര്‍ത്ഥും എത്തുന്ന എപ്പിസോഡ് നാളെ സംപ്രേക്ഷണം ചെയ്യും. കത്രീനയും അതിഥിയായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X