ഭാര്യയ്ക്ക് രാഖി സഹോദരനുമായി അവിഹിതം; വധഭീഷണി, വീട്ടില്‍ നിന്നും അടിച്ചിറക്കിയെന്ന് നടന്‍
ഓണ്‍ സ്‌ക്രീനിലെ ജനപ്രീയ നായകനായിരുന്നു കരണ്‍ മെഹ്‌റ. എന്നാല്‍ ഓഫ് സ്‌ക്രീനില്‍ വിവാദ നായകനായി മാറിയിരിക്കുകയാണ് കരണ്‍. മുന്‍ ഭാര്യയായിരുന്ന നടി നിഷ റാവല്‍ കരണിനെതിരെ നടത്തിയ തുറന്നു പറച്ചില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇരുവരും ഇപ്പോള്‍ വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുകയാണ്. അതേസമയം കോടതിയ്ക്ക് പുറത്ത് നിരന്തരമായി പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തുടരുകയാണ് കരണും നിഷയും.
ഇന്നലെ കരണ്‍ പത്രസമ്മേളനം വിളിച്ച് ചേര്‍ക്കുകയും നിഷയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. നിഷയ്ക്കും കാമുകനുമെതിരെ കരണ്‍ നടത്തിയ ആരോപണങ്ങള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. തന്റെ രാഖി സഹോദരന്‍ ആയ രോഹിത് സേത്തിയയുമായി നിഷ പ്രണയത്തിലാണെന്നാണ് കരണ്‍ പറയുന്നത്. തന്റെ മകന്‍ കവിഷിനെ കണ്ടിട്ട് 14 മാസമായെന്നും കരണ്‍ പറയുന്നു.
.

അതിനാലാണ് താന്‍ തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ തയ്യാറായതെന്നാണ് കരണ്‍ പറയുന്നത്. സിംഗിള്‍ മദര്‍ എന്ന ഇമേജുണ്ടാക്കുകയാണ് നിഷയെന്നും അവര്‍ ഇപ്പോള്‍ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നും തന്റെ പണത്തിലാണ് ജീവിക്കുന്നതെന്നതുമാണ് കരണ്‍ പറയുന്നത്. തന്റെ ലാപ് ടോപ്പും പണവും രേഖകളുമെല്ലാം ആ വീട്ടിലാണുള്ളതെന്നും എന്നാല്‍ തനിക്ക് ഇപ്പോള്‍ വീട്ടില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും കരണ്‍ പറയുന്നു.
''നന്നായി ജീവിക്കുന്ന സിംഗിള്‍ മദര്‍ ഇമേജാണ് നിഷ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. പക്ഷെ എന്റെ ഫോര്‍ ബിഎച്ച് കെയിലാണ് അവള്‍ താമസിക്കുന്നത്. എന്റെ ബിസിനസുകളും പണവും ഉപയോഗിച്ചാണ് കേസ് നടത്തുന്നത്. എന്റെ രേഖകളും പണവും ലാപ് ടോപ്പും എല്ലാം ആ വീട്ടിലാണുള്ളത്. എങ്ങനെയാണ് നിരപരാധിത്വം തെളിയിക്കുക? എളുപ്പമല്ല. എനിക്ക് എന്റെ വീട്ടിലേക്ക് പോകാന്‍ പറ്റില്ല. ഒരു സ്യൂട്ട് കേസില്‍ അഞ്ച് ജോഡി വസ്ത്രം മാത്രമാണ് എനിക്ക് തന്നത്. അഞ്ച് മാസം ഞാന്‍ അതുമിട്ട് അലഞ്ഞു തിരഞ്ഞ് നടന്നു'' കരണ്‍ പറയുന്നു.

''രോഹിത് സേത്തിയ രാഷ്ട്രീയ പ്രവര്‍ത്തകരെ ഉപയോഗിച്ച് എന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു. എന്റെ ബാങ്കര്‍മാരുമായി അവര്‍ സംസാരിച്ചു. എന്റെ ബാങ്കര്‍മാരുമായി സംസാരിക്കാന്‍ അവര്‍ ആരാണ്? വീട് എന്റേതാണ്, കാര്‍ എന്റേതാണ്, ഇടപെടാന്‍ അവര്‍ ആരാണ്? എന്റെ പക്കല്‍ എല്ലാ തെളിവുമുണ്ട്. ഇതാണ് എനിക്ക് സംഭവിക്കുന്നത്'' കരണ്‍ പറയുന്നു.
നിഷയും സുഹൃത്തുക്കളും ചേര്‍ന്ന് തനിക്കെതിരെ ഗുഢാലോചന നടത്തുകയായിരുന്നുവെന്നും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്നും കരണ്‍ പറയുന്നു. തന്നെ അവര്‍ മര്‍ദ്ദിക്കുകയും വീഡിയോയില്‍ പകര്‍ത്തിയെന്നും കരണ്‍ ആരോപിക്കുന്നു. തന്റെ കുടുംബത്തെ കൊന്നു കളയുമെന്ന് വരെ ഭീഷണിപ്പെടുത്തിയതായാണ് കരണിന്റെ ആരോപണം.

''മെയില്‍ നിഷ റാവല്‍, രോഹിത് സേത്തിയ, ലക്ഷ്മി റാവത്ത് എന്നിവര്‍ എനിക്കെതിരെ ഗൂഢാലോചന നടത്തി വ്യാജ കേസുകള്‍ നല്‍കി. എന്റെ വീട്ടില്‍ നിന്നും എന്നെ പുറത്താക്കി. ശാരീരികമായി ആക്രമിച്ചു. അവര്‍ കയറിവന്നപ്പോള്‍ ഞാന്‍ കൊവിഡില്‍ നിന്നും മുക്തനായി വരുന്നേയുണ്ടായിരുന്നുള്ളൂ. അവന്‍ എന്നെ തല്ലുമ്പോള്‍ ഞാന്‍ പ്രതികരിക്കുന്നത് കാണാന്‍ ലക്ഷ്മി വീഡിയോ എടുക്കുന്നുണ്ടായിരുന്നു. പക്ഷെ ഞാന്‍ തിരിച്ചിടിച്ചില്ല. നിഷയുടെ സഹോദരന്‍ എന്ന് പറഞ്ഞാണ് എന്നെ തല്ലിയത്. അന്ന് രാത്രി തന്നെ എന്നേയും കുടുംബത്തേയും വെടിവച്ച് കൊല്ലുമെന്ന് അവര്‍ എന്നെ ഭീഷണിപ്പെടുത്തി'' എന്നും കരണ്‍ ആരോപിച്ചു.
''കോള്‍ ഐഡിയില്ലാത്ത നമ്പറുകളില്‍ നിന്നും എനിക്ക് വധഭീഷണി ലഭിക്കുന്നുണ്ട്. എന്റെ അമ്മയ്ക്കും അച്ഛനും സഹോദരനും ഭീഷണികള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ 14 മാസമായി ഞാന്‍ ഈ കേസ് നടത്തുകയാണ്. പക്ഷെ ഞാന്‍ ഒത്തുതീര്‍പ്പിന് തയ്യാറാകില്ല'' എന്നും കരണ്‍ പറഞ്ഞു.
Recommended Video

ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു കരണും നിഷും. 2012 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ ഈയ്യടുത്ത് ഇരുവരും പിരിയുകയായിരുന്നു. കരണും കുടുംബവും തന്നെ മര്‍ദ്ദിക്കുന്നതായും കരണ് മറ്റ് സ്ത്രീകളുമായി ബന്ധമുള്ളതായും നിഷ ആരോപിക്കുകയായിരുന്നു. ഈയ്യടുത്ത് ലോക്ക് അപ്പ് എന്ന ഷോയില്‍ മത്സരാര്‍ത്ഥിയായും നിഷ എത്തിയിരുന്നു.


Click it and Unblock the Notifications