തൈമുറിന് കൂട്ടായി ആളെത്തി; കരീനയ്ക്കും സെയ്ഫിനും ആണ്‍കുഞ്ഞ്
ആരാധകരുടെ പ്രിയ താരജോഡിയാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇരുവരും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു, ഒപ്പം ആരാധകരും. കാത്തിരിപ്പുകള്‍ക്ക് വിരമമിട്ടുകൊണ്ട് കരീനയ്ക്കും സെയ്ഫിനും രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. തൈമുറിന് കൂട്ടായി കുഞ്ഞനുജന്‍ എത്തിയിരിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ നാലേ മുക്കാലോടെയായിരുന്നു കുഞ്ഞ് ജനിക്കുന്നത്. മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ വച്ചായിരുന്നു കുഞ്ഞിന്റെ ജനനം. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു തങ്ങള്‍ രണ്ടാമത്തെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണെന്ന് സെയ്ഫും കരീനയും ലോകത്തെ അറിയിച്ചത്. അന്നു മുതല്‍ ആരാധകരും അവര്‍ക്കൊപ്പം കുട്ടിയുടെ ജനനത്തിനായി കാത്തിരിക്കുകയായിരുന്നു.

മൂത്തമകന്‍ തൈമുറിന് അഞ്ച് വയസാണുള്ളത്. ചെറുപ്പത്തില്‍ തന്നെ മാധ്യമങ്ങളുടേയും സോഷ്യല്‍ മീഡിയയുടേയും ശ്രദ്ധ തൈമുര്‍ നേടിയിട്ടുണ്ട്. താരപുത്രന്‍ എവിടെ പോയാലും പിന്നാലെ പാപ്പരാസികളുമുണ്ട്. പലപ്പോഴും താരുപത്രനെ പിന്തുടരാനും ക്യാമറയില്‍ പകര്‍ത്താനുമായി അതിരുകള്‍ ലംഘിക്കുകയും ചെയ്യാറുണ്ട് ഇവര്‍.
നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു സെയ്ഫും കരീനയും വിവാഹീതരാകുന്നത്. ടഷന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു ഇരുവരും അടുക്കുന്നത്. പിന്നീട് നാളുകള്‍ നീണ്ട പ്രണയം. ഒടുവില്‍ കാത്തിരുന്ന വിവാഹം നടക്കുന്നത് 2012ലായിരുന്നു. 2016 ഡിസംബര്‍ 20ന് കരീന തൈമുറിന് ജന്മം നല്‍കി. ജനിച്ചത് മുതല്‍ തൈമുര്‍ സോഷ്യല്‍ മീഡിയയിലെ താരമാണെന്ന് യാതൊരു സംശയവുമില്ലാതെ പറയാം.
കേരളത്തനിമയില്‍ ഗ്ലാമറസായി സണ്ണി; വൈറല്‍ ചിത്രങ്ങളിതാ
കുടുംബത്തിലേക്ക് പുതിയ അംഗം എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയും സന്തോഷത്തില്‍ പങ്കുചേരുകയാണ്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും ആശംസകള്‍ നേരുന്നുണ്ട്. അതേസമയം ഇളയവനെ കാണാനായി കാത്തിരിക്കുകയാണെന്നും താരങ്ങള്‍ മകന്റെ ഫോട്ടോ പങ്കുവെക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ചിലര്‍ പറയുന്നു.
അതേസമയം താണ്ഡവ് ആണ് സെയ്ഫ് അലി ഖാന്‍ അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈം സീരീസായ താണ്ഡവ് വിവാദത്തില്‍ ചാടിയിരുന്നു. ആമിര്‍ ഖാന്‍ നായകനാകുന്ന ലാല്‍ സിങ് ഛദ്ദയാണ് കരീന അവസാനമായി അഭിനയിച്ച ചിത്രം. ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാല്‍ സിങ് ഛദ്ദ.
തെലുങ്ക് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് സെയ്ഫ് അലി ഖാന്‍. പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷില്‍ വില്ലനായി എത്തുന്നത് സെയ്ഫ് ആണ്. പ്രസവത്തിന് ശേഷം ഉടനെ തന്നെ കരീനയും സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രിയ താരത്തെ വീണ്ടും സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications