twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരീനയുടെ വിവാഹ വസ്ത്രത്തിനും പറയാനുണ്ട് ചരിത്രം

    |

    ബോളിവുഡിലെ സ്റ്റൈലിഷ് താരജോഡികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഒന്നായവരാണ് ഇരുവരും. സെയ്ഫിന്റെ രണ്ടാം വിവാഹമായിരുന്നു കരീനയുമായി നടന്നത്. സെയ്ഫിന്റെ ആദ്യ ഭാര്യ അമൃതയാണ്. വളരെ ചുരുങ്ങിയ ആളുകളെ മാത്രം ക്ഷണിച്ച് വളരെ സ്വകാര്യമായിട്ടായിരുന്നു കരീന-സെയ്ഫ് വിവാഹം നടന്നത്. കരീനയുടെ നിർബന്ധപ്രകാരമായിരുന്നു അങ്ങനൊരു വിവാഹം രൺധീർ കപൂർ നടത്തിയത്.

    Also Read: 'ഷാഹിദിന്റെ പേരില്ല', കരൺ ജോഹറിന്റെ ചോദ്യത്തിന് വായടപ്പിക്കുന്ന മറുപടി നൽകി മീറാ രാജ്പുത്ത്

    അമൃതയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തി എട്ട് വർഷങ്ങൾക്ക് ശേഷമാണ് സെയ്ഫ് കരീനയെ ജീവതത്തിലേക്ക് കൂട്ടിയത്. 21 ആം വയസിലായിരുന്നു തന്നെക്കാൾ പന്ത്രണ്ട് വയസ് മൂത്ത അമൃതയെ സെയ്ഫ് പ്രണയിച്ച് വിവാഹം ചെയ്തത്. സെയ്ഫുമായുള്ള വിവാഹത്തിന് കരീന ധരിച്ചിരുന്ന വിവാഹ വസ്ത്രം അന്ന് ഏറെ ചർച്ചയായിരുന്നു. അത്രത്തോളം പ്രൗഡി നിറഞ്ഞ വസ്ത്രമായിരുന്നു കരീന ധരിച്ചിരുന്നത്. ഇരുവരുടേയും വിവാഹ ഫോട്ടോകൾ പുറത്തിറങ്ങിയ ശേഷം ഫാഷൻ ലോകം ഒന്നാകെ കരീനയുടെ വിവാഹവസ്ത്രത്തിന്റെ പ്രത്യേകതകൾ തിരിയുകയായിരുന്നു. അടുത്തിടെ കരീന തന്നെ തന്റെ വിവാഹ വസ്ത്രങ്ങളെ കുറിച്ചും അതിന്റെ പ്രത്യേകതകളെ കുറിച്ചും ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരുന്നു.

    Also Read: 'ആ ജിഷിൻ ‍ഞാനല്ല, മോശം വാർത്തകൾ പ്രചരിപ്പിച്ച് എന്റെ കുടുംബത്തെ വിഷമിപ്പിക്കരുത്'

    കരീനയുടെ വിവാഹ വസ്ത്രം

    വിവാഹമടുക്കുമ്പോൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി മനോഹരമായി അണിഞ്ഞൊരുങ്ങാൻ പെൺകുട്ടികൾ എന്നും ശ്രദ്ധിക്കാറുണ്ട്. അതിനായി വിവാഹവസ്ത്രം തയ്യാറാക്കാനും അലങ്കാരത്തിനുള്ള മറ്റ് വസ്തുക്കൾ കണ്ടെത്താനുമൊക്കെയാണ് വിവാഹദിനത്തോടടുക്കുമ്പോൾ പെൺകുട്ടികൾ ഏറെയും ശ്രദ്ധിക്കാറുള്ളത്. അത്തരത്തിൽ കരീനയും തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ വിവാഹവസ്ത്രത്തിന് വേണ്ടി അധികം കരീനയ്ക്ക് അലയേണ്ടി വന്നിട്ടില്ല. പട്ടൗഡി രാജകുടുംബം പരമ്പരാ​ഗതമായി കൈമാറിവന്ന ആഡംബര വസ്ത്രമാണ് കരീന വിവാഹത്തിന് ധരിച്ചത്.

    സ്വർണ്ണത്തിൽ തീർത്ത ലഹങ്ക

    പതിനെട്ട് കാരറ്റ് ​ഗോൾഡ് വര്‍ക്കുള്ള വസ്ത്രമായിരുന്നു കരീന ധരിച്ചിരുന്നത്. അന്ന് വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരേയെല്ലാം ഏറ്റവും കൂടുതൽ ആകർഷിച്ചതും കരീനയുടെ വിവാഹവസ്ത്രമായിരുന്നു. തനിക്കേറ്റവും പ്രിയപ്പെട്ട വസ്ത്രമാണ് ഇതെന്നും കരീന പറഞ്ഞിരുന്നു. സ്വർണത്താൽ എംബ്രോയ്ഡറി ചെയ്ത ദുപ്പട്ടയാണ് ഈ വിവാഹ വസ്ത്രത്തിന്റെ പ്രധാന ആകർഷണം. സെയ്ഫ് അലി ഖാന്റെ മുത്തശ്ശിയും വിവാഹത്തിന് ഈ ആഡംബര ഷറാറ തന്നെയായിരുന്നു ധരിച്ചിരുന്നത്. തലമുറകളായി കൈമാറിയിട്ടുള്ള വസ്ത്രമാണത്. അതുടുക്കുന്നതും കൈകാര്യം ചെയ്യുന്നതും എങ്ങനെയെന്നോർത്ത് ആശങ്കയുണ്ടായിരുന്നുവെന്നും കരീന വെളിപ്പെടുത്തിയിരുന്നു. തനിക്ക് വേണ്ടി വസ്ത്രത്തിൽ അൽപം പരിഷ്കാരങ്ങൾ വരുത്തിയിരുന്നുവെന്നും കരീന പറഞ്ഞു. സെയ്ഫ് അലി ഖാന്‍റെ അമ്മയും നടിയുമായ ഷർമിള ടാ​ഗോറും ഇതേ വിവാഹ വസ്ത്രം തന്നെയാണ് ധരിച്ചത്. 1962ലാണ് ഷർമിള ടാ​ഗോറിന്റേയും മൻസൂർ അലി ഖാൻ പട്ടൗഡിയുടേയും വിവാഹം നടന്നത്. മിന്റ് ​ഗ്രീനും ഓറഞ്ചും കലർന്ന നിറമായിരുന്നു കരീനയുടെ വിവാഹ വസ്ത്രത്തിന്.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    ആഡംബര വസ്ത്രം നിർമിച്ചത് 1939ൽ

    കരീനയുടെ വിവാഹമടത്തുപ്പോൾ ഷറാറയിൽ ചെറിയ മിനുക്ക് പണികൾ നടത്തി മോടിപിടിപ്പിച്ചത് കരീനയുടെ സുഹൃത്തും ബോളിവുഡിലെ പ്രശസ്ത ഫാഷൻ ഡിസൈനറുമായ മനീഷ് മൽഹോത്രയാണ്. 1939ലാണ് സെയ്ഫിന്റെ മുത്തശി ബീ​ഗം സാജിദ സുൽത്താന്റെ വിവാഹത്തിന് വേണ്ടി ഈ ആഡംബര ഷറാറ തുന്നിയെടുത്തത്. രണ്ട് പേരുടെ സഹായത്തോടെ മാത്രമെ ഈ വസ്ത്രം ധരിക്കുന്നവർക്ക് നടക്കാൻ സാധിക്കു. അത്രയേറെ ഭാരമേറിയതാണ് ഈ ഷറാറ. വിവാഹവേളയിൽ വസ്ത്രം പിടിക്കാൻ കരീനയെ സഹായിക്കുന്നതിന് രണ്ടുപേർ വശങ്ങളിലുണ്ടായിരുന്നു. നൂറ് വർഷത്തിന് മുകളിലാണ് കരീനയുടെ വിവാഹ വസ്ത്രത്തിന്റെ പഴക്കം. അതിനാൽ തന്നെ അതേ രീതിയിൽ സാമ്യതയുള്ള ഒന്ന് നിർമിച്ചെടുക്കാൻ ഇന്നത്തെ ഫാഷൻ ഡിസൈനർമാർക്ക് അസാധ്യമായ ഒന്നാണ്.

    Read more about: kareena kapoor saif ali khan
    English summary
    Kareena Kapoor And Sharmila Tagore Wedding Outfit Has A Uniqueness, Know What
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X