For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ ജിഷിൻ ‍ഞാനല്ല, മോശം വാർത്തകൾ പ്രചരിപ്പിച്ച് എന്റെ കുടുംബത്തെ വിഷമിപ്പിക്കരുത്'

  |

  കഴിഞ്ഞ ദിവസമാണ് നടി ​ഗായത്രി സുരേഷ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനമായി കൂട്ടിയിടിക്കുകയും അതേ തുടർന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തത്. അപകടസ്ഥലത്ത് നിന്നുമുള്ള ​ഗായത്രിയുടേയും സുഹൃത്തിന്റേയും വീഡിയോയായിരുന്നു അത്. അപകട ശേഷം ​ഗായത്രി വാഹനം നിർത്താതെ പോയതിനെ തുടർന്നാണ് നാട്ടുകാർ താരത്തിന്റെ കാർ ചെയ്സ് ചെയ്ത് പിടിച്ച് പ്രശ്നമുണ്ടാക്കിയത്. ശേഷം പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.

  Also Read: 'സിനിമയെ വെല്ലുന്ന ജീവിതാനുഭവങ്ങൾ', ശ്രീവിദ്യയുടെ ഓർമകൾക്ക് പതിനഞ്ച് വയസ്

  അന്ന് ​ഗായത്രിക്കൊപ്പം ഒരു ആൺ സുഹൃത്തായിരുന്നു ഉണ്ടായിരുന്നത്. അയാളുടെ പേര് ജിഷിൻ എന്നാണെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടെ നിരവധി പേർ സീരിയൽ നടൻ ജിഷിൻ ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇതോടെ ജിഷിൻ സംഭവത്തിൽ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ്. ആ സംഭവത്തിൽ ഉൾപ്പെട്ട ജിഷിൻ താനല്ലെന്നും. ആവശ്യമില്ലാതെ തന്റെ പേര് ഇത്തരം സംഭവങ്ങളിലേക്ക് വലിച്ചിടരുത് എന്നുമാണ് ജിഷിൻ പറയുന്നത്.

  Also Read: പ്രഭാസിനൊപ്പം സലാറിൽ പൃഥ്വിരാജും?

  മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ ജിഷിൻ. നിരവധി സിരീയലുകളിൽ പ്രധാന വേഷങ്ങളിൽ ജിഷിൻ അഭിനയിച്ചിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടി വരദയെയാണ് ജിഷിൻ വിവാഹം ചെയ്തത്. എവിടെയെങ്കിലും എന്തെങ്കിലും സംഭവം നടന്നാൽ സിനിമാ സീരിയൽ താരങ്ങളുടെ പേരുകൾക്ക് ആ സംഭവവുമായി ബന്ധപ്പെട്ടവരുടെ പേരുകളുമായി സാമ്യമുണ്ടെങ്കിൽ സിനിമാ താരങ്ങളുടെ ഫോട്ടോകൾ അടക്കം ഉൾപ്പെടുത്തി അവരാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്തകൾ പലപ്പോഴും പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ ചിലരുടെ പ്രവൃത്തികൾ മൂലം വലയുകയാണ് നടൻ ജിഷിൻ. ​​ഗായത്രി സുരേഷിന്റെ വാഹനാപകട സമയത്ത് താരത്തിനൊപ്പം സഞ്ചരിച്ചത് സീരിയൽ താരം ജിഷിൻ ആണെന്നായിരുന്നു ചിലർ പ്രചരിപ്പിച്ചത്. ഈ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ കുടുംബത്തിലടക്കമുള്ളവരുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുകയാണെന്നും താൻ അറിഞ്ഞിട്ടുപോലുമില്ലാത്ത സംഭവത്തിലേക്കാണ് തന്റെ പേര് വലിച്ചിഴക്കപ്പെട്ടതെന്നുമാണ് ജിഷിൻ സോഷ്യൽമീഡിയയിൽ ലൈവിലെത്തി പറഞ്ഞത്. തനിക്കും കുടുംബവും പ്രായമായ അമ്മയുമുണ്ടെന്നും ഇത്തരം വാർത്തകൾ അവർക്ക് വലിയ വേദനയാണുണ്ടാക്കുന്നതെന്നുമാണ് ജിഷിൻ പറഞ്ഞത്.

  'എല്ലാവർക്കും നമസ്കാരം.... കുറച്ചുനാളായി ഞാൻ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടുനിൽക്കുകയിരുന്നു. എന്നാൽ ഇപ്പോൾ ഇങ്ങനെ ഒരു ലൈവ് വരാൻ കാരണം ഗായത്രി സുരേഷിന്റെ കാർ അപകടത്തിൽ പെട്ടതുമായി സംഭവിച്ച ചില പ്രചാരണങ്ങൾ ആണ്. എന്റെ ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ആണ് എന്റെ പേര് ഉയർന്നുകേട്ടത് ശ്രദ്ധിക്കുന്നത്. പിന്നെ ഞാൻ ആ പ്രശ്നം വിട്ടതാണ്. ഞാൻ അല്ല അതെന്നും എനിക്കും എന്റെ ഭാര്യക്കും അറിയാം. അതല്ല കോമഡി... ഞാൻ ഈ ലിങ്ക് അയച്ചുകൊടുത്തിട്ട് ഇങ്ങനെ ഒരു അപവാദവും കേൾക്കുന്നുണ്ട് എന്ന് ഞാൻ അവളോട് പറയുകയും ചെയ്തു. എന്നാൽ ഞാൻ അത് വിശ്വസിക്കുകയില്ല എന്നാണ് അവൾ പറഞ്ഞത്. സംഭവത്തിന് ശേഷം കുറെ ആളുകൾ എന്നെ വിളിച്ച് ചോദിക്കുന്നുണ്ട്. എന്നാൽ ചിലർക്ക് ഞാൻ ആണ് അത് എന്ന് ഉറപ്പിക്കണം. ചില വാർത്തകൾക്ക് മോശം കമന്റുകളും എന്നെ കുറിച്ച് വരുന്നുണ്ട്. എനിക്ക് ഗായത്രിയെ അറിയാം. അല്ലാതെ സുഹൃത്തുക്കൾ പോലുമല്ല. വീട്ടിൽ വരുന്ന അതിഥികൾ ആയിട്ടാണ് ഞങ്ങൾ സീരിയൽ താരങ്ങളെ കുടുംബപ്രേക്ഷകർ കാണുന്നത്. അതിന്റെ ഒരു സ്നേഹവും ബഹുമാനവും ഞങ്ങൾക്ക് കിട്ടാറുണ്ട്. അത് ദയവായി മോശം ഹെഡിങ്ങുകൾ ഇട്ട് നശിപ്പിക്കരുത്. പ്രായമായ അമ്മയുണ്ട്. അവരെ വേദനിപ്പിക്കരുത്. എന്താണ് സത്യം എന്ന് നീ വ്യക്തമാക്കണം എന്ന് അമ്മ പറഞ്ഞതുകൊണ്ടാണ് ഞാൻ ഇപ്പോൾ വീഡിയോ പങ്കിട്ടത്. അമ്മയ്ക്ക് വേണ്ടിയാണ് ഞാൻ ലൈവിൽ വന്നതും. ദയവ് ചെയ്ത് ഇല്ലാത്ത വാർത്തകളുണ്ടാക്കി കൊടുക്കരുത്...' ജിഷിൻ പറഞ്ഞു. ​

  Actress Gayathri suresh's explanation on car accident

  ഗായത്രിയുടെ കാര്യത്തിൽ നടന്ന യഥാർഥ സംഭവം എന്താണെന്ന് അറിയില്ല. അതുകൊണ്ട് ആരുടേയും പക്ഷം പിടിക്കുന്നില്ല. ആ സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. രണ്ട് ദിവസമായി നിരന്തരം വരുന്ന മെസേജുകളും കമന്റുകളുമെല്ലാമാണ് ലൈവിലെത്താൻ തന്നെ പ്രേരിപ്പിച്ചത് ജിഷിൻ കൂട്ടിച്ചേർത്തു. കൂടാതെ ജിഷിൻ എന്ന പേര് വ്യത്യസ്തതയുള്ളതായിരുന്നതിനാൽ താൻ സ്വയം അഭിമാനിച്ചിരുന്നുവെന്നും ഇപ്പോൾ അത് മതിയായി എന്നുമാണ് ജിഷിൻ പറയുന്നത്. അങ്ങനൊരു പേരിലേക്ക് തന്റെ മാതാപിതാക്കൾ എത്തിയതിന് പിന്നിലെ കഥയും ജിഷിൻ പറയുന്നുണ്ട്. അമ്മ മകൾ ഉണ്ടാകുമെന്ന് കരുതി ജിഷ എന്ന പേര് നേരത്തെ കണ്ടുപിടിച്ചിരുന്നുവെന്നും പിന്നീട് ഞാൻ ജനിച്ചപ്പോൾ ആൺകുട്ടിയായതിനാൽ ജിഷിൻ എന്ന് മാറ്റുകയായിരുന്നുവെന്നും ജിഷിൻ പറയുന്നു. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ ജിഷിൻ തന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

  English summary
  serial actor jishin mohan explained the truth regarding gayathri suresh related fake news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X