For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ മക്കള്‍ നടന്മാര്‍ ആകേണ്ട'; മക്കള്‍ സിനിമയിലേക്ക് വരുന്നതിനെതിരെ കരീന കപൂര്‍

  |

  ബോളിവുഡിലെ സൂപ്പര്‍താരങ്ങളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇരുവരും സ്വന്തമായ സ്ഥാനം കൈവരിച്ചിട്ടുള്ള വലിയ താരങ്ങള്‍. രണ്ടുപേര്‍ക്കും ഒരുപാട് ആരാധകരുമുണ്ട്. അതുകൊണ്ട് തന്നെയാണ് സെയ്ഫ്-കരീന പ്രണയവും വിവാഹവുമെല്ലാം എല്ലാക്കാലത്തും ആരാധകര്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള വിഷയമായി മാറുന്നതും. സെയ്ഫിനും കരീനയ്ക്കും രണ്ട് മക്കളാണുള്ളത്. മൂത്തമകന്‍ തൈമുര്‍ അലി ഖാന്‍. ഈയ്യടുത്ത് ജനിച്ച ജേഹ് ആണ് രണ്ടാമത്തെ മകന്‍.

  വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍

  താരങ്ങളുടെ മക്കള്‍ സിനിമയിലേക്ക് എത്തുന്നത് തീര്‍ത്തും സ്വാഭാവികമാണ്. ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും നെപ്പോട്ടിസം എന്ന് സ്വാഭാവികമായി മാറിയിട്ടുണ്ട്. താരങ്ങളായ മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലേക്ക് എത്തിയവരാണ് ഇന്ന് ബോളിവുഡിലെ മിക്ക യുവതാരങ്ങളും. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമൊക്കെ ഉദാഹരണം. അതുകൊണ്ട് തന്നെ ജനിച്ച അന്നു മുതല്‍ തൈമുര്‍ അലി ഖാന്റെ അരങ്ങേറ്റം ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

  സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍ സിനിമയിലേക്ക് എത്തിയിരുന്നു. ഇതുപോലെ സെയ്ഫിന്റേയും കരീനയുടേയും മക്കളും സിനിമയിലേക്ക് എത്തുമെന്ന് ആരാധകര്‍ കരുതുന്നുണ്ട്. മാധ്യമങ്ങള്‍ താരപുത്രന്മാര്‍ക്ക് നല്‍കുന്ന വാര്‍ത്താ പ്രധാന്യത്തിന് പിന്നില്‍ പോലും ഈ ചിന്തകളുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ മക്കളുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് കരീന തന്നെ മനസ് തുറന്നിരിക്കുകയാണ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് കരീന മക്കളെക്കുറിച്ച് മനസ് തുറന്നത്.

  ''അവന് ആറ് മാസമേ പ്രായമുള്ളൂ. പക്ഷെ ജേഹ് കാണാന്‍ എന്നെപ്പോലെയും ടിം സെയ്ഫിനെപ്പോലുമാണ്'' എന്നാണ് കരീന പറഞ്ഞത്. ടിം എന്ന് വിളിക്കുന്നത് മൂത്ത മകന്‍ തൈമുര്‍ അലി ഖാനേയാണ്. ജേഹ് എന്നത് ജഹാംഗീര്‍ അലി ഖാന്‍ എന്നതിന്റെ ചുരുക്കപ്പേരാണ്. 2021 ഫെബ്രുവരിയിലായിരുന്നു ഇളയമകന്റെ ജനനം.

  ''ആറാം മാസം ടിമ്മിന് പുതുമുഖങ്ങളെ ഇഷ്ടമായിരുന്നില്ല. പക്ഷെ ജേഹ് കംഫര്‍ട്ടബിള്‍ ആണ്. തൈമുറിന് കൂടുതലും സെയ്ഫിന്റെ സ്വഭാവമാണ്. ജേഹിന്റേത് സമ്മിശ്രമായ സ്വഭാവമാണ്. ടിം ക്രിയേറ്റീവാണ്. കലയും ചിത്രം വരയുമൊക്കെ ഇഷ്ടമാണ്. എല്ലാത്തിനേക്കുറിച്ചും എല്ലാം അറിയാന്‍ അവന് തിടുക്കമാണ്. ജേഹ് എന്താകുമെന്ന് കണ്ടറിയാം'' എന്നാണ് കരീന പറയുന്നത്.

  അതേസമയം താന്‍ അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെയായിരുന്നു ലാല്‍ സിംഗ് ഛദ്ദയിലെ ഗാനരംഗത്തില്‍ അഭിനയിച്ചതെന്നും കരീന പറയുന്നുണ്ട്. തന്റെ രണ്ട് ആണ്‍മക്കളും നല്ല ജെന്റില്‍മാന്മാരാകണമെന്നാണ് കരീന പറയുന്നത്. അവരെ വളര്‍ത്തിയത് നല്ലരീതിയിലാണെന്നും ദയാലുക്കളായിരിക്കണമെന്നും ഞാന്‍ നന്നായി തന്നെ തന്റെ ജോലി ചെയ്തിട്ടുണ്ടെന്ന് എല്ലാവരും പറയണമെന്നുമാണ് കരീന പറയുന്നത്. അതേസമയം തനിക്ക് അവര്‍ സിനിമ താരങ്ങള്‍ ആയി കാണേണ്ടെന്നും ടിം വന്ന് തനിക്ക് മറ്റെന്തെങ്കിലും ആകണമെന്ന് പറയുകയാണെങ്കില്‍ താന്‍ സന്തോഷിക്കുമെന്നും കരീന പറയുന്നു.

  എവറസ്റ്റ് കീഴടക്കണമെന്നോ മറ്റോ ടിം പറഞ്ഞാല്‍ താന്‍ സന്തുഷ്ടയാകും. അത് അവന്റെ തിരഞ്ഞെടുപ്പാണ്. അതിനൊപ്പം നില്‍ക്കുകയും പിന്തുണയ്ക്കുകയുമാണ് തനിക്ക് ചെയ്യാന്‍ സാധിക്കുകയെന്നും കരീന വ്യക്തമാക്കിയിരുന്നു. അതേസമയം തന്റെ മക്കളുടെ ജീവിതത്തില്‍ വല്ലാതെ ഇടപെടാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കരീന വ്യക്തമാക്കി. അവര്‍ വീഴുകയും പഠിക്കുകയും ചെയ്യണം. അതാണ് തന്റെ അമ്മ തന്നെ പഠിപ്പിച്ചത്. സ്വയം തെറ്റുകള്‍ ചെയ്യുകയും തിരുത്തുകയും ചെയ്യണമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നതെന്നും കരീന പറയുന്നു. അതുപോലെ തന്നെയാണ് തനിക്ക് തന്റെ മക്കളുടെ ജീവിതത്തില്‍ ഇടപെടാന്‍ ഇഷ്ടമെന്നാണ് കരീന പറയുന്നത്.

  Also Read: 'ആ ചെക്കനാണ് എന്നെ മാമുക്കോയ ആക്കിയത്'; മാമു തൊണ്ടിക്കോട് മാമുക്കോയ ആയ കഥ

  വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

  തൈമുറിന് മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രധാന്യം കണക്കിലെടുത്ത് ജേഹിന്റെ കാര്യത്തില്‍ അല്‍പ്പം കരുതലോടെയാണ് കരീനയും സെയ്ഫും പെരുമാറുന്നത്. എന്താണ് സംഭവിക്കുന്നത്, എന്ത് പേരാണ് ഇട്ടത്, തൈമുര്‍ ഇവിടെ പോയി, തൈമുര്‍ ഇങ്ങനെ ചെയ്തു എന്നൊക്കെ ചര്‍ച്ചകളായിരുന്നു. വല്ലാതെ ആയിരുന്നു. അതുകൊണ്ട് ഇത്തവണ ഒന്ന് നിയന്ത്രിക്കാന്‍ താനും സെയ്ഫും തീരുമാനിക്കുകയായിരുന്നുവെന്നും കരീന പറയുന്നു. അതുകൊണ്ടാണ് മകന്റെ ചിത്രം എടുക്കാന്‍ അനുവദിക്കാതിരുന്നതും പുറത്ത് വിടാതിരുന്നതെന്നും കരീന പറയുന്നു.

  Read more about: kareena kapoor
  English summary
  Kareena Kapoor Doesn't Want Her Sons To Be Actors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X