ഇത് പോലും അറിയാത്ത ഇന്ത്യക്കാരിയോ? ഇവളെന്ത് വിവരക്കേടാണ് കാണിക്കുന്നത്! കരീനയ്‌ക്കെതിരെ ട്രോള്‍ മഴ
ബോളിവുഡിലെ സൂപ്പര്‍ താരമാണ് കരീന കപൂര്‍. ഐക്കോണിക്കായി മാറിയ സിനിമകളും കഥാപാത്രങ്ങളും സമ്മാനിച്ചിട്ടുള്ള നായിക. വിവാഹശേഷം നടിമാര്‍ അഭിനയം നിര്‍ത്തുകയോ ഇടവേളയെടുക്കുകയോ ചെയ്യുന്ന പതിവ് തെറ്റിച്ച് രണ്ട് മക്കളുടെ അമ്മയായ ശേഷവും നായികയായി അഭിനയിക്കുന്ന താരം. ഇപ്പോഴിതാ ഒടിടി ലോകത്തേക്കും എത്തുകയാണ് കരീന കപൂര്‍. നെറ്റ്ഫ്‌ളിക്‌സിന്റെ ജാനേ ജാന്‍ എന്ന ഷോയിലൂടെയാണ് കരീനയുടെ ഒടിടി എന്‍ട്രി.
പുതിയ സിനിമയുടെ റിലീസിന് മുമ്പായുള്ള പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് കരീന ഇപ്പോള്‍. കഴിഞ്ഞ ദിവസം താരം പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുമുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ ദേശീയ ഗാനം ആലപിക്കുന്ന കരീനയുള്ളത്. എന്നാല്‍ ഈ വീഡിയോ കരീനയ്ക്ക് കനത്ത വിമര്‍ശനങ്ങളാണ് നേടിക്കൊടുക്കുന്നത്.

ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീഡിയോയില്‍ കരീന ധരിച്ചിരിക്കുന്നത്. താരം ദേശീയ ഗാനം ആലപിക്കുമ്പോള്‍ തന്റെ കൈകള്‍ ചേര്‍ത്തു പിടിച്ചുവെന്നതാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്ന പിഴവ്. നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനങ്ങളുമായി എത്തുന്നത്. ''ആരെങ്കില്‍ ഇവള്‍ക്കൊന്ന് പറഞ്ഞു കൊടുക്കുമോ ദേശീയ ഗാനം പാടുമ്പോള്‍ കൈ ചേര്‍ത്ത് പിടിക്കില്ലെന്ന്'' എന്നായിരുന്നു ഒരാളുടെ പ്രതികരണം.
ദേശീയ ഗാനം ആലപിക്കുമ്പോള്‍ അറ്റന്‍ഷനില്‍ നില്‍ക്കണം എന്നാണ്. ഈ താരങ്ങള്‍ക്ക് ഇതൊന്നും അറിയില്ലെന്ന് ഇവള്‍ വീണ്ടും തെളിയിച്ചിരിക്കുന്നു. അടിസ്ഥാന വിവരങ്ങള്‍ പോലും അറിയാതെ തങ്ങളുടെ കുമിളയ്ക്കുള്ളില്‍ ജീവിക്കുന്നവരാണ് താരങ്ങള്‍ എന്നൊക്കെയാണ് കരീനയ്‌ക്കെതിരെ ഉയരുന്നു വിമര്‍ശനം. നിരക്ഷരരായവര്‍ക്ക് പോലും അറിയാന്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എങ്ങനെയാണ് നില്‍ക്കേണ്ടത് എന്ന്. പക്ഷെ ഇവള്‍ക്കും ഇവളെ പോലെയുള്ള താരങ്ങളുടെ മക്കള്‍ക്കും അതുപോലും അറിയില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം ജാനേ ജാന്റെ ട്രെയിലര്‍ ലോഞ്ചിനിടെയുണ്ടായ രസകരമായ സംഭവവും വൈറലാകുന്നത്. കരീനയ്‌ക്കൊപ്പം വിജയ് വര്‍മയും ജയ്ദീപ് അഹ്ലാവതും പ്രധാന വേഷങ്ങളിലെത്തുന്ന സീരീസാണ് ജാനേ ജാന്‍. സീരീസില്‍ അഭിനയിക്കാന്‍ പോകും മുമ്പ് ഭര്‍ത്താവായ സെയ്ഫ് അലി ഖാന്‍ തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ചാണ് കരീന സംസാരിച്ചത്.

''സെയ്ഫ് എന്നോട് പറഞ്ഞത്, ഇത് നീ വാനിലിരുന്ന് മേക്കപ്പിട്ട് പോയി ഡയലോഗ് പറയുന്നത് പോലെയല്ല. കാരണം നീ ജോലി ചെയ്യാന്‍ പോകുന്നത് വിജയ് വര്‍മ്മയ്ക്കും ജയ്ദീപ് അഹ്ലാവതിനുമൊപ്പമാണ്. അവര്‍ സ്‌പോട്ടില്‍ ഇംപ്രവൈസ് ചെയ്യുന്നവരാണ്'' എന്നായിരുന്നു കരീന പറഞ്ഞത്. ഉടനെ തന്നെ വിജയ് വര്‍മ മൈക്കെടുത്തു. ''ഞാന്‍ സെയ്ഫ് അലി ഖാനോട് നന്ദി പറയുകയാണ്. അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ ഇവര്‍ക്ക് ഞങ്ങള്‍ ആരെന്ന് പോലും അറിയില്ലായിരുന്നു'' എന്നായിരുന്നു വിജയ് വര്‍മയുടെ പ്രതികരണം.
ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമിര്‍ ഖാന്‍ നായകനായ ചിത്രം പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ജാനേ ജാനിലൂടെ കരീന ഒടിടി ലോകത്തേക്കും കടന്നു വരികയാണ്. സുജോയ് ഘോഷ് ആണ് ജാനേ ജാന്‍ ഒരുക്കുന്നത്. സെപ്തംബര്‍ 21 നാണ് സിനിമയുടെ. പിന്നാലെ ദ ബക്കിംഗ്ഹാം മര്‍ഡേര്‍സ്, ദ ക്രൂ എന്നീ സിനിമകളും കരീനയുടേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications