For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ സിനിമയില്‍ കരീന കാത്തിരുത്തിയത് 14 മണിക്കൂര്‍, സ്റ്റാര്‍ കിഡ്‌സിന് ബുദ്ധിയില്ല; തുറന്ന് പറഞ്ഞ് തുഷാര്‍

  |

  ബോളിവുഡില്‍ സ്ഥിരമായി നടക്കുന്ന ചര്‍ച്ചയാണ് നെപ്പോട്ടിസം. താരങ്ങളുടെ മക്കള്‍ അനായാസം അവസരം നേടുന്നതും കഴിവുണ്ടായിരുന്നിട്ടും പാരമ്പര്യമില്ലെന്ന കാരണത്താല്‍ മറ്റുള്ളവര്‍ക്കും അവസരം നഷ്ടമാകുന്നതുമൊക്കെ എന്നും സിനിമാ ലോകം നേരിടുന്ന വെല്ലുവിളിയാണ്. നെപ്പോട്ടിസത്തിന്റെ പേരില്‍ താരങ്ങള്‍ തന്നെ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആലിയ ഭട്ട് മുതല്‍ അനന്യ പാണ്ഡെ വരെയുള്ളവരും ഇതിന്റെ പേരില്‍ വിമര്‍ശനം നേരിടിട്ടുണ്ട്.

  Also Read: വിവാഹം കഴിക്കാതെ ആ കൂട്ടത്തിൽ ഞാനേയുള്ളു; റാണയുമായി പ്രണയത്തിലാണെന്ന വാര്‍ത്തകളോട് രാകുല്‍ പ്രീത് സിംഗ്

  എന്നാല്‍ താരങ്ങളുടെ മക്കളാണെന്ന് കരുതി എല്ലാവര്‍ക്കും എല്ലാ സൗകര്യങ്ങളും സുഖങ്ങളും ഒരുപോലെ ലഭിക്കില്ലെന്ന് ചില താരങ്ങള്‍ പറയുന്നുണ്ട്. ഇപ്പോഴിതാ തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ തുഷാര്‍ കപൂര്‍. ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളായ ജിതേന്ദ്രയുടെ മകനാണ് തുഷാര്‍ കപൂര്‍. എന്നാല്‍ അച്ഛനെ പോലെ താരമായി മാറാന്‍ തുഷാറിന് സാധിച്ചില്ല.

  താനൊരു താരപുത്രനാണെങ്കിലും എല്ലാവരും കരുതുന്നത് പോലെ സുഖകരമായിരുന്നില്ല തന്റെ തുടക്കമെന്നാണ് തുഷാര്‍ പറയുന്നത്. ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തില്‍ ദിവ്യ ദത്തയുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു തുഷാര്‍ കപൂര്‍. താന്‍ തന്നെ കണക്കാക്കുന്നത് താരപുത്രനായിട്ടല്ലെന്നും ഔട്ട് സൈഡര്‍ ആയിട്ടാണെന്നാണ് തുഷാര്‍ കപൂര്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

  Also Read: മോഹൻലാലിനെ കണ്ടെങ്കിലും പൃഥ്വിരാജ് നന്നാകുമെന്ന് കരുതി; ആ സിനിമയ്ക്ക് ഒരു അഭിമുഖം പോലും കൊടുത്തില്ല: നിർമാതാവ്


  ''എല്ലാ സ്റ്റാര്‍ കിഡ്‌സിനും റെഡ് കാര്‍പ്പറ്റ് ഇട്ടു തരില്ല. എന്റെ ആദ്യത്തെ സിനിമയായ മുചേ കുച്ച് കെഹ്നാ ഹേയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ എന്റെ നായികയും മറ്റൊരു സ്റ്റാര്‍ കിഡുമായ കരീന കപൂറിനെ കാത്തിരുന്നത് പതിനാല് മണിക്കൂറാണ്. അവള്‍ ഒരേസമയം നാല് സിനിമകളില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. പക്ഷെ അവളുടെ ആദ്യത്തെ സിനിമ റിലീസ് ആയതു പോലുമുണ്ടായിരുന്നില്ല. എന്നിട്ടും അത്രയും ഡിമാന്റുള്ള താരമായിരുന്നു, നേരത്തെ തന്നെ ഇത്രയും സിനിമകളൊക്കെ ഒപ്പിടും ചെയ്തു'' എന്നാണ് തുഷാര്‍ പറയുന്നത്.

  താരങ്ങളുടെ മക്കള്‍ ബുദ്ധിയില്ലാത്തവരാണെന്ന പൊതുബോധം തനിക്ക് തകര്‍ക്കണമെന്നും അതിനാണ് താന്‍ പുസ്തകം എഴുതിയതെന്നും തുഷാര്‍ പറയുന്നുണ്ട്. ''എന്റെ മകന്‍ ജീവിതത്തിലേക്ക് വന്നപ്പോള്‍, സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരും അടുപ്പമുള്ളവരുമൊക്കെ ചോദിച്ചത് നീയെങ്ങനെ നോക്കുമെന്നായിരുന്നു. അതിനാലാണ് ഈ വിഷയത്തിലൊരു പുസ്തകം എഴുതിയത്. പിന്നെ താരങ്ങളുടെ മക്കള്‍ ബുദ്ധിയില്ലാത്തവരാണെന്നും രണ്ട് വാക്ക് കൂട്ടിയെഴുതാന്‍ അറിയാത്ത, പഠിപ്പ് നിര്‍ത്തേണ്ടി വന്നവരാണെന്നാണ് പൊതുബോധം. അത് തകര്‍ക്കണമായിരുന്നു''.


  2016 ലാണ് തുഷാര്‍ കപൂര്‍ അച്ഛനാകുന്നത്. അവിവാഹിതനായ തുഷാര്‍ സറോഗസിലൂടെയാണ് അച്ഛനായത്. ''ഞാന്‍ എന്റെ കുടുംബം നിര്‍മ്മിച്ച സിനിമയിലൂടെയല്ല നടനായത്. ഞാന്‍ ചെയ്ത സിനിമകള്‍ എന്റെ അച്ഛന്റെ സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. ഗോല്‍മാല്‍ ആണെങ്കിലും ഖാക്കിയാണെങ്കിലും ഷോര്‍ ഇന്‍ ദ സിറ്റിയാണെങ്കിലും ഡേര്‍ട്ടി പിക്ചര്‍ ആണെങ്കിലും. താരപുത്രന്‍ എന്നതുമായി ബന്ധപ്പെട്ട ചിന്തകളൊന്നും ഞാന്‍ കാര്യമാക്കിയിട്ടില്ല. ജനങ്ങളാണ് നമ്മളെ വിലയിരുത്തേണ്ടത്. കുറച്ച് പേര്‍ പറയുന്നത് പ്രധാനപ്പെട്ടതല്ല. മറ്റൊരാളെ പോലെ ആകേണ്ടതില്ല'' എന്ന് ഒരിക്കല്‍ താരം പറഞ്ഞിരുന്നു.

  ജിതേന്ദ്രയുടെയും ശോഭ കപൂറിന്റേയും മകനാണ് തുഷാര്‍ കപൂര്‍. നായകനായി അധികം തിളങ്ങാന്‍ സാധിക്കാതെ പോയ തുഷാര്‍ പക്ഷെ സഹനടനായി കയ്യടി നേടി. കോമഡിയായിരുന്നു തുഷാറിനെ താരമാക്കിയത്. ഗോല്‍മാല്‍ പരമ്പരയിലെ വേഷം ഏറെ പ്രശംസ നേടിയതായിരുന്നു. ഇപ്പോള്‍ തുഷാര്‍ നിര്‍മ്മാണത്തിലും സജീവമാണ്. സിമ്പയിലാണ് ഒടുവിലായി അഭിനയിച്ചത്.

  Read more about: tusshar kapoor kareena kapoor
  English summary
  Kareena Kapoor Made Tusshar Kapoor To Wait For Than Than 12 Years During His Debut? Revealtion Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X