അവള്‍ എന്റെ അമ്മയോട് ചെയ്തത് എനിക്ക് ഇഷ്ടപ്പെട്ടില്ല! ബോബി ഡിയോളിന്റെ ഭാര്യയുമായി വഴക്കിട്ട കരീന
ബോളിവുഡിലെ താരസുന്ദരിയാണ് കരീന കപൂര്‍. ബോളിവുഡിലെ ശക്തരായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. തന്റെ പ്രകടനങ്ങളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് കരീന. സിനിമയിലെ താരജീവിതം പോലെ തന്നെ കരീനയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. തന്റെ മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്ന ശീലമാണ് കരീനയുടേത്. അതുകൊണ്ട് തന്നെ താരത്തിന്റെ പല പ്രസ്താവനകളും പിന്നീട് വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്. പല താരങ്ങള്‍ക്കെതിരേയും കരീന വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. താരങ്ങള്‍ക്കെതിരെ മാത്രമല്ല താര പത്‌നിമാര്‍ക്കെതിരേയും കരീന രംഗത്ത് എത്തിയിട്ടുണ്ട്.
ഒരുകാലത്ത് ബോളിവുഡിലെ മുന്‍നിര നായകനായിരുന്നു ബോബി ഡിയോള്‍. ബോബിയുടെ ഭാര്യയുമായുള്ള കരീനയുടെ പ്രശ്‌നം ഒരുകാലത്ത് ബോളിവുഡിലെ പ്രധാന ചര്‍ച്ചാ വിഷയമായിരുന്നു. ബോബിയും കരീനയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു അജ്‌നബീ. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചായിരുന്നു സംഭവം. ചിത്രത്തില്‍ കരീനയ്ക്കും ബോബിയ്ക്കുമൊപ്പം ബിപാഷ ബസുവും അഖ്ഷയ് കുമാറുമായിരുന്നു മറ്റ് താരങ്ങള്‍. ബോബിയുമായി മാത്രമല്ല, ബിപാഷയുമായും ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കരീന വഴക്കിട്ടിരുന്നു.

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ബിപാഷയുടെ വസ്ത്രങ്ങള്‍ ശരിയാക്കുന്നതില്‍ ബോബിയുടെ ഭാര്യ സഹായിച്ചതാണ് കരീനയെ ചൊടിപ്പിച്ചത്. വര്‍ഷങ്ങളുടെ സൗഹൃദമുള്ളവരാണ് കപൂര്‍ കുടുംബവും ഡിയോള്‍ കുടുംബവും. അങ്ങനെയിരിക്കെ ബോബിയുടെ ഭാര്യ താനിയ ബിപാഷയുടെ കൂടെ നിന്നതായിരുന്നു കരീനയെ ചൊടിപ്പിച്ചത്. താനിയയുടെ പ്രവര്‍ത്തിയെ വഞ്ചന എന്നായിരുന്നു കരീന വിളിച്ചത്. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ കരീന പറഞ്ഞത് തന്റെ അമ്മയോട് താനിയ മോശമായി പെരുമാറിയെന്നായിരുന്നു. ''ബോബിയും ഭാര്യ താനിയയുമായി ചെറിയൊരു പ്രശ്‌നമുണ്ടായിരുന്നു. എന്റെ അമ്മയോട് അവള്‍ പെരുമാറിയ രീതി എനിക്ക് ഇഷ്ടമായില്ല'' എന്നായിരുന്നു കരീന പറഞ്ഞത്. അതേസമയം തനിക്ക് ബോബിയെ ചിത്രത്തിന് ശേഷം കാണാന്‍ സാധിച്ചില്ലെന്നും എന്നാല്‍ ബോബിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നുമായിരുന്നും എല്ലാം വെറും തെറ്റിദ്ധാരണ മാത്രമാണെന്നുമായിരുന്നു പിന്നീട് കരീന പറഞ്ഞത്.
''എന്നെ സംബന്ധിച്ച് ബോബി എന്നും എന്റെ സഹോദരിയുടെ ആദ്യത്തെ ഹീറോ ആയിരിക്കും. അഭിഷേകിന് ശേഷമുള്ള എന്റേയും ആദ്യത്തെ നായകന്മാരില്‍ ഒരാളാണ് ബോബി. അദ്ദേഹത്തോടൊപ്പം അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. പക്ഷെ എന്താണ് സംഭവിച്ചതെന്നം ഞങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണ എങ്ങനെയാണ് ഉടലെടുത്തെന്നും എനിക്ക് അറിയില്ല'' എന്നാണ് കരീന പറഞ്ഞത്. ''എന്റെ സഹോദരിയ്ക്ക് സംഭവിച്ചതും ഇത് തന്നെയാണ്. ലോലോയ്ക്കും ഗോവിന്ദയ്ക്കും സല്‍മാനും ഇടയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ഒരുപാട് പേര്‍ ശ്രമിച്ചിരുന്നു. പക്ഷെ അവരുടെ സൗഹൃദത്തെ അതൊന്നും ബാധിക്കാതിരിക്കാന്‍ അവര്‍ക്ക് സാധിച്ചു'' എന്നും കരീന പറഞ്ഞിരുന്നു.


Click it and Unblock the Notifications