കരണും അച്ഛനും ചേര്‍ന്ന് വഞ്ചിച്ചു! ലോകത്തിന് മുന്നില്‍ ഞാന്‍ കുറ്റക്കാരിയായി; പറഞ്ഞു പറ്റിച്ചെന്ന് കരീന

ബോളിവുഡിലെ മിന്നും താരമാണ് കരീന കപൂര്‍. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ കരീനയും ആരാധകരുടെ പ്രിയങ്കരിയാണ്. തന്റെ മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് പണ്ടുമുതലേ കരീനയുടെ ശീലം. അതുപോലെ തന്നെ തന്റെ ആവശ്യങ്ങളും മറ്റും ചോദിച്ചു വാങ്ങുന്നതില്‍ കരീന ഒരിക്കലും മടി കാണിച്ചിട്ടില്ല. കരിയറിന്റെ തുടക്കകാലത്തു പോലും തനിക്ക് താല്‍പര്യമില്ലാത്ത സിനിമ വേണ്ടെന്ന് വെക്കാന്‍ കരീന മടി കാണിച്ചിട്ടില്ല.

അതുകൊണ്ട തന്നെ കരീനയ്ക്ക് ചിലപ്പോഴൊക്കെ നഷ്ടങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിലൊന്നായിരുന്നു കരണ്‍ ജോഹര്‍ സിനിമയായ കല്‍ ഹോ നാ ഹോ. ഷാരൂഖ് ഖാന്‍ നായകനായി എത്തിയപ്പോള്‍ പ്രീതി സിന്റയായിരുന്നു ഈ ചിത്രത്തിലെ നായിക. നേരത്തെ ഇത് കരീനയ്ക്കായിരുന്നു ഓഫര്‍ ചെയ്തത്. എന്നാല്‍ കരീന നിരസിക്കുകയായിരുന്നു. ഇത് കരണുമായുള്ള കരീനയുടെ സൗഹൃദത്തെ പോലും സാരമായി ബാധിച്ചിരുന്നു.

Kareena Kapoor

അതേസമയം അന്ന് നടന്നത് എന്താണെന്നതിനെ സംബന്ധിച്ച് രണ്ട് കഥകളാണുള്ളത്. ആദ്യത്തെ കഥ കരണ്‍ ജോഹര്‍ പറഞ്ഞതാണ്. ആ കഥയാണ് ലോകത്തിന് അറിയുന്നത്. എന്നാല്‍ ഒരിക്കല്‍ കരീന തന്റെ ഭാഗം വിശദമാക്കുകയുണ്ടായി. തന്നെ വഞ്ചിക്കുകയായിരുന്നു എന്നാണ് കരീന ഒരിക്കല്‍ വെളിപ്പെടുത്തിയത്. കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിന് ശേഷം കരണ്‍ ജോഹര്‍ കരീനയെ നായികയാക്കി ഒരുക്കാനിരുന്ന സിനിമയായിരുന്നു കല്‍ ഹോ ന ഹോ എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമായിരുന്നു.

എന്നാല്‍ കരീന ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് ഷാരൂഖ് ഖാന് നല്‍കുന്ന അതേ പ്രതിഫലം തന്നെ ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രവുമല്ല കരണ്‍ ജോഹറിന്റെ ഫോണ്‍ കോളുകള്‍ കരീന എടുക്കാതായെന്നും പറയാതെ സൂരജ് ബര്‍ജത്യയുടെ മേം പ്രേം കി ദീവാനിയുടെ ചിത്രീകരണത്തിനായി പോയി എന്നും റിപ്പോര്‍ട്ടുകളുണ്ട്. കരണ്‍ ജോഹറിന്റെ ആ ആരോപണം അന്ന് കരീനയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരാന്‍ ഇടയാക്കിയതായിരുന്നു. എന്നാല്‍ തന്നെ കരണ്‍ ജോഹര്‍ വഞ്ചിക്കുകയായിരുന്നു എന്നാണ് പിന്നീട് കരീന വെളിപ്പെടുത്തിയത്.

2003 ല്‍ ഒരു അഭിമുഖത്തിലാണ് കരീന മനസ് തുറന്നത്. ''എല്ലാവരും കരുതുന്നത് ഞാന്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചതിനാലാണ് എന്നെ ആ സിനിമയില്‍ നിന്നും പുറത്താക്കിയത് എന്നാണ്. അത് പൂര്‍ണമായും സത്യമല്ല. ഞാന്‍ ഒന്നും വാങ്ങാതെയാണ് കെത്രിജി ചെയ്തത്. കരണിന്റെ അച്ഛന്‍ യാഷ് ജീ എനിക്കും അമ്മയ്ക്കും അടുത്ത പടത്തില്‍ ഒരു നിശ്ചിത തുക പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നതാണ്'' കരീന പറയുന്നു.

''പിന്നീട് യാഷ് എന്റെയടുത്ത് നിഖില്‍ അദ്വാനിയുടെ സിനിമയുമായി വന്നപ്പോള്‍ അദ്ദേഹം പറഞ്ഞതിന്റെ പകുതി മാത്രമേ തരാന്‍ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞു. അവരുടെ പക്കല്‍ അത്രയും പണമില്ല എന്നതായിരുന്നു വാദം. പക്ഷെ കഭി ഖുഷി കഭി ഗം എത്രയുണ്ടാക്കിയെന്ന് നിങ്ങള്‍ക്ക് അറിയുമോ? വലിയൊരു തുക തന്നെയുണ്ടത്. എനിക്ക് അവരുടെ ലോജിക് മനസിലായില്ല'' എന്നാണ് കരീന പറഞ്ഞത്.

Kareena Kapoor

തങ്ങളുടെ സിനിമകള്‍ പരാജയപ്പെട്ടിട്ടും ബോണി കപൂറിനും വാഷു ഭഗ്നാനിയ്ക്കും എന്റെ പ്രതിഫലം തന്നെ എനിക്ക് തരാന്‍ സാധിക്കുന്നുണ്ടെങ്കില്‍ പിന്നെ ജോഹര്‍മാര്‍ക്ക് എന്താണ് കുഴപ്പം എന്നും കരീന ചോദിച്ചിരുന്നു. അതേസമയം ഈ സംഭവത്തോടെ താനും കരണും തമ്മിലുള്ള സൗഹൃദം തകര്‍ന്നിട്ടില്ലെന്നും കരീന വ്യക്തമാക്കിയിരുന്നു. സംഭവിച്ചത് നിര്‍ഭാഗ്യമാണെന്നും പക്ഷെ പലര്‍ക്കും സത്യം അറിയാത്തതിനാലാണ് താന്‍ പറഞ്ഞതെന്നും കരീന പറഞ്ഞിരുന്നു.

എന്തായാലും അന്നത്തെ പിണക്കമൊക്കെ മാറുകയും കരീനയും കരണും കൂടുതല്‍ അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു. ജാനേ ജാന്‍ ആണ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രത്തിലൂടെ കരീന തന്റെ ഒടിടി എന്‍ട്രിയും നടത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായിരുന്നു ജാനേ ജാന്‍. ദ ക്രൂ ആണ് കരീനയുടെ പുതിയ സിനിമ. കൃതി സനോണ്‍, തബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X