എന്റെ ജീവിതം മാറ്റി മറിച്ച ഡിന്നര്‍; സെയ്ഫിനൊപ്പമുള്ള സുന്ദര ഓര്‍മ പങ്കുവച്ച് കരീന
ബോളിവുഡിലെ സൂപ്പര്‍താരങ്ങളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരും എറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. ഈയ്യടുത്തായിരുന്നു ദമ്പതികള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ജീവിതത്തിലും ഒരുമിച്ചതിന്റെ സന്തോഷം ആരാധകരിലുണ്ട്. സെയ്ഫും കരീനയും ഒരുമിച്ച് അഭിനയിച്ച മൂന്നാമത്തെ ചിത്രമായിരുന്നു ടഷന്‍. ഈ ചിത്രമാണ് സെയ്ഫിന്റേയും കരീനയുടേയും ജീവിതത്തില്‍ നിര്‍ണായകമായി മാറിയത്. 2012 ലായിരുന്നു സെയ്ഫും കരീനയും വിവാഹിതരാകുന്നത്.
മതത്തിന്റേയും സംസ്‌കാരത്തിന്റേയും എല്ലാ അതിരുകളേയും മറികടന്നാണ് സെയ്ഫും കരീനയും ജീവിതത്തില്‍ ഒന്നായത്. പ്രണയത്തിന് മുന്നില്‍ മറ്റൊരു അതിര്‍വരമ്പുകള്‍ക്കും സ്ഥാനമില്ലെന്ന് സെയ്ഫും കരീനയും ജീവിതത്തിലൂടെ തെളിയിച്ചു. ഇന്നും തങ്ങളുടെ മതങ്ങളുടെ പേരില്‍ സെയ്ഫും കരീനയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി എല്ലാ വിമര്‍ശനങ്ങളെയും തങ്ങളുടെ ജീവിതം കൊണ്ട് നേരിടുകയാണ് സെയ്ഫും കരീനയും.

തങ്ങളുടെ പ്രണയത്തെ സെയ്ഫും കരീനയും വിവാഹത്തിലേക്ക് എത്തിച്ചതിന്റെ എട്ടാം വാര്‍ഷികത്തില്‍, കഴിഞ്ഞ വര്‍ഷം, കരീന കപൂര്‍ സെയ്ഫിനൊപ്പമുള്ള പ്രണയാര്‍ദ്രമായൊരു ചിത്രം പങ്കുവച്ചിരുന്നു. രസകരമായൊരു കുറിപ്പും ചിത്രത്തോടൊപ്പം കരീന പങ്കുവച്ചിരുന്നു. 'once upon a time there was a girl named Beboo and a boy named Saifu. They both loved sphagetti and wine. and lived happily ever after. now you guys know the key to a happy marriage. on that note, happy Anniversary SAKP. Here's to eternity and beyond' എന്നായിരുന്നു കരീന കുറിച്ചിരുന്നത്.
ഇപ്പോഴിതാ തങ്ങളുടെ ഒമ്പതാം വിവാഹ വാര്‍ഷികത്തിന് കരീന വീണ്ടുമൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ്. തന്റേയും സെയ്ഫിന്റേയും റൊമാന്റിക് ചിത്രമാണ് കരീന പങ്കുവച്ചിരിക്കുന്നത്. ടഷനിന്റെ ചിത്രീകരണത്തിനിടെയുള്ള ചിത്രമാണ് കരീന പങ്കുവച്ചിരിക്കുന്നത്. ഒരിക്കല്‍ ഗ്രീസില്‍, ഒരു ബോളില്‍ സൂപ്പും ഞങ്ങളുമുണ്ടായിരുന്നു. അത് ഞങ്ങളുടെ ജീവിതത്തെയാകെ മാറ്റി മറിച്ചു. ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന് വിവാഹ വാര്‍ഷിക ആശംസകള്‍' എന്നായിരുന്നു ചിത്രത്തോടൊപ്പം കരീന കുറിച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറളായി മാറുകയാണ്.
നേരത്തെ ജനുവരില്‍ സെയ്ഫുമൊത്തുള്ള പഴയൊരു ചിത്രവും കരീന പങ്കുവച്ചിരുന്നു. നീല സ്ട്രീപ്പുകളുള്ള ഷര്‍ട്ടാണ് ചിത്രത്തില്‍ സെയ്ഫ് ധരിച്ചിരിക്കുന്നത്. ഇരുവരും പരസ്പരം ചേര്‍ത്തു പിടിച്ചാണ് ചിത്രത്തില്‍ നില്‍ക്കുന്നത്. ടഷനിന്റെ ചിത്രീകരണത്തിനിടെയിലുള്ളതായിരുന്നു ഈ ചിത്രവും. സോഷ്യല്‍ മീഡിയില്‍ ഈ ചിത്രം വൈറലായി മാറിയിരുന്നു.
ബോളിവുഡിലെ സൂപ്പര്‍ കപ്പിളായ സെയ്ഫിന്റേയും കരീനയുടേയും മൂത്ത മകന്‍ തൈമുര്‍ അലി ഖാനാണ്. സോഷ്യല്‍ മീഡിയയിലെ താരമാണ് തൈമുര്‍. താരപുത്രന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലത്താണ് കരീന രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ജഹാംഗീര്‍ എന്നാണ് രണ്ടാമത്തെ മകന് സെയ്ഫും കരീനയും പേരിട്ടിരിക്കുന്നത്. അതേസമയം ജഹാംഗീറിന്റെ പേരിനെ ചൊല്ലി താരദമ്പതികള്‍ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. നേരത്തെ തൈമുറിന്റെ പേരിനെ ചൊല്ലിയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് ഇരുവരും മുന്നോട്ട് പോവുകയാണ്.
ജേഹിന്റെ ജനനത്തിനായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്ന കരീന വീണ്ടും അഭിനയത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. ലാല്‍ സിംഗ് ഛദ്ദയിലാണ് താരം അഭിനയിക്കുന്നത്. ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഹോളിവുഡ് ചിത്രമായ ദ ഫോറസ്റ്റ് ഗമ്പിന്റെ രണ്ടാം ഭാഗമാണ്. അതേസമയം ഭൂത് പോലീസ് ആണ് സെയ്ഫിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. പ്രഭാസ് ചിത്രം ആദിപുരുഷ് അടക്കം വലിയ സിനികളാണ് സെയ്ഫിന്റേതായി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications