അമ്മയുടെ പിന്നില്‍ ഒളിച്ചു നിന്ന കുട്ടി, എനിക്കൊപ്പം ഫോട്ടോയെടുത്തു; സാറയേയും അമൃതയേയും കുറിച്ച് കരീന

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. സെയ്ഫിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു കരീനയുമായുള്ളത്. നേരത്തെ നടി അമൃത സിംഗിനെയായിരുന്നു സെയ്ഫ് വിവാഹം കഴിച്ചത്. സെയ്ഫിനും അമൃതയ്ക്കും രണ്ട് മക്കളാണുള്ളത്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. അച്ഛന്റേയും അമ്മയുടേയും പാത തന്നെയാണ് മക്കളും തിരഞ്ഞെടുത്തിരിക്കുന്നത്.

അതേസമയം സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ മക്കളായ സാറയായും ഇബ്രാഹിമുമായും വളരെ അടുത്ത ബന്ധമാണ് കരീനയ്ക്കുള്ളത്. കഴിഞ്ഞ ദിവസം കോഫി വിത്ത് കരണില്‍ കരീന എത്തിയപ്പോള്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അവതാരകനായ കരണ്‍ ജോഹര്‍ കരീനയ്ക്ക് സാറയും ഇബ്രാഹിമുമായുള്ള ബന്ധത്തെ അഭിനന്ദിക്കുകയായിരുന്നു.

കരീനയുടെ വലിയ ആരാധിക

''അത് വളരെ സ്വഭാവാകിവും മനോഹരവുമാണ്. സാറ സിനിമകളിലൂടെയാണ് വളര്‍ന്നത്. കരീനയുടെ വലിയ ആരാധികയായിരുന്നു. കഭി ഖുഷി കഭി ഗമ്മിലെ പൂ ആണ് അവളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം'' എന്നായിരുന്നു കരണ്‍ പറഞ്ഞത്. സാറയേയും ഇബ്രാഹിമിനേയും എപ്പോഴും കരീനയുടെ വീട്ടില്‍ കാണാം എന്നും കരണ്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

''ഞാന്‍ ഓര്‍ക്കുന്നുണ്ട് കെ3ജിയുടെ ട്രയല്‍സ് നടക്കുമ്പോള്‍ അവള്‍ അമ്മയുടെ പിന്നില്‍ ഒളിച്ച് നില്‍ക്കുകയായിരുന്നു. അമൃത വന്ന് ഇവള്‍ക്ക് നിന്റെയൊപ്പം ഫോട്ടോയെടുക്കണമെന്ന് പറഞ്ഞു. യു ആര്‍ മൈ സോണിയ പാട്ട് ഒരുപാട് ഇഷ്ടമായി ഇവള്‍ക്കെന്ന് പറഞ്ഞു'' എന്നായിരുന്നു കുഞ്ഞ് സാറയെക്കുറിച്ച് കരീന പറഞ്ഞത്. അതേസമയം താനും സെയ്ഫിന്റെ മക്കളും തമ്മിലുള്ള സമവാക്യം നിരന്തരം ചര്‍ച്ചയാകുന്നതിനെക്കുറിച്ചും കരീന മനസ് തുറന്നു.

മനസിലാകുന്നില്ല

''ഇത് ഇത്രത്തോളം ചര്‍ച്ചയാകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഞങ്ങള്‍ കുടുംബമാണ്. സ്‌നേഹവും ആദരവുമുണ്ടെങ്കില്‍ ഇത് മതി. അവര്‍ സെയ്ഫിന്റെ മക്കളാണ്. അവര്‍ അദ്ദേഹത്തിന്റെ പ്രയോരിറ്റികളാണ്'' എന്നായിരുന്നു കരീന പറഞ്ഞത്.

''സെയ്ഫിന് ഓരോ പതിറ്റാണ്ടിലും ഓരോ കുട്ടിയുണ്ട്. മനോഹരമായാണ് അദ്ദേഹമതിനെ ബാലന്‍സ് ചെയ്യുന്നത്. ചിലപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂര്‍ സാറയുടെ കൂടെ ചെലവിടും. അദ്ദേഹം എപ്പോഴും എന്നോട് പറയും. അത് വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാം. അവര്‍ക്കിടയില്‍ ബന്ധമുണ്ടാകേണ്ടത് പ്രധാനപ്പെട്ടതാണഅ. തന്റെ കുട്ടികള്‍ക്ക് സമയം നല്‍കേണ്ടതും പ്രധാനമാണ്'' എന്നായിരുന്നു കരീന പറഞ്ഞത്.

കോഫി വിത്ത് കരണില്‍


ആമിര്‍ ഖാനൊപ്പമായിരുന്നു കരീന കോഫി വിത്ത് കരണിലെത്തിയത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദ റിലീസിന് തയ്യാറെടുക്കുകയാണ്. ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ആമിര്‍ ഖാനും കരീന കപൂറും ത്രീ ഇഡിയറ്റ്‌സിന് ശേഷം ഒരുമിക്കുന്ന സിനിമയാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തിലെ പാട്ടുകളും ട്രെയിലറുമൊക്കെ പുറത്ത് വന്നിരുന്നു.

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഫി വിത്ത് കരണ്‍ മടങ്ങിയെത്തുന്നത്. ആദ്യത്തെ എപ്പോസിഡില്‍ അതിഥികളായി എത്തിയത് ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു. പിന്നാലെ സാറ അലി ഖാന്‍, ജാന്‍വി കപൂര്‍, വിജയ് ദേവരക്കൊണ്ട, അനന്യ പാണ്ഡെ, സമാന്ത, അക്ഷയ് കുമാര്‍ എന്നിവരുമെത്തി. ഇന്ന് സംപ്രേക്ഷണം ചെയ്ത എപ്പിസോഡിലാണ് കരീനയും ആമിര്‍ ഖാനുമെത്തിയത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
താരനിര തന്നെ

വരാനിരിക്കുന്ന എപ്പിസോഡുകളിലും വലിയ താരനിര തന്നെ എത്തുന്നുണ്ട്. ഇഷാന്‍ ഖട്ടര്‍, അനില്‍ കപൂര്‍, വരുണ്‍ ധവാന്‍, കത്രീന കൈഫ്, ഗൗരി ഖാന്‍, തുടങ്ങിയവര്‍ വരും എപ്പിസോഡില്‍ കരണ്‍ ജോഹറിനൊപ്പം കോഫി കുടിക്കാനെത്തും. പതിവ് പോലെ തന്നെ വെളിപ്പെടുത്തലുകളും വിവാദങ്ങളുമെല്ലാം ഇക്കൊല്ലവും കോഫി വിത്ത് കരണിനെ ചുറ്റിപ്പറ്റിയുണ്ട്. ഇത്തവണ ഹോട്‌സ്റ്റാറിലാണ് കോഫി വിത്ത് കരണ്‍ സംപ്രേക്ഷണം ചെയ്യുന്നത്.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X