അമ്മ ഒറ്റയ്ക്ക് വളര്‍ത്തി, എല്ലാവരേയും പോലെ ബസിലും ട്രെയിനിലുമായിരുന്നു യാത്ര; കുട്ടിക്കാലത്തെക്കുറിച്ച് കരീന
ബോളിവുഡിലെ താരസുന്ദരിയാണ് കരീന കപൂര്‍. വിവാഹ ശേഷം നടിമാര്‍ അഭിനയം നിര്‍ത്തുന്ന ശീലം ആവര്‍ത്തിക്കാതെ ഇപ്പോഴും തന്റെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ട് പോവുകയാണ് കരീന. ഈയ്യടുത്തായിരുന്നു കരീന തന്റെ രണ്ടാമത്തെ മകന് ജന്മം നല്‍കിയത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന നടിമാരില്‍ ഒരാളാണ് കരീന. തന്റെ കുടുംബത്തന്റെ പാതയിലൂടെയായിരുന്നു കരീന സിനിമയിലേക്ക് എത്തുന്നത്. എങ്കിലും സ്വന്തമായൊരു ഇടം നേടാന്‍ കരീനയ്ക്ക് സാധിച്ചിട്ടുണ്ട്.
എന്നാല്‍ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് താന്‍ വരുന്നതെങ്കിലും തന്റേതായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കരീന പറയുന്നത്. തനിക്കും സഹോദരി കരിഷ്മയ്ക്കും എല്ലാവരും കരുതുന്നത് പോലെ അത്ര സുഖകരമായൊരു കുട്ടിക്കാലമല്ലായിരുന്നു ഉണ്ടായിരുന്നതെന്നാണ് കരീന തന്നെ പറയുന്നത്. കരീനയ്ക്ക് ഏഴ് വയസുള്ളപ്പോഴായിരുന്നു കരീനയുടെ അമ്മ ബബിതയും അച്ഛന്‍ രണ്‍ദീര്‍ കപൂറും പിരിയുന്നത്. പിന്നീട് ബബിത ഒറ്റയ്ക്കായിരുന്നു മക്കളെ വളര്‍ത്തിയത്.

ഒരിക്കല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയൊരു അഭിമുഖത്തില്‍ കരീന തന്റെ കുട്ടിക്കാലത്തെക്കുറിച്ച് പങ്കുവെക്കുന്നുണ്ട്. കുട്ടിക്കാലത്ത് താനും സഹോദരിയും അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് കരീന പറയുന്നുണ്ട്. തങ്ങളുടെ കുട്ടിക്കാലം ആര്‍ഭാടത്തിന്റേതായിരുന്നില്ലെന്നാണ് കരീന പറയുന്നത്. അമ്മയും സഹോദരിയും കഷ്ടപ്പെട്ടാണ് തന്നെ വളര്‍ത്തിയത്. പ്രത്യേകിച്ച് അമ്മ ഒറ്റയ്ക്ക് വളര്‍ത്തിയതിനാല്‍ എല്ലാത്തിനും പരിധിയുണ്ടായിരുന്നുവെന്നാണ് കരീന പറയുന്നത്.

വീട്ടില്‍ കാറുണ്ടായിരുന്നുവെങ്കിലും ഡ്രൈവറെ വെക്കാന്‍ സാധിച്ചിരുന്നില്ല. ചേച്ചി ട്രെയിനിലും ബസിലുമായിരുന്നു സ്‌കൂളിലും കോളേജിലും പോയിരുന്നത്. താന്‍ പുറത്ത് പഠിച്ചത് കൊണ്ട് തനിക്കത് ചെയ്യേണ്ടി വന്നിരുന്നില്ലെന്നാണ് കരീന പറയുന്നത്. എല്ലാവരേയും പോലെ സ്‌കൂള്‍ ബസില്‍ തന്നെയായിരുന്നു യാത്ര ചെയ്തിരുന്നത്. അമ്മ തങ്ങളെ അതുപോലെ വളര്‍ത്തിയത് കൊണ്ടാണ് ഇന്നുള്ള നേട്ടങ്ങളുടെ മൂല്യം അറിയാന്‍ സാധിക്കുന്നതെന്നും കരീന പറയുന്നു.

കരിഷ്മ തന്റെ 17-ാമത്തെ വയസിലായിരുന്നു അരങ്ങേറുന്നത്. തുടക്കകാലത്ത് സഹോദരിയ്ക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങള്‍ മൂലം രാത്രികളോളം അവള്‍ ഇരുന്ന് കരയുന്നത് താന്‍ കണ്ടിട്ടുണ്ടെന്നാണ് കരീന പറയുന്നത്. അതെല്ലാം കണ്ടാണ് താന്‍ കരുത്ത് നേടിയതെന്നാണ് കരീന പറയുന്നത്. 2000 ലായിരുന്നു കരീനയുടെ അരങ്ങേറ്റം. റെഫ്യൂജിയായിരുന്നു കരീനയുടെ ആദ്യ സിനിമ.
Recommended Video

നടന്‍ സെയ്ഫ് അലി ഖാന്‍ ആണ് കരീനയുടെ ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. ഈയ്യടുത്തായിരുന്നു ദമ്പതികള്‍ക്ക് രണ്ടാമത്തെ കുട്ടി ജനിക്കുന്നത്. കഴിഞ്ഞ ദിവസം കരീന സെയ്ഫ് ദമ്പതികള്‍ മകന് പേരിട്ടതായി വാര്‍ത്ത പുറത്ത് വന്നിരുന്നു. ജേഹ് എന്നാണ് രണ്ടാമത്തെ മകന് കരീനയും സെയ്ഫും നല്‍കിയിരിക്കുന്നത്. നേരത്തെ തൈമുറിന്റെ പേരിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദം ഉയര്‍ന്നിരുന്നു. മകന്റെ ജനനത്തിന് ശേഷം വീണ്ടും അഭിനയത്തിലേക്ക് വരാനുള്ള തയ്യാറെടുപ്പുകളിലാണ് കരീന.


Click it and Unblock the Notifications