കൂടുതല്‍ സുന്ദരനായ ഒരാളെ കണ്ടപ്പോള്‍ കാമുകനെ ഉപേക്ഷിച്ചു; മുന്‍കാമുകനെക്കുറിച്ച് കരീന
ബോളിവുഡിലെ മുന്‍നിര നായികയാണ് കരീന കപൂര്‍. ബോളിവുഡിലെ സൂപ്പര്‍ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താനും കരീനയ്ക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലമായി അഭിനയ രംഗത്ത് മുന്നില്‍ തന്നെയുണ്ട് കരീന. പൊതുവെ നടിമാര്‍ വിവാഹിതയാവുകയോ അമ്മയാവുകയോ ചെയ്താല്‍ പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് പതിവ്. എന്നാല്‍ ആ പതിവ് തെറ്റിച്ച് കരീന ഇന്നും നായികയായി തുടരുകയാണ്.
കരീനയുടെ കഥാപാത്രങ്ങളും പ്രകടനങ്ങളുമെല്ലാം എന്നും ബോളിവുഡ് ആരാധകരുടെ മനസില്‍ നിറഞ്ഞ നില്‍ക്കുന്നകയാണ്. തന്റെ അഭിനയ മികവുകൊണ്ട് കരീന ഐക്കോണിക്ക് ആക്കി മാറ്റിയ കഥാപാത്രങ്ങള്‍ നിരവധിയാണ്. ഇപ്പോഴിതാ നടി നേഹാ ഥൂപിയ അവതാരകയായ നോ ഫില്‍റ്റര്‍ നേഹയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് കരീന. രസകരമായ ഒരുപാട് ചോദ്യങ്ങള്‍ക്ക് കരീന ഈ പരിപാടിയില്‍ മറുപടി നല്‍കുന്നുണ്ട്.

ഷോയിലെ ഗില്‍റ്റി ഓര്‍ നോട്ട് ഗില്‍റ്റി സെക്ഷനില്‍ പല രഹസ്യങ്ങളും കരീന വെളിപ്പെടുത്തുന്നുണ്ട്. എന്നെങ്കിലും പണത്തിന് വേണ്ടി മോശം തിരക്കഥയുള്ള സിനിമയോട് യെസ് പറഞ്ഞിട്ടുണ്ടോ എന്നാണ് കരീനയോട് നേഹ ചോദിച്ചത്. ഉണ്ട് എന്നായിരുന്നു കരീന പറഞ്ഞത്. അതേസമയം കൂടെ അഭിനയിക്കുന്ന ആളോടുള്ള അനിഷ്ടം മൂലം താനൊരു സിനിമയും ഉപേക്ഷിച്ചിട്ടില്ലെന്നും കരീന പറയുന്നുണ്ട്.
പിന്നീട് നേഹ ചോദിച്ചത് എന്നെങ്കിലും കൂടുതല്‍ സുന്ദരനായൊരാള്‍ക്ക് വേണ്ടി കാമുകനെ ഉപേക്ഷിച്ചിട്ടുണ്ടോ എന്നായിരുന്നു. അതിന് അതെ എന്ന മറുപടിയാണ് കരീന നല്‍കിയത്. എന്നാല്‍ മുന്‍ കാമുകന്മാരുടെ ഓര്‍മ്മയ്ക്കായി താന്‍ ഇതുവരേയും ഒന്നും സൂക്ഷിച്ച് വച്ചിട്ടില്ലെന്നും കരീന പറയുന്നുണ്ട്. താന്‍ പ്രതീക്ഷിക്കാതെ വിജയമായി മാറിയ സിനിമ ജബ് വീ മെറ്റ് ആണെന്നാണ് കരീന പറയുന്നത്. ടഷന്‍ സൂപ്പര്‍ ഹിറ്റാകുമെന്നായിരുന്നു കരുതിയത്. പക്ഷെ ആ സിനിമ വന്‍ പരാജയമായിരുന്നുവെന്നും കരീന പറയുന്നുണ്ട്.

ടഷന് വേണ്ടി താന്‍ സൈസ് സീറോ ആയതും കരീന സ്മരിക്കന്നുണ്ട്. അതേസമയം തനിക്ക് ജീവിതം തന്ന സിനിമയാണ് ടഷന്‍ എന്നും കരീന പറയുന്നുണ്ട്. ഈ സിനിമയുടെ സമയത്താണ് കരീനയും സെയ്ഫ് അലി ഖാനും പ്രണയത്തിലാകുന്നത്. ഇറുവരും പിന്നീട് വിവാഹിതരാവുകയും ചെയ്തു. തന്റെ കഥാപാത്രങ്ങളില്‍ ഏറ്റവും സ്‌പെഷ്യല്‍ ജബ് വീ മെറ്റിലെ ഗീത് ആയിരിക്കുമെന്നും കരീന പറയുന്നുണ്ട്.
''പലര്‍ക്കും ഗീത് എന്നും പ്രിയപ്പെട്ട കഥാപാത്രമായിരിക്കും. അത്രയും നിഷ്‌കളങ്കയായ, സ്‌നേഹം തോന്നുന്ന, തന്റെ സ്വപ്‌നങ്ങള്‍ പിന്തുടരുന്ന പെണ്‍കുട്ടിയെ നമ്മള്‍ വേറെ കണ്ടിട്ടില്ല. ഗീത് എല്ലാവര്‍ക്കും പ്രചോദനമാണ്. എല്ലാവര്‍ക്കും അവളെ പോലെയാകണം. ഗീത് എവര്‍ഗ്രീന്‍ ആണ്. എന്നും ഗീത് എന്റെ മനസിലുണ്ടാകും. മഴയുള്ള ദിവസം കഴിക്കുന്ന ചൂടുള്ള ദാല്‍ ചാവല്‍ ആണ് ജബ് വീ മെറ്റ്. അതുകൊണ്ട് ജബ് വീ മെറ്റ് എന്നും സ്‌പെഷ്യലായിരിക്കും'' എന്നാണ് കരീന പറഞ്ഞത്.


Click it and Unblock the Notifications