രണ്ട് തവണ സെയ്ഫിന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചുവെന്ന് കരീന; കാരണം ഇതായിരുന്നുവെന്നും താരം

ബോളിവുഡിലെ പവര്‍ കപ്പിളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. ഇരുവരും വിവാഹം കഴിക്കുന്നത് 2012 ലായിരുന്നു. രണ്ട് മക്കളാണ് താരദമ്പതികള്‍ക്കുള്ളത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സെയ്ഫും കരീനയും വിവാഹം കഴിക്കുന്നത്. സെയ്ഫിന്റെ രണ്ടാം വിവാഹമാണിത്. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ വലിയ ചര്‍ച്ചയായിരുന്നു.

അതേസമയം ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട രസകരമായൊരു വസ്തുത പങ്കുവച്ചിരിക്കുകയാണ് കരീന കപൂര്‍. രണ്ട് തവണ താന്‍ സെയ്ഫിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചിരുന്നുവെന്നാണ് കരീന പറയുന്നത്. രസകരമായ സംഭവത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

സെയ്ഫും കരീനയും

സെയ്ഫും കരീനയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2003ല്‍ പുറത്തിറങ്ങിയ എല്‍ഒസി കാര്‍ഗില്‍ ആയിരുന്നു ഇരുവരും ഒരുമിച്ച ആദ്യത്തെ സിനിമ. പിന്നാലെ 2006ല്‍ ഓംകാരയിലും ഇരുവരും ഒരുമിച്ചെത്തി. എന്നാല്‍ 2008 ല്‍ ടഷന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സെയ്ഫും കരീനയും പ്രണയത്തിലാകുന്നത്. അധികം വൈകാതെ തന്നെ തങ്ങളുടെ പ്രണയം ഇരുവരും പരസ്യമാക്കുകയും ചെയ്തിരുന്നു.

സെയ്ഫും കരീനയും പ്രണയത്തിലാണെന്ന് കുറേനാളുകള്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒടുവില്‍ തന്റെ കൈയ്യില്‍ കരീനയുടെ പേര് പച്ച കുത്തിയതിലൂടെ സെയ്ഫ് ഈ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുകയായിരുന്നു. നാല് വര്‍ഷത്തെ ഡേറ്റിംഗിനും ലിവിംഗ് ടുഗദറിനും ശേഷം 2012, ഒക്ടോബര്‍ 16 ന് സെയ്ഫും കരീനയും വിവാഹം കഴിക്കുകയായിരുന്നു. വലിയ വാര്‍ത്തയായി മാറിയ താരവിവാഹമായിരുന്നു ഇത്.

വിവാഹ അഭ്യര്‍ത്ഥന

അതേസമയം താന്‍ രണ്ട് തവണ സെയ്ഫിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചിട്ടുണ്ടെന്നാണ് കരീന പറയുന്നത്. പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തനിക്കിപ്പോള്‍ ഓര്‍മ്മയില്ലെന്നും രണ്ടോ ചിലപ്പോള്‍ അതിലധികമോ തവണ നിരസിച്ചിട്ടുണ്ടെന്നും പക്ഷെ ഒടുവില്‍ താന്‍ യെസ് പറഞ്ഞുവെന്നതാണ് പ്രധാനം എന്നും കരീന പറയുന്നുണ്ട്.

''ഞാന്‍ പ്രണയത്തില്‍ തന്നെയായിരുന്നു. ചിലപ്പോള്‍ വേഗത്തിലാണോ പോകുന്നത് എന്ന് തോന്നിയത് കൊണ്ടാകാം. അല്ലെങ്കില്‍ പരസ്പരം അടുത്തറിഞ്ഞു വരുന്നതേയുള്ളൂവെന്നാതാകാം. അതെല്ലാം തന്നെയാണ് കാരണമെന്ന് തോന്നുന്നു. പക്ഷെ ഞാന്‍ സെയ്ഫിനെ തന്നെയാകും വിവാഹം കഴിക്കുക എന്ന് എപ്പോഴും ഉറപ്പായിരുന്നു'' എന്നാണ് വിവാഹാഭ്യര്‍ത്ഥന നിരസിക്കാനുണ്ടായ കാരണത്തെക്കുറിച്ച് സെയ്ഫ് പറയുന്നത്.

പത്താം വാര്‍ഷികം


2016 ലാണ് സെയ്ഫിനും കരീനയ്ക്കും ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്. തൈമുര്‍ അലി ഖാന്‍ എന്നാണ് മകന് സെയ്ഫും കരീനയും പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടാമത്തെ മകന്‍ ജഹാംഗീര്‍ അലി ഖാനും കരീന ജന്മം നല്‍കി. ഈ ഒക്ടോബറില്‍ സെയ്ഫും കരീനയും തങ്ങളുടെ വിവാഹത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്.

അതേസമയം തന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രൊമോഷന്‍ തിരക്കിലാണ് കരീന. ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിംഗ് ഛദ്ദ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ്. മോണ സിംഗ്, തെലുങ്ക് സൂപ്പര്‍ താരം നാഗ ചൈതന്യ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. ഇന്ന് റിലീസായ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ലാല്‍ സിംഗ് ഛദ്ദയില്‍ സെയ്ഫും അതിഥി വേഷത്തിലെത്തുന്നുണ്ട്.

ഒടിടി എന്‍ട്രി

കരീന തന്റെ ഒടിടി എന്‍ട്രിയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് കരീന ഒടിടിയില്‍ അരങ്ങേറുന്നത്. സുജോയ് ഘോഷ് ഒരുക്കുന്ന സിനിമയിലൂടെയാണ് കരീനയുടെ ഒടിടി എന്‍ട്രി. ജയ്ദീപ് അഹ്ലാവത്, വിജയ് വര്‍മ്മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രമൊരു മര്‍ഡര്‍ മിസ്റ്ററി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം വിക്രം വേദയുടെ ഹിന്ദി റീമേക്കിലാണ് സെയ്ഫ് അലി ഖാന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. തമിഴില്‍ മാധവന്‍ ചെയ്ത വേഷമാണ് ഹിന്ദിയില്‍ സെയ്ഫ് അഭിനയിക്കുന്നത്. മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് വിജയ് സേതുപതിയാണ്. പിന്നാലെ ആദിപുരുഷിലൂടെ തെലുങ്കിലുമെത്തും സെയ്ഫ് അലി ഖാന്‍. സേക്രട്ട് ഗെയിംസ്, താണ്ഡവ് സീരീസുകളിലൂടെ ഒടിടിയില്‍ നേരത്തെ തന്നെ സാന്നിധ്യം അറിയിച്ചിരുന്നു സെയ്ഫ് അലി ഖാന്‍.

Read more about: kareena kapoor saif ali khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X