For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുത്തച്ഛന്‍ പോയതോടെ ഒറ്റപ്പെട്ടു, കപൂര്‍ കുടുംബം സഹായിച്ചില്ല; ചേച്ചിയും അമ്മയും രാത്രി കരയുമായിരുന്നു

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് കരീന കപൂര്‍. റെഫ്യൂജി എന്ന ചിത്രത്തിലൂടെയായിരുന്നു കരീനയുടെ അരങ്ങേറ്റം. അധികം വൈകാതെ തന്നെ ബോളിവുഡിലെ മുന്‍നിരയിലേക്ക് എത്തുകയായിരുന്നു കരീന. ബോളിവുഡിലെ താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. നിരവധി താരങ്ങള്‍ക്ക് ജന്മം നല്‍കിയ കുടുംബമാണ് കപൂര്‍ കുടുംബം.

  Also Read: എന്റെ ഭർത്താവും അവന്റെ ബോയ്ഫ്രണ്ടും മറ്റൊരു ലോകത്ത്; വെെറലായി നിഖിലയുടെ കമന്റ്

  ബോളിവുഡിലെ ഏറ്റവും ശക്തമായ താരകുടുംബമാണ് കപൂര്‍ കുടുംബം. അങ്ങനെയിരിക്കെ കരീനയുടെ ബോളിവുഡ് മോഹങ്ങള്‍ക്ക് കുടുംബം കൂടെ നില്‍ക്കിയിട്ടുണ്ടാകും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ സത്യത്തില്‍ ആ സമയത്ത് തങ്ങളുടെ വീട്ടിലെ പെണ്‍കുട്ടികള്‍ സിനിമയിലേക്ക് കടക്കുന്നതിന് കപൂര്‍ കുടുംബം എതിരായിരുന്നുവെന്നതാണ് വസ്തുത. ഈ പതിവ് തെറ്റിക്കുന്നത്. കരീന കപൂറും സഹോദരി കരിഷ്മ കപൂറുമാണ്.

  നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ താനും സഹോദരിയും മാത്രമാണ് മുത്തച്ഛന്‍ രാജ് കപൂറിന്റെ പാരമ്പര്യം കാക്കുന്നവര്‍ എന്ന് കരീന പറഞ്ഞിരുന്നു. താന്‍ ജീവിതത്തില്‍ നേടിയ വിജയങ്ങള്‍ക്കൊക്കെ അമ്മ ബബിതയോടാണ് കടപ്പെട്ടിരിക്കുന്നതെന്നും കരീന പറഞ്ഞിരുന്നു.

  Also Read: എനിക്ക് ആത്മവിശ്വാസം നൽകിയത് അവളാണ്; ഐശ്വര്യയിൽ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ച് അഭിഷേക് പറഞ്ഞത്

  ''എന്റെ അമ്മ ഒരു വണ്ടര്‍ വുമണ്‍ ആണ്. അവരൊരു സാമ്രാജ്യം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അവരുടെ രണ്ട് പെണ്‍മക്കളും രാജ് കപൂറിന്റെ രണ്ട് കൊച്ചു മക്കളുമാണ് അദ്ദേഹത്തിന്റെ പേര് നിലനിര്‍ത്തുന്നത്' എന്നായിരുന്നു കരീന പറഞ്ഞത്. കരീനയുടെ അമ്മ ബബിതയും അച്ഛന്‍ രണ്‍ദീര്‍ കപൂറും പിരിഞ്ഞ് താമസിക്കുന്നവരാണ്. ഇരുവരും ഔദ്യോഗികമായി ഇതുവരേയും വിവാഹ മോചിതരായിട്ടില്ല. ബബിതയാണ് രണ്ട് മക്കളേയും വളര്‍ത്തിയത്.

  കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തുന്ന ആദ്യത്തെ പെണ്‍കുട്ടി കരിഷ്മയാണ്. ചേച്ചിയുടെ തുടക്കകാലത്തെക്കുറിച്ച് കരീന മനസ് തുറന്നിരുന്നു. ''മുത്തച്ഛന്‍ മരിച്ചു പോയിരുന്നത് കൊണ്ട് തന്നെ അവള്‍ക്ക് പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. അവളരെ പിന്തുണച്ച ഒരേയൊരാള്‍ എന്റെ അമ്മയായിരുന്നു. എന്റെ അമ്മയും സഹോദരിയും പല രാത്രികളിലും ഇരുന്ന് കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്'' എന്നാണ് കരീന പറഞ്ഞത്.

  Also Read: സീരിയല്‍ നടി രശ്മി ജയഗോപാൽ അന്തരിച്ചു; ഇത് അവസാന ചിത്രമാവുമെന്ന് കരുതിയില്ലെന്ന് സ്വന്തം സുജാത താരങ്ങൾ

  തന്റെ സഹോദരിയുടെ തുടക്കകാലത്തെ കഷ്ടപ്പാടുകളെ അവള്‍ നേരിടുന്നത് കണ്ടാണ് തനിക്കും അഭിനേത്രിയാകാനുള്ള പ്രചോദനം ലഭിച്ചതെന്നാണ് കരീന പറയുന്നത്. അതേസമയം ഒരിക്കല്‍ താന്‍ വക്കീലാകാന്‍ ആഗ്രഹിച്ചിരുന്നതായും കരീന പറയുന്നുണ്ട്. ഇതിനായി ലോ കോളേജിലും പോയിരുന്നു. പക്ഷെ താനൊരു സാധാരണ പെണ്‍കുട്ടിയെ പോലെ പെരുമാറുകയാണെന്ന് പറഞ്ഞ് കുടുംബം അസ്വസ്ഥമായെന്നാണ് കരീന പറയുന്നത്. തനിക്ക് ബോറടിച്ചിരുന്നുവെന്നാണ് കരീന പറഞ്ഞത്.


  പിന്നീട് വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് കരീന ഹാര്‍വാര്‍ഡിലേക്ക് പോവുകയായിരുന്നു. മൈക്രോ കപ്യൂട്ടേഴ്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയായിരുന്നു കരീന പഠിച്ചത്. എന്നാല്‍ ജീവിതം അടിച്ചു പൊളിക്കാന്‍ വേണ്ടി മാത്രമാണ് പോയതെന്നും കംപ്യൂട്ടര്‍ എന്നും തന്നെ ബോറടിപ്പിച്ചിരുന്നുവെന്നുമാണ് കരീന പറയുന്നത്.

  പിന്നീടാണ് താരം സിനിമയിലേക്ക് എത്തുന്നത്. ആ തീരുമാനം തെറ്റായില്ല. ഇന്നും ബോളിവുഡിലെ മുന്‍നിര നായികയായി തുടരുകയാണ് കരീന കപൂര്‍. വിവാഹ ശേഷം അഭിനേത്രിമാര്‍ അഭിനയം നിര്‍ത്തുകയോ ക്യാരക്ടര്‍ റോളുകളിലേക്ക് ചുരുങ്ങുകയോ ചെയ്യുമ്പോള്‍ നായികയായി തന്നെ തുടരുകയാണ് കരീന കപൂര്‍. ഈയ്യടുത്താണ് കരീനയ്ക്കും ഭര്‍ത്താവായ നടന്‍ സെയ്ഫ് അലി ഖാനും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ജഹാംഗീര്‍ അലി ഖാന്‍ എന്നാണ് താരദമ്പതികള്‍ മകന് പേരിട്ടിരിക്കുന്നത്.

  അതേസമയം ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമിര്‍ ഖാന്‍ ആയിരുന്നു നായകന്‍. ഹോളിവുഡ് ചിത്രം ദ ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം. പക്ഷെ ചിത്രത്തിന് പ്രതീക്ഷിച്ചൊരു വിജയം ബോക്‌സ് ഓഫീസില്‍ നിന്നും നേടാന്‍ സാധിച്ചില്ല. ഇപ്പോള്‍ തന്റെ ഒടിടി എന്‍ട്രിയ്ക്കായി തയ്യാറെടുക്കുകയാണ് കരീന കപൂര്‍. സുജോയ് ഘോഷ് ഒരുക്കുന്ന ഷോയിലൂടെയാണ് കരീന ഒടിടിയിലെത്തുക.

  Read more about: kareena kapoor
  English summary
  Kareena Kapoor Said Once She Saw Her Sister Karishma Kapoor Crying At Night
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X