ആദ്യം കാണുമ്പോള്‍ ഞാന്‍ സ്‌കൂള്‍ കുട്ടി; അക്ഷയ് കുമാറിനെ 'പ്രണയി'ച്ചതിനെ പറ്റി കരീന

ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ജോഡികളിലൊന്നാണ് അക്ഷയ് കുമാറും കരീന കപൂറും. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിക്ക സിനിമകളും വന്‍ വിജയങ്ങളായി മാറുകയും ചെയ്തിരുന്നു. അതേസമയം തന്നെ ഇരുവര്‍ക്കുമിടയിലെ പ്രായം വ്യാത്യാസം എന്നും ചര്‍ച്ചയായി മാറാറുള്ള വിഷയമാണ്. ഇപ്പോള്‍ 41 വയസാണ് കരീന കപൂറിന്. അക്ഷയ് കുമാറിനാകട്ടെ 54 വയസും. കരീനയുമായി സ്‌ക്രീനില്‍ ഒരുമിക്കും മുമ്പ് കരീനയുടെ സഹോദരിയായ നടി കരിഷ്മ കപൂറും അക്ഷയ് കുമാറും ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അക്ഷയ് കുമാറിനെ കരീന ആദ്യമായി കാണുമ്പോള്‍ കരീന സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നുവെന്നതാണ് രസകരമായൊരു വസ്തുത. ഇപ്പോഴിതാ ആ നിമഷത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കരീന കപൂര്‍. അക്ഷയ് കുമാറിന്റെ ഭാര്യയും മുന്‍ ബോളിവുഡ് നടിയുമായ ട്വിങ്കിള്‍ ഖന്നയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കരീന കപൂര്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അത്ഭുതം

''ഞാന്‍ ലോലോയുടെ എല്ലാ സഹനടന്മാരുമായും പ്രണയിച്ചിട്ടുണ്ട്. എന്തൊരു വിരോധാഭാസമാണത്. അക്ഷയുടെ ആദ്യത്തെ ഷോട്ട് കാണുമ്പോള്‍ ഞാന്‍ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. എത്രനാളുകളാണ് പിന്നിട്ടിരിക്കുന്നത്. എന്നെക്കാള്‍ അത്ഭുതം അദ്ദേഹത്തിന്റെ കാര്യത്തിലാണ്'' എന്നായിരുന്നു കരീന പറഞ്ഞത്. ''ഒരുപക്ഷെ അതായിരിക്കില്ല, ഇവിടെ പുരുഷന്മാര്‍ക്ക് നീണ്ട കരിയറും സ്ത്രീകള്‍ക്ക് ചെറിയ കരിയറും ആണെന്നതുമാകാം കാരണം'' എന്നായിരുന്നു കരീനയുടെ വാക്കുകളോടുള്ള ട്വിങ്കിളിന്റെ പ്രതീകരണം. പരോക്ഷമായി ബോളിവുഡില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തേയും കരീനയുടെ വാക്കുകളേയും പരിഹസിക്കുകയായിരുന്നു ട്വിങ്കിള്‍ ഖന്ന.

കരീന പറഞ്ഞത്

എന്നാല്‍ ട്വിങ്കിളിന്റെ വാക്കുകളെ അംഗീകരിക്കാന്‍ കരീന കൂട്ടാക്കിയില്ല. ''ഇന്ന് പക്ഷെ നമ്മള്‍ തിരുത്തികൊണ്ടിരിക്കുകയാണ്'' എന്നായിരുന്നു കരീന പറഞ്ഞത്. അത് ശരിയാണെന്ന് ട്വിങ്കിളും അംഗീകരിച്ചു. കരീന ഇന്നും രാജ്യത്തെ മുന്‍നിര നായികയായി തുടരുന്ന വസ്തുത ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു ട്വിങ്കിള്‍ പ്രതികരിച്ചത്. സിനിമ മേഖലയില്‍ നായികയായി രണ്ട് പതിറ്റാണ്ട് പിന്നിടുകയാണെന്നും ഈ പ്രായത്തിലും ടോപ് നായികയണെന്നതും ചൂണ്ടിക്കാണിക്കുകയാണ് ട്വിങ്കിള്‍. കരീന കപൂറും അക്ഷയ് കുമാറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് അജ്‌നബിയിലായിരുന്നു. പിന്നീട് തലാഷ്, ദോസ്തി, ടഷന്‍, കംബക്ത് ഇഷ്‌ക് തുടങ്ങിയ സിനിമകളില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്. 2019 ല്‍ പുറത്തിറങ്ങിയ ഗുഡ് ന്യൂസാണ് അവസാനം ഒരുമിച്ചെത്തിയ ചിത്രം. വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു ഗുഡ് ന്യൂസ്.

അക്ഷയ് കുമാര്‍ നല്‍കിയ ഉപദേശം

അതേസമയം തന്റെ ഭര്‍ത്താവായ സെയ്ഫ് അലി ഖാന് അക്ഷയ് കുമാര്‍ നല്‍കിയ ഉപദേശവും താരം തുറന്ന് പറയുന്നുണ്ട്. ''സെയ്ഫും അക്ഷയും സംസാരിക്കുകയായിരുന്നു. ഞാനും സെയ്ഫും അടുക്കുന്നതായി അക്ഷയ്ക്ക് മനസിലായി വരികയായിരുന്നു. ഒരു ദിവസം സെയ്ഫിനെ ഒരു മൂലയില്‍ മാറ്റി നിര്‍ത്തി അക്ഷയ് സംസാരിച്ചു. നോക്കൂ, സൂക്ഷിക്കണം. ഈ പെണ്‍കുട്ടികള്‍ അപകടകാരികളാണ്. അവരുടെ കുടുംബവും അപകടകാരികളാണ്. എനിക്കവരെ നന്നായി അറിയാം. അതുകൊണ്ട് സൂക്ഷിക്കണം എന്ന് പറഞ്ഞു. അവളോട് കളിക്കാന്‍ നിക്കരുതെന്ന തരത്തിലായിരുന്നു അക്ഷയ് സംസാരിച്ചത്. ഏയ് ഇല്ല ഇല്ല, ഞാന്‍ അവളെ മനസിലാക്കുന്നുണ്ടെന്നായിരുന്നു സെയ്ഫിന്റെ മറുപടി'' എന്നായിരുന്നു കരീന പറഞ്ഞത്. അക്ഷയ് ചെയ്തത് നല്ല കാര്യമാണെന്നായിരുന്നു കരീന പറഞ്ഞത്. കരീനയും സെയ്ഫും അക്ഷയ് കുമാറും ഒരുമിച്ച് അഭിനയിച്ച ചിത്രമായ ടഷന്റെ ചിത്രീകരണ സമയത്തായിരുന്നു കരീനയും സെയ്ഫും പ്രണയത്തിലാകുന്നത്.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
ലാല്‍ സിംഗ് ഛദ്ദ

ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. ആമിര്‍ ഖാന്‍ നായകനാകുന്ന സിനിമ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ റീമേക്കാണ് ലാല്‍ സിംഗ് ഛദ്ദ. ചിത്രത്തില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more about: kareena kapoor akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X