For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹോളിവുഡില്‍ പോയാല്‍ പച്ച പിടിക്കില്ല! പ്രിയങ്കയോട് കരീന; കാരണവും വ്യക്തമാക്കി നടി

  |

  ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കരീന കപൂര്‍. രണ്ട് പതിറ്റാണ്ടായി ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളായി മുന്‍നിരയില്‍ തന്നെ കരീനയുണ്ട്. ബോളിവുഡിന് ഒരുപാട് താരങ്ങളെ സമ്മാനിച്ച കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ കരീന ഇന്നും തന്റെ അഭിനയ ജീവിതത്തില്‍ പകരക്കാരില്ലാതെ മുന്നേറുകയാണ്. നായിക വേഷങ്ങള്‍ മാത്രമല്ല സപ്പോര്‍ട്ടിംഗ് റോളുകളിലും കരീന കയ്യടി നേടാറുണ്ട്. ഹൈവേയും അംഗ്രേസി മീഡിയവും പോലുള്ള സിനിമകള്‍ ഉദാഹരണം. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായി നില്‍ക്കുകയാണ് കരീന.

  തന്റെ സമകാലികരായ പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണുമെല്ലാം ഹോളിവുഡിലും സാന്നിധ്യം അറിയിക്കുമ്പോള്‍ ബോളിവുഡില്‍ തന്നെ തുടരുകയാണ് കരീന. പ്രിയങ്ക ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ ഐക്കണ്‍ ആണ്. എന്നാല്‍ തനിക്ക് ഹോളിവുഡിലേക്ക് ചേക്കാര്‍ താല്‍പര്യമില്ലെന്നാണ് കരീന തന്നെ പറയുന്നത്. ഒരിക്കല്‍ കരീനയും പ്രിയങ്കയും ഒരുമിച്ച് കോഫി വിത്ത് കരണില്‍ അതിഥികളായി എത്തിയിരുന്നു. കരീനയോട് എന്തുകൊണ്ട് ഹോളിവുഡിലേക്ക് പോകുന്നില്ലെന്ന് കരണ്‍ ജോഹര്‍ ചോദിക്കുകയായിരുന്നു. ഇതിന് കരീന വ്യക്തമായി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. വിശദമായി വായിക്കാം.

  ''എനിക്ക് പോകാന്‍ സാധിക്കില്ല. എന്റെ വേരുകള്‍ ഇവിടെയാണ്. എന്റെ കുടുംബവും പ്രണയവും എല്ലാം ഇവിടെയാണ്. എന്റെ കുട്ടികളും.ഇവിടെ നിന്നും അങ്ങനെയങ്ങ് പോകാനാകില്ല. പ്രിയങ്ക ചെയ്യുന്നത് വളരെ മികച്ച കാര്യമാണ്. ധീരയായ പ്രിയങ്കയെയാണ് ഇപ്പോള്‍ ഞാന്‍ കാണുന്നത്. അതിന് ഞാനവളെ അഭിനന്ദിക്കുന്നു. പക്ഷെ എനിക്കത് ഇല്ലെന്നാണ് തോന്നുന്നത്. എന്റെ പക്കല്‍ ഉളളതിലും ഞാന്‍ ഇതുവരെ ചെയ്തതിലും ഞാന്‍ സന്തുഷ്ടയാണ്. എനിക്ക് അങ്ങനൊരു മോഹം ഇല്ലെന്നാണ് തോന്നുന്നത്'' എന്നായിരുന്നു കരീനയുടെ മറുപടി.

  പിന്നാലെ കരീനയ്ക്ക് പ്രിയങ്കയുടേത് പോലെ തീവ്രമായ പാഷന്‍ ഇല്ലേ എന്ന ചോദ്യമായിരുന്നു കരണ്‍ ജോഹര്‍ ചോദിച്ചത്. ഇതിനും കരീന മറുപടി പറയുന്നുണ്ട്. ''അതല്ല ഞാന്‍ ഉദ്ദേശിച്ചത്. എന്റെ നേട്ടങ്ങള്‍ തന്നെ അത് സംസാരിക്കുന്നുണ്ട്'' എന്നായിരുന്നു കരീന പറഞ്ഞത്. അപ്പോഴേക്കും പ്രിയങ്ക ചോപ്ര ഇടപെടുകയും ഹോളിവുഡില്‍ പോകുന്നത് ആണ് ബെഞ്ച് മാര്‍ക്ക് എന്ന് കരുതേണ്ടതില്ലെന്നും പറയുകയായിരുന്നു. ''എന്നോട് തന്നെ പലപ്പോഴും ഹോളിവുഡില്‍ പോകുന്നതിനെക്കുറിച്ച് ചോദിച്ചിട്ടുണ്ട്. പക്ഷെ ഇവിടെ എനിക്കുള്ളതില്‍ ഞാന്‍ സന്തുഷട്‌നാണ്. നീ വളരെ നന്നായി തന്നെയാണ് ചെയ്യുന്നത്. നീയത് കൃത്യമായി ബാലന്‍സ് ചെയ്യുന്നുണ്ട്'' എന്നായിരുന്നു പ്രിയങ്കയോടുള്ള കരണിന്റെ പ്രതികരണം.

  ഞാനത് ഉറക്കവും ഭക്ഷണവും ഇല്ലാതെ നേടിയതാണെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ''തീര്‍ച്ചയായും. എനിക്ക് പക്ഷെ ഭക്ഷണവും ഉറക്കവും വേണം. എനിക്കെന്റെ കുടുംബം വേണം. പക്ഷെ നീ ചെയ്യുന്നത് വളരെ ഗംഭീരമായൊരു കാര്യമാണ്. ഞാനും അമ്പീഷ്യസ് ആണ്. പക്ഷെ എന്റെ കുടുംബത്തിന്റെ കാര്യത്തില്‍ വളരെയധികം ചിന്തിക്കുന്നയാളാണ്. എനിക്കെന്നും ഒരു കുടുംബവും കുട്ടികളും ഉണ്ടാകുന്നതായിരുന്നു ആഗ്രഹം. അതിനാണ് ഇന്നും പരിഗണന നല്‍കുന്നത്'' എന്നായിരുന്നു ഇതിനോടുള്ള കരീനയുടെ പ്രതികരണം. മറ്റൊരു അവസരത്തിലും കരീന പ്രിയങ്കയുടെ ബോളിവുഡ് യാത്രയെ അഭിനന്ദിച്ചിരുന്നു.''പ്രിയങ്ക ചെയ്യുന്നത് വളരെ നല്ല കാര്യമാണ്. അത്രയും ധൈര്യവും ആത്മാര്‍ത്ഥയുമുള്ളവരെ ഞാന്‍ കണ്ടിട്ടില്ല. ഇന്ത്യയ്ക്ക് അഭിമാനമായി മാറുമെന്ന് തോന്നിപ്പിക്കുന്നുണ്ട് അവള്‍. അഭിമാനിയായൊരു ഇന്ത്യന്‍ എന്ന നിലയില്‍ അവള്‍ സ്വയം വളരെ നന്നായാണ് നയിക്കുന്നത്'' എന്നായിരുന്നു കരീന പറഞ്ഞത്.

  ഭര്‍ത്താവാണ് എന്റെ ശത്രു! ആറ് മാസത്തിനുള്ളില്‍ വിവാഹ മോചനം; കാരണം പറഞ്ഞ് മനീഷ കെയ്‌രാള

  അതേസമയം പ്രിയങ്കയും കരീനയും തമ്മില്‍ അത്ര നല്ല സൗഹൃദമായിരുന്നില്ല ഉണ്ടായിരുന്നത്. ഇരുവരും ഷാഹിദ് കപൂറുമായി പ്രണയത്തിലായിരുന്നു. ഇതാണ് ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങളുടെ കാരണമായി വിലയിരുത്തപ്പെടുന്നത്. കരണ്‍ ജോഹറിന്റെ പരിപാടിക്കിടെ തന്നെ കരീന പ്രിയങ്കയെ പരിഹസിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയിരുന്നു. എന്തായാലും ഇന്ന് തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ മറന്ന് നല്ല സുഹൃത്തുക്കളായി മാറിയിരിക്കുകയാണ് പ്രിയങ്കയും കരീനയും. ഈയ്യടുത്താണ് കരീന തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ് കരീന. ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ പുതിയ സിനിമ. അതേസമയം ഹോളിവുഡ് ചിത്രമായ മെട്രിക്‌സ് ഫോറിന്റെ തിരക്കിലാണ് പ്രിയങ്ക. അടുത്ത വര്‍ഷം റിലീസ് ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ നേരത്തെ തരംഗമായി മാറിയിരുന്നു.

  Read more about: kareena kapoor priyanka chopra
  English summary
  Kareena Tells Priyanka Chopra Why She Can't Survive In Hollywood In Koffee With Karan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X