കുടുംബത്തെ ധിക്കരിച്ച് സിനിമയില്‍, പ്രണയ തകര്‍ച്ച; ഗാര്‍ഹിക പീഡനം വെളിപ്പെടുത്തി കോടതിയിലേക്ക്!
ബോളിവുഡിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളാണ് കരിഷ്മ കപൂര്‍. ഇന്ന് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും ആരാധകരുടെ മനസില്‍ കരിഷ്മ ഇന്നും നിറഞ്ഞു നില്‍ക്കുകയാണ്. മികച്ച നര്‍ത്തകി കൂടിയായ കരിഷ്മ കോമഡി കൈകാര്യം ചെയ്യുന്നതില്‍ അസാധ്യ മികവുള്ള നടിയാണ്. ഇന്നും കരിഷ്മയെ പോലെ കോമഡി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നൊരു നായികയെ കണ്ടെത്താന്‍ ബോളിവുഡിന് സാധിച്ചിട്ടില്ല.
ഗോവിന്ദ, സല്‍മാന്‍ ഖാന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ പോലും അവരെ പോലും കാഴ്ചക്കാരാക്കി മാറ്റാന്‍ സാധിക്കുന്ന അഭിനേത്രിയാണ് കരിഷ്മ കപൂര്‍. ഇന്ന് കരിഷ്മ തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ബോളിവുഡിന്റെ ഐക്കോണിക് നായികയ്ക്ക് സിനിമാ ലോകവും ആരാധകരും ആശംസകളുമായി എത്തുകയാണ്.

ഓണ്‍ സ്‌ക്രീനില്‍ ഗംഭീര പ്രകടനങ്ങള്‍ നടത്തുകയും ആരാധകര്‍ക്ക് സന്തോഷം പകരുമ്പോഴും കരിഷ്മയുടെ വ്യക്തിജീവിതം അത്ര സുഖകരമായിരുന്നില്ല. പ്രണയ തകര്‍ച്ചയും വിവാഹ മോചനവുമൊക്കെയായി എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതായിരുന്നു കരിഷ്മയുടെ വ്യക്തി ജീവിതം. താരത്തിന്റെ ജീവിതത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.
2003 ലായിരുന്നു കരിഷ്മയുടെ വിവാഹം. സഞ്ജയ് കപൂറായിരുന്നു ഭര്‍ത്താവ്. ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്. സമൈറയും കിയാനും. എന്നാല്‍ ഈ വിവാഹ ബന്ധം 2016 ല്‍ പിരിയുകയായിരുന്നു കരിഷ്മ. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു കരിഷ്മയുടെ വിവാഹ മോചനം. ഭര്‍ത്താവും അമ്മായിയമ്മയും തന്നെ മര്‍ദ്ദിക്കുമായിരുന്നുവെന്നും പീഡിപ്പിക്കുമായിരുന്നുവെന്നും കരിഷ്മ കോടതിയില്‍ പറഞ്ഞിരുന്നു.

പിന്നീട് സൂപ്പര്‍ ഹിറ്റായി മാറിയ പല സിനിമകളും കരിഷ്മ നിരസിക്കുകയും ചെയ്തിട്ടുണ്ട്. കുച്ച് കുച്ച് ഹോത്താ ഹേയിലെ നായിക വേഷം, പിന്നീട് സഹോദരി കരീന കപൂര്‍ നായികയായി എത്തിയ അശോക, ജുദായി, ബര്‍സാത്ത്, ഇഷ്ഖ് തുടങ്ങിയ സിനിമകള്‍ കരിഷ്മ നിരസിച്ചവയാണ്.
ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു കരിഷ്മ. അഭിനയിച്ച സിനിമകളില്‍ മിക്കതും സൂപ്പര്‍ ഹിറ്റുകളായിരുന്നു. തന്റെ കാലത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളായിരുന്നു കരിഷ്മ കപൂര്‍. കരിഷ്മയുടെ നായകനാകാന്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നു.

പ്രണയ തകര്‍ച്ചകളും കരിഷ്മയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അജയ് ദേവ്ഗണുമായി കരിഷ്മ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഇതേസമയത്ത് തന്നെ അജയ് ദേവ്ഗണ്‍ രവീണ ടണ്ടനുമായും പ്രണയത്തിലായിരുന്നു. ഇതേ തുടര്‍ന്ന് കരിഷ്മയും രവീണയും തമ്മില്‍ ഒരു പാര്‍ട്ടിക്കിടെ വഴക്കുണ്ടാവുകയും കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തിരുന്നു.
പിന്നീട് ഡേവിഡ് ധവാന്‍, ഗോവിന്ദ, സല്‍മാന്‍ ഖാന്‍ തുടങ്ങിയവര്‍ക്കൊപ്പവും കരിഷ്മയുടെ പേര് എഴുതപ്പെട്ടിട്ടുണ്ട്. നടന്‍ അഭിഷേക് ബച്ചനുമായി അഞ്ച് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു കരിഷ്മ. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തിന് നാളുകള്‍ മുമ്പ് തീരുമാനത്തില്‍ നിന്നും കരിഷ്മയുടെ കുടുംബം പിന്മാറുകയായിരുന്നു. ബച്ചന്‍ കുടുംബത്തിന്റെ സാമ്പത്തിക തകര്‍ച്ചയും അഭിഷേക് തുടക്കക്കാരന്‍ ആയതുമാണ് പിരിയാനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video

ബോളിവുഡിലെ താരകുടുംബത്തില്‍ നിന്നുമാണ് കരിഷ്മ സിനിമയിലെത്തുന്നത്. പെണ്‍കുട്ടികള്‍ അഭിനയത്തിലേക്ക് കടക്കരുതെന്ന് നിര്‍ബന്ധം പിടിക്കുന്ന കപൂര്‍ കുടുംബത്തില്‍ നിന്നും ആ എതിര്‍പ്പ് മറി കടന്ന് ആദ്യമായി നായികയായി മാറിയ താരമാണ് കരിഷ്മ. പിന്നീട് സഹോദരി കരീന കപൂറും ആ പാത പിന്തുടരുകയായിരുന്നു.
താരകുടുംബത്തില്‍ നിന്നുമാണ് വന്നതെങ്കിലും തുടക്കകാലത്ത് കരിഷ്മയ്ക്കും കരീനയ്ക്കും വെല്ലുവിളികള്‍ ഒരുപാട് നേരിടേണ്ടി വന്നിരുന്നു. അച്ഛനും പിരിഞ്ഞ് കഴിഞ്ഞിരുന്നതിന്റെ കഷ്ടപ്പാടുകള്‍ തങ്ങള്‍ നേരിട്ടിരുന്നുവെന്നും അമ്മയാണ് തങ്ങളെ വളര്‍ത്തിയതെന്നും കരിഷ്മ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications