ഞാനുണ്ടായപ്പോള്‍ ഒരു മാസത്തോളം അച്ഛന്‍ തിരിഞ്ഞു നോക്കിയില്ല; അവര്‍ക്ക് വേണ്ടിയിരുന്നത് ആണ്‍ കുഞ്ഞിനെ!

ടെലിവിഷനില്‍ നിന്നും ബോളിവുഡിലെത്തിയ താരങ്ങളില്‍ ഒരാളാണ് കരിഷ്മ തന്ന. ഇന്ന് കരിഷ്മയ്ക്ക് ബോളിവുഡില്‍ സ്വന്തമായൊരു ഇടമുണ്ട്. സൂപ്പര്‍ ഹിറ്റ് പരമ്പരയായ ക്യും കി സാസ് ഭി കഭി ബഹു ദിയൂലെയാണ് കരിഷ്മ അരങ്ങേറിയത്. അന്ന് 17 വയസായിരുന്നു കരിഷ്മയ്ക്ക്. പരമ്പരയിലെ ഇന്ദു എന്ന കരിഷ്മയുടെ കഥാപാത്രം ചര്‍ച്ചയായി മാറി. ഇതോടെ നിരവധി പരമ്പരകളുടെ ഭാഗമായി മാറാന്‍ കരിഷ്മയ്ക്ക് സാധിച്ചു.

നിരവധി പരമ്പകളിലും റിയാലിറ്റി ഷോകളിലുമെല്ലാം കരിഷ്മ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഗുജറാത്ത് സ്വദേശിയായ കരിഷ്മയുടേതൊരു മധ്യ വര്‍ഗ കുടുംബമായിരുന്നു. കൂട്ടുകുടുംബമായിട്ടായിരുന്നു കരിഷ്മയുടെ കുടുംബം താമസിച്ചിരുന്നത്. കരിഷ്മയുടെ മുത്തച്ഛനും അച്ഛന്‌റെ സഹോദരങ്ങളുമെല്ലാം നല്ല ജോലിയും സമ്പാദ്യവുമുള്ളവരായിരുന്നു. എന്നാല്‍ തന്റെ അച്ഛന്‍ മാത്രം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നുവെന്നാണ് കരിഷ്മ പറയുന്നത്.

Karishma Tanna

''ഞാന്‍ വലുതായപ്പോള്‍ എന്റെ അമ്മ എന്നോട് പറഞ്ഞിരുന്നു, ഞാന്‍ ജനിച്ചപ്പോള്‍ എന്റെ അച്ഛന് ഒട്ടും സന്തോഷം തോന്നിയിരുന്നില്ല എന്ന്. അദ്ദേഹത്തിന് ഒരു മകനെയായിരുന്നു വേണ്ടിയിരുന്നത്. കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദവുമുണ്ടായിരുന്നു. ടിപ്പിക്കല്‍ ഗുജറാത്തി കുടുംബമായിരുന്നു എന്റേത്. മകന്‍ ജനിച്ചാല്‍ കുടുംബ പാരമ്പര്യ മുന്നോട്ട് കൊണ്ടു പോകുമെന്നയിരുന്നു അവര്‍ കരുതിയിരുന്നത്.'' എന്നാണ് കരിഷ്മ പറയുന്നത്.

''എന്റെ അമ്മയ്ക്ക് രണ്ട് പെണ്‍മക്കളായിരുന്നു ഉണ്ടായിരുന്നത്. എന്റെ മുത്തച്ഛനും മുത്തശ്ശിയും രണ്ടാം തരക്കാരായിട്ടായിരുന്നു ഞങ്ങളെ കണ്ടിരുന്നത്. അതാണ് എന്നെ കരുത്തയാക്കിയത്. ഒരു ആണ്‍ കുട്ടിയ്ക്ക് ചെയ്യാന്‍ പറ്റുന്നതൊക്കെ ഒരു പെണ്‍കുട്ടിയ്ക്കും ചെയ്യാന്‍ പറ്റുമെന്ന് കാണിച്ചു കൊടുക്കണം എനിക്ക് അവര്‍ക്ക്'' എന്നാണ് താരം പറയുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്റെ കുടുംബം നോക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണെന്നാണ് കരിഷ്മ പറയുന്നത്.

''ഞാന്‍ ജനിച്ചപ്പോള്‍ എന്റെ അമ്മ ഒരാഴ്ച എന്റെ മുഖത്ത് പോലും നോക്കിയില്ല. എന്റെ അച്ഛന്‍ ഒരു മാസം എന്നെ കണ്ടതേയില്ല. അമ്മ അത് പറഞ്ഞപ്പോള്‍ എന്റെ ഹൃദയം നുറുങ്ങിപ്പോയി. എന്റെ അച്ഛന് എന്നോട് സ്‌നേഹമില്ല എന്നല്ല. രണ്ടാമത്തെ പെണ്‍കുട്ടിയും പെണ്‍കുട്ടിയായതിനാലും കുടുംബത്തിന്റെ സമ്മര്‍ദ്ധവും കാരണമാണ് അദ്ദേഹം വരാതിരുന്നത്. പക്ഷെ അത് അദ്ദേഹത്തേയും ഉള്ളില്‍ നിന്നും തകര്‍ത്തു'' എന്നാണ് കരിഷ്മ പറയുന്നത്.

''എനിക്ക് പെണ്‍കുട്ടികളെയാണ് ഇഷ്ടമെന്ന് അദ്ദേഹം എങ്ങനെയാണ് കുടുംബത്തോട് പറയുക. ഈ പെണ്‍കുട്ടിയും രണ്ടാം തരക്കാരിയായി കാണപ്പെടും. അവള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്. ഇതൊക്കെ കേട്ടപ്പോള്‍ ഞാന്‍ അച്ഛനോട് പറഞ്ഞു, ഒരു ആണ്‍കുട്ടിയില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷീക്കുന്നതൊക്കെ ഞാന്‍ ചെയ്ത് തരുമെന്ന്. ഞാന്‍ നിങ്ങളുടെ മകനാകും. ഞാനത് തന്നെ ചെയ്തു'' എന്നും കരിഷ്മ പറയുന്നുണ്ട്.

രണ്‍ബീര്‍ കപൂര്‍ നായകനായ സഞ്ജുവിലെ കരിഷ്മയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ചിത്രം ഹിറ്റായിട്ടും കയ്യടി നേടിയിട്ടും തനിക്ക് ഒരു കൊല്ലത്തോളം ജോലിയെന്നുമില്ലായിരുന്നുവെന്നാണ് കരിഷ്മ പറയുന്നത്.

Karishma Tanna

''ഞാന്‍ കരുതിയത് ചെറിയ റോളാണെങ്കിലും സഞ്ജു എന്നെ മുന്നോട്ട് നയിക്കുമെന്നായിരുന്നു. പക്ഷെ ഒന്നും നടന്നില്ല. ഞാന്‍ പ്രതീക്ഷിച്ച സിനിമകളൊന്നും ലഭിച്ചില്ല. ഒരു വര്‍ഷത്തോളം ഞാന്‍ ജോലിയില്ലാതിരുന്നു. എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് ഇനിയും എന്ന് ചിന്തിച്ചു പോയി. അത് എന്നെ വിഷാദത്തിലേക്ക് കടത്തി വിട്ടു. എന്റെ ജീവിതത്തിന് നിറമില്ലെന്ന് കരുതി. എന്റെ കരിയര്‍ എന്താക്കണമെന്ന് പോലും എനിക്ക് അറിയില്ലായരുന്നു'' എന്നാണ് കരിഷ്മ പറയുന്നത്.

ആ സമയത്ത് അമ്മ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്. അമ്മയോട് ഒന്നും പറയാന്‍ സാധിക്കില്ല. അമ്മയ്ക്ക് ടെന്‍ഷനാകും. എന്റെ സുഹൃത്തുക്കള്‍ സിനിമയില്‍ നിന്നുമുള്ളരായിരുന്നില്ല. അതിനാല്‍ അവര്‍ക്ക് എന്നെ മനസിലാകില്ലായിരുന്നുവെന്നും കരിഷ്മ പറയുന്നുത. ആ ഘട്ടത്തില്‍ നിന്നും താന്‍ രക്ഷപ്പെട്ടത് എങ്ങനെയാണെന്ന് തനിക്ക് മാത്രമേ അറിയൂവെന്നാണ് കരിഷ്മ പറയുന്നത്. ആ സമയത്ത് താന്‍ പിടിച്ചു നിന്നത് ഇന്‍സ്റ്റഗ്രാം പരസ്യങ്ങളിലായിരുന്നു. ഒടുവില്‍ ഒടിടിയിലെ അവസരങ്ങള്‍ തന്നെ തേടി വന്നുവെന്നും കരിഷ്മ പറയുന്നു.

More from Filmibeat

Read more about: karishma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X