കാര്‍ത്തിക് ആര്യനെ ദോസ്താന 2വില്‍ നിന്നും പുറത്താക്കി കരണ്‍ ജോഹര്‍; വഴക്കിന് കാരണം ജാന്‍വി?

ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് കാര്‍ത്തിക് ആര്യന്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമില്ലാതെ സിനിമയിലെത്തിയ കാര്‍ത്തിക് വളരെ പെട്ടെന്നു തന്നെ മുന്‍നിരയിലേക്ക് എത്തുകയായിരുന്നു. കാര്‍ത്തിക്കിന്റേതായി നിരവധി വലിയ പ്രൊജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്.

കൂട്ടുകാരനൊപ്പം ജാന്‍വിയുടെ അവധി ആഘോഷം; ചിത്രങ്ങള്‍

കരണ്‍ ജോഹറിന്റെ നിര്‍മ്മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ദോസ്താന ടുവില്‍ നിന്നും കാര്‍ത്തിക് ആര്യനെ പുറത്താക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2019 ല്‍ ആയിരുന്നു ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് കൊവിഡ് പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു.

ആര്യനുമായി സഹകരിക്കേണ്ടതില്ല

ഇപ്പോഴിതാ ചിത്രത്തില്‍ നിന്നും ആര്യനെ പുറത്താക്കിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതോടൊപ്പം ഭാവിയില്‍ കാര്‍ത്തിക് ആര്യനുമായി സഹകരിക്കേണ്ടതില്ലെന്നും ധര്‍മ്മ പ്രൊഡക്ഷന്‍സ് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കരണ്‍ ജോഹറും കാര്‍ത്തിക് ആര്യനും തമ്മിലുണ്ടായ വഴക്കാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയതെന്നാണ് പറയപ്പെടുന്നത്. അതേസമയം ജാന്‍വി കപൂറും കാര്‍ത്തിക് ആര്യനും തമ്മില്‍ വഴക്കുണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കാർത്തിക്കും ജാന്‍വിയും തമ്മില്‍ വഴക്ക്

കാര്‍ത്തിക് ആര്യനും ജാന്‍വി കപൂറും ലക്ഷ്യയുമായിരുന്നു ദോസ്താന 2വിലെ പ്രധാന താരങ്ങള്‍. കാര്‍ത്തിക് ജാന്‍വിയും തമ്മില്‍ പ്രണയത്തിലാണെന്നു വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്താണ് യഥാര്‍ത്ഥ കാരണമെന്ന് കാര്‍ത്തിക് ആര്യനോ കരണ്‍ ജോഹറോ ഇതുവരേയും വ്യക്തമാക്കിയിട്ടില്ല.

ഡേറ്റ് ഇഷ്യു

ചിത്രത്തിന്റെ ഷെഡ്യൂളുമായി കാര്‍ത്തിക്കിന് തുടക്കത്തില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാളുകള്‍ കാര്‍ത്തിക് സിനിമയുടെ ചിത്രീകരണം നീട്ടികൊണ്ടു പോവുകയായിരുന്നുവെന്നും ഇതാണ് മാറ്റുന്നതിലേക്ക് എത്തിച്ചതെന്നുമാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. റാം മാധവിയുടെ ധമാക്ക പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത് കരണ്‍ ജോഹറിനെ ദേഷ്യം പിടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ കൊവിഡ് പശ്ചാത്തലം കണക്കെടുത്ത് ചിത്രീകരണം നീട്ടി വെക്കാന്‍ കാര്‍ത്തിക് ആവശ്യപ്പെട്ടിരുന്നു. ഇത് കരണ്‍ അംഗീകരിച്ചിരുന്നുവെന്നും എന്നാല്‍ ധമാക്കയുടെ ചിത്രീകരണം ആരംഭിച്ചതോടെയാണ് കരണ്‍ ജോഹര്‍ക്ക് ദേഷ്യം പിടിപ്പിച്ചെന്ന് സോഴ്‌സുകള്‍ പറയുന്നു.

മിണ്ടാതെ കരണും കാർത്തിക്കും

തുടര്‍ന്ന് കരണും കാര്‍ത്തിക്കും തമ്മില്‍ ചര്‍ച്ച നടക്കുകയും കരണ്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതിനിടെ ശശാങ്ക് കൈത്തന്റെ യോദ്ധ ധര്‍മ്മ പ്രൊഡക്ഷന്‍സ് ഷാഹിദ് കപൂറിന് നല്‍കിയതും കാര്‍ത്തിക്കിനെ ചൊടിപ്പിച്ചു. ഷാഹിദ് പിന്മാറിയിട്ടും തന്നെ സമീപിക്കാത്തതും കാര്‍ത്തിക്കിന് ഇഷ്ടമായിരുന്നില്ല. ഈ സമയം വിക്കി കൗശലിനേയും ജാന്‍വിയേയും പ്രധാന കഥാപാത്രങ്ങളാക്കിയുള്ള മിസ്റ്റര്‍ ലേലയുമായി കരണ്‍ മുന്നോട്ട് പോയിരുന്നു. ഇതറിഞ്ഞ കാര്‍ത്തിക് തനിക്ക് ഏപ്രിലില്‍ മാത്രമേ ദോസ്താന 2വിനായി സമയമുള്ളൂവെന്ന് കരണിനെ അറിയിക്കുകയായിരുന്നു.

മുമ്പൊരിക്കലും നടക്കാത്തത്

കാര്‍ത്തിക്കും കരണും പരസ്പരം സംസാരിക്കാത്ത അവസ്ഥയില്‍ വരെ എത്തിയെന്നും 20 ദിവസത്തോളം ചിത്രീകരിച്ച ശേഷമാണ് കാര്‍ത്തിക്കിനെ ഒഴിവാക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. മുമ്പൊരിക്കലും ഒരു നടനും ധര്‍മ്മയുടെ ചിത്രത്തില്‍ നിന്നും പിന്മാറിയിട്ടില്ല. അതിനാല്‍ ഇനി കാര്‍ത്തിക്കുമായി സഹകരിക്കേണ്ടതില്ലെന്നാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ തീരുമാനം. കാര്‍ത്തിക്കിന് പകരം ആരാകും ദോസ്താന ടുവില്‍ എത്തുക എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
മറ്റൊരു സുശാന്ത് സിംഗ്

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. കാര്‍ത്തിക് ആര്യന്‍ എന്ന ഹാഷ്ടാഗ് ട്രെന്റായി മാറിയിരിക്കുകയാണ്. നെപ്പോട്ടിസമാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മറ്റൊരു സുശാന്ത് സിംഗ് രജ്പുത്ത് ആയി കാര്‍ത്തിക്കിനെ മാറ്റുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X