യുവനടന്റെ ചുംബന രംഗം സിനിമയില്‍ കണ്ട അമ്മ കരഞ്ഞു!!
ബോളിവുഡ് സിനിമാ ലോകത്തെ യുവ തരംഗമായി മാറിക്കൊണ്ടിരിയ്ക്കുകയാണ് കാര്‍ത്തിക് ആര്യന്‍. സോനു കെ ടിറ്റു കി സ്വീറ്റി എന്ന ചിത്രത്തിന്റെ ബ്ലോക് ബസ്റ്റര്‍ ഹിറ്റിന് ശേഷം ചെയ്ത ലുക്ക ചുപ്പിയും ഗംഭീര വിജയം നേടി. ചിത്രം നൂറ് കോടി ക്ലബ്ബിലേക്ക് കടന്നിരിയ്ക്കുകയാണ്.
ബൈക്കില്‍ മാസ്സ് എന്‍ട്രിയുമായി ദുല്‍ഖര്‍ സല്‍മാന്‍! കൈയ്യടിയും ആര്‍പ്പുവിളിയുമായി ആരാധകര്‍! കാണൂ
കരിയറിന്റെ ഏറ്റവും തെളിച്ചമുള്ള സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കാര്‍ത്തിക് തന്റെ തുടക്കകാലം ഓര്‍മിയ്ക്കുന്നു. പഠനം നിര്‍ത്തിവച്ച് അഭിനയം എന്ന് പറഞ്ഞ് സിനിമയിലേക്ക് ഇറങ്ങിയതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു എന്ന് കാര്‍ത്തിക് ആര്യന്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞു.

2011 ല്‍ റിലീസ് ചെയ്ത പ്യാര്‍ ക പൂച്ച്‌നാം എന്ന ചിത്രത്തില്‍ നായികയുമായുള്ള ചുംബനരംഗം കണ്ട് അമ്മ കരഞ്ഞിട്ടുണ്ട് എന്ന് നടന്‍ വെളിപ്പെടുത്തി. മുത്തശ്ശിയും ആ രംഗം കണ്ട് ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് കാര്‍ത്തിക് പറയുന്നു. സിനിമയ്ക്ക് വേണ്ടി പഠനം ഉപേക്ഷിച്ചു. എന്നിട്ട് സിനിമയില്‍ ഇത്തരം രംഗങ്ങള്‍ ചെയ്യുന്നു... അവരുടെ ദേഷ്യം തീര്‍ത്തും ന്യായമായിരുന്നു എന്ന് നടന്‍ പറയുന്നു. പക്ഷെ ഇപ്പോള്‍ കാര്‍ത്തിക് ആര്യന്റെ അമ്മയും മുത്തശ്ശിയുമൊക്കെ സന്തോഷവാന്മാരാണ്. കാര്‍ത്തിക്കിന്റെ കരിയര്‍ വളര്‍ച്ചയില്‍ അവര്‍ക്ക് അഭിമാനവുമുണ്ട്.


Click it and Unblock the Notifications











