അമ്മ സൂപ്പര്‍ ഹീറോയാണ്! ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നുപോയി: കാര്‍ത്തിക് ആര്യന്‍
ബോളിവുഡിലെ യുവനടന്മാരില്‍ മുന്‍നിരക്കാരനാണ് കാര്‍ത്തിക് ആര്യന്‍. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെയാണ് കാര്‍ത്തിക് ആര്യന്‍ സിനിമയിലെത്തുന്നത്. സിനിമയിലെ യൂത്തിന്റെ പ്രതിനിധിയായാണ് കാര്‍ത്തിക് ആര്യനെ കണക്കാക്കുന്നത്. അഭിനയത്തില്‍ ഏറെ ദൂരം ഇനിയും മുന്നോട്ട് പോകാനുണ്ടെങ്കിലും താരപദവിയിലേക്ക് അതിവേഗം എത്തിയിരിക്കുകയാണ് കാര്‍ത്തിക് ആര്യന്‍.
യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറാന്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ കാര്‍ത്തിക് ആര്യന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കാര്‍ത്തിക് ആര്യന്‍ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. തന്റെ അമ്മയെക്കുറിച്ചാണ് താരം പങ്കുവച്ചിരിക്കുന്നത്. കാര്‍ത്തിക്കിന്റെ അമ്മ ക്യാന്‍സറിനെ അതിജീവിച്ച ധീരയാണ്. അമ്മയ്ക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞ നിമിഷത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ മാറ്റത്തെക്കുറിച്ചുമാണ് താരം സംസാരിക്കുന്നത്.

അമ്മയ്ക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞതോടെ തങ്ങളാകെ തകര്‍ന്നു പോയി. എന്നാല്‍ അമ്മയുടെ ആത്മധൈര്യവും പോരാട്ടവീര്യവും ക്യാന്‍സറിനെ പരാജയപ്പെടുത്തിയെന്നും കാര്‍ത്തിക് പറയുന്നു. അമ്മയോടൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ''കുറച്ച് നാള്‍ മുമ്പ്, ഇതേ മാസം ബിഗ് സി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരികയും കുടുംബ ജീവിതത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഞങ്ങള്‍ സങ്കടത്തേക്കാള്‍ നിസ്സഹായരായി മാറുകയായിരുന്നു'' എന്നാണ് കാര്‍ത്തിക പറയുന്നത്.
പക്ഷെ കാര്‍ത്തിക്കിന്റെ അമ്മ തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല. ''എന്നാല്‍ അമ്മയെന്ന ഈ പോരാളിയുടെ ആത്മധൈര്യവും പോരാട്ടവീര്യവും തോല്‍ക്കാന്‍ സമ്മതിക്കാത്ത മനസും ഞങ്ങള്‍ ബിഗ്ഗര്‍ സീയായ കറേജ് ആയി മാറുകയായിരുന്നു. ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് പോരാടി. ഇരുട്ടിനെ ജയിച്ചു. യുദ്ധം ജയിച്ചു. ഇതില്‍ നിന്നും ഞങ്ങള്‍ക്ക് പഠിക്കാനായത്, കുടുംബത്തിന്റെ പിന്തുണയ്ക്കും സ്‌നേഹത്തിനും വലുതായി ഒന്നുമില്ല എന്നാണ്'' കാര്‍ത്തിക് കുറിക്കുന്നു.
താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പിന്നാലെ നിരവധി താരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നടന്‍ വിക്കി കൗശല്‍, നിര്‍മ്മാതാവ് ഏക്താ കപൂര്‍, നടന്‍ അനുപം ഖേര്‍, രോണിത് റോയ് തുടങ്ങിയവര്‍ കമന്റുകളുമായി എത്തുകയായിരുന്നു. നേരത്തെ ക്യാന്‍സര്‍ പോരാളികളുടെ പരിപാടിയില്‍ വച്ച് അമ്മയുടെ ക്യാന്‍സറിനെക്കുറിച്ച് കാര്‍ത്തിക് സംസാരിച്ചിരുന്നു. തങ്ങള്‍ക്ക് വളരെ വൈകാരികമായ സമയമായിരുന്നു അതെന്നാണ് താരം പറഞ്ഞത്. രോഗത്തെ ജയിച്ച അമ്മയെ ഓര്‍ത്ത് താന്‍ ഒരുപാട് അഭിമാനിക്കുന്നതായും താരം പറഞ്ഞിരുന്നു.

അമ്മയും കുടുംബവുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന താരമാണ് കാര്‍ത്തിക് ആര്യന്‍. സോഷ്യല്‍ മീഡിയയിലൂടെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. നേരത്തെ തന്റെ അമ്മയുടെ പിറന്നാല്‍ ദിവസം കാര്‍ത്തിക് ആര്യന്‍ മിനി കൂപ്പര്‍ സമ്മാനിച്ചിരുന്നു. അമ്മയെ അരികിലിരുത്തി നടന്‍ നഗരത്തിലൂടെ കാറോടിച്ച് പോവുന്നതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
പ്യാര്‍ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക് ആര്യന്‍ അരങ്ങേറുന്നത്. ചിത്രത്തിലെ കാര്‍ത്തിക്കിന്റെ മോണോലോഗ് വന്‍ ഹിറ്റായി മാറിയിരുന്നു. യുവാക്കള്‍ ഏറ്റെടുത്തതായിരുന്നു താരത്തിന്റെ വാക്കുകള്‍. പിന്നീട് ആകാശ് വാണി, പ്യാര്‍ കാ പഞ്ച്‌നാമ 2, സോനു കെ ടിട്ടു കി സ്വീറ്റി, ലുക്കാ ചുപ്പി, പതി പത്‌നി ഓര്‍ വോഹ്, ലവ് ആജ്കല്‍, ധമാക്ക തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പിന്നീട് അഭിനയിച്ച ഭൂല്‍ ഭുലയ്യ 2 സൂപ്പര്‍ ഹിറ്റായിരുന്നു. ഷെഹ്‌സാദയാണ് കാര്‍ത്തിക്കിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സീതാപ്രേം കി കഥയാണ് കാര്‍ത്തിക്കിന്റെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ.


Click it and Unblock the Notifications











