അല്‍പ്പം മര്യാദ വേണം, ഇങ്ങനെ വിളിച്ച് പറയരുത്! സാറയ്ക്കും അനന്യയ്ക്കുമെതിരെ കാര്‍ത്തിക് ആര്യന്‍

ബോൡവുഡിലെ ജനപ്രീയ പരിപാടിയാണ് കോഫി വിത്ത് കരണ്‍. താരങ്ങളുടെ രസകരമായ തുറന്നു പറച്ചിലുകളും വിവാദപരമായ വെളിപ്പെടുത്തലുകളും കൊണ്ടുമെല്ലാം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് കോഫി വിത്ത് കരണ്‍. കരണ്‍ ജോഹര്‍ അവതാരകനായ പരിപാടിയില്‍ അതിഥിയായി എത്തുക എന്നത് തന്നെ ബോളിവുഡില്‍ അംഗീകരിക്കപ്പെട്ടുവെന്നതിന്റെ അടയാളമായിട്ടാണ് കരുതുന്നത്. ഇപ്പോഴിതാ പുതിയ സീസണുമായി എത്തിയിരിക്കുകയാണ് കോഫി വിത്ത് കരണ്‍.

കോഫി വിത്ത് കരണിന്റെ ഏറ്റവും പുതിയ എപ്പിസോഡില്‍ അതിഥികളായി എത്തിയത് സാറ അലി ഖാനും അനന്യ പാണ്ഡെയുമായിരുന്നു. ഇരുവരും ബോളിവുഡിലെ താരകുടുംബങ്ങളില്‍ നിന്നുമുള്ളവരാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം രണ്ടു പേരും കാര്‍ത്തിക് ആര്യന്റെ മുന്‍ കാമുകിമാരുമാണ്. ലവ് ആജ് കലിന്റെ സമയത്താണ് സാറയും കാര്‍ത്തിക്കും പ്രണയത്തിലാകുന്നത്. പതി പത്‌നി ഓര്‍ വോയില്‍ അഭിനയിക്കുമ്പോഴാണ് കാര്‍ത്തിക് അനന്യയുമായി പ്രണയത്തിലാകുന്നത്.

Kartik Aaryan

ഇരു പ്രണയങ്ങള്‍ക്കും അല്‍പ്പായുസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ കാര്‍ത്തിക്കുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് അനന്യയും സാറയും സംസാരിച്ചിരുന്നു. എന്നാല്‍ സാറയുടേയും അനന്യയുടേയും ആ തുറന്നു പറച്ചിലുകള്‍ കാര്‍ത്തിക് ആര്യന് അത്ര സുഖിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാന്‍.

നേരത്തെ കരണ്‍ ജോഹറുമായും കാര്‍ത്തിക് ആര്യന്‍ പിണങ്ങിയിരുന്നു. കരണ്‍ ജോഹറിന്റെ ദോസ്താന 2വില്‍ നിന്നും കാര്‍ത്തിക് പിന്മാറിയതോടെയാണ് ഇരുവരും തമ്മില്‍ തെറ്റുന്നത്. പിന്നീട് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെ കരണ്‍ ജോഹറിന്റെ ഷോയില്‍ വച്ച് തന്റെ രണ്ട് മുന്‍കാമുകിമാരും ചേര്‍ന്ന് തന്നെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ കാര്‍ത്തിക് ആര്യനെ അസ്വസ്ഥനാക്കിയിരിക്കുകയാണ്.

Kartik Aaryan

''എനിക്ക് തോന്നുന്നത് രണ്ടു പേര്‍ക്കിടയിലെ ബന്ധത്തെക്കുറിച്ച് മൂന്നാമതൊരാള്‍ അഭിപ്രായം പറയരുത് എന്നാണ്. എല്ലാവരും അവരവരുടെ റിലേഷന്‍ഷിപ്പുകളെ ആദരിക്കണം. ഞാന്‍ എന്റെ പങ്കാൡയില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതാണ്. കാര്യങ്ങള്‍ വിചാരിച്ചത് പോലെ നടന്നില്ലെങ്കില്‍ ആ ബന്ധത്തെക്കുറിച്ച് പറയുന്നത് ശരിയല്ല. ഒരുമിച്ചായിരിക്കുമ്പോള്‍ അങ്ങനെയായി തീരും എന്ന് ചിന്തിക്കില്ലല്ലോ. അവസാനം എന്ന് കരുതില്ലല്ലോ. ആ സമയത്തെ ബഹുമാനിക്കണം. അവനവനേയും ബഹുമാനിക്കണം. ഒരാളെക്കുറിച്ച് മാത്രം ചിന്തിച്ച് സംസാരിക്കരുത്. രണ്ടാമത്തെ ആളെക്കുറിച്ചും ചിന്തിക്കണം'' എന്നായിരുന്നു കാര്‍ത്തിക് ആര്യന്റെ പ്രതികരണം.

ബോളിവുഡിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് കാർത്തിക് ആര്യന്‍. താരുകുടുംബങ്ങളുടെ വേരുകളൊന്നുമില്ലാതെയാണ് കാർത്തിക് താരമാകുന്നത്. സത്യപ്രേം കി കഥയാണ് കാർത്തിക് ആര്യന്റ ഒടുവിലിറങ്ങിയ സിനിമ. ചന്ദു ചാംപ്യനാണ് കാർത്തിക് ആര്യന്റെ പുതിയ സിനിമ. ബോളിവുഡിലെ ഭാവിയിലെ വലിയ താരമായിട്ടാണ് കാർത്തിക്കിനെ കണക്കാക്കുന്നത്.

അതേസമയം ബോളിവുഡിലെ ഭാവിയിലെ സൂപ്പർ നായികമാരാണ് സാറ അലി ഖാനും അനന്യ പാണ്ഡെയും. യേ വതന്‍ മേരെ വതന്‍, മെട്രോ ഇന്‍ ദിനോം തുടങ്ങിയ സിനിമകളാണ് സാറയുടേതായി അണിയറയിലുള്ളത്. ഖോ ഗയേ ഹം കഹാന്‍ ആണ് അനന്യയുടെ പുതിയ സിനിമ.

More from Filmibeat

Read more about: Kartik Aaryan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X