ക്ഷീണം മൂലം ആദ്യ രാത്രിയില്ലെന്ന് ആലിയ; കത്രീന കൈഫിന്റെ ഉപദേശമിങ്ങനെ
ബോളിവുഡിലെ മുൻനിര നായിക നടിയാണ് കത്രീന കൈഫ്. സൂപ്പർസ്റ്റാർ ചിത്രങ്ങളിലെ സ്ഥിരം നായികയായ കത്രീന ബോളിവുഡിലെ ഏറ്റവും പ്രതിഫലം കൈപറ്റുന്ന നായികമാരിൽ ഒരാൾ കൂടിയാണ്. കഴിഞ്ഞ വർഷമാണ് കത്രീന നടൻ വിക്കി കൗശലുമായി വിവാഹിതയായത്.
വിവാഹ ശേഷവും കരിയറിൽ സജീവ സാന്നിധ്യമായ കത്രീനയുടെ മൂന്ന് ചിത്രങ്ങളാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്. ഫോൺഭൂത് എന്ന സിനിമയാണ് ഇതിൽ ഉടനെ റിലീസ് ചെയ്യാനിരിക്കുന്നത്. ഇതിന് പുറമെ ടൈഗർ 3, ക്രിസ്മസ് എന്നീ സിനിമകളുടെ ചിത്രീകരണവും നടന്നു വരികയാണ്.

ഇപ്പോഴിതാ കോഫി വിത്ത് കരണിൽ അതിഥി ആയെത്തിയിരിക്കുകയാണ് കത്രീന. ഒപ്പം ഫോൺഭൂതിലെ മറ്റ് താരങ്ങളായ സിദ്ധാർത്ഥ് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവരുമെത്തി. ഷോയിൽ കത്രീന കൈഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കോഫി വിത്ത് കരണിന്റെ ആദ്യ എപ്പിസോഡിൽ നടി ആലിയ ഭട്ട് അതിഥിയായെത്തിയപ്പോൾ പറഞ്ഞ വാക്കുകളുമായി ബന്ധപ്പെട്ടായിരുന്നു കത്രീനയുടെ പരാമർശം.
Also Read: ജയറാം ഒരുപാട് പേരെ പറ്റിച്ചിട്ടുണ്ട്, അതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്!

വിവാഹം കഴിഞ്ഞതിന് ശേഷം ആദ്യ രാത്രി എന്നതില്ലെന്നും കാരണം അന്ന് രാത്രി വിവാഹത്തിന്റെ തിരക്കുകൾ കാരണം നിങ്ങൾ ക്ഷീണിച്ചിരിക്കും എന്നായിരുന്നു ആലിയ പറഞ്ഞത്. ഇതേപറ്റി കരൺ അടുത്തിടെ വിവാഹം കഴിഞ്ഞ കത്രീനയോടും അഭിപ്രായം തേടി. ആദ്യരാത്രി തന്നെ വേണമെന്നില്ലല്ലോ ആദ്യ പകൽ ആവാമല്ലോ എന്നാണ് കത്രീന പറഞ്ഞത്.

അതൊരു നല്ല നിർദ്ദേശമാണെന്ന് കരണും ചിരിച്ചു കൊണ്ട് പറഞ്ഞു. ബോളിവുഡിലെ നല്ല സുഹൃത്തുക്കളാണ് ആലിയയും കത്രീനയും. ഇരുവരും ഒരുമിച്ചെത്തുന്ന ജീലേ സരാ എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിലെ മറ്റൊരു താരം.
ഈ വർഷം ഏപ്രിലിൽ ആണ് രൺബീർ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. ആലിയ ഭട്ട് ഇപ്പോൾ ഗർഭിണിയുമാണ്. കത്രീന കൈഫിന്റെ മുൻ കാമുകനായിരുന്നു രൺബീർ. എന്നാൽ ഇത് ആലിയ-കത്രീന സൗഹൃദത്തെ ബാധിച്ചിട്ടില്ല. കത്രീനയുമായി പിരിഞ്ഞ ശേഷമാണ് രൺബീർ ആലിയ ഭട്ടുമായി പ്രണയത്തിലായത്.
Also Read: സെറ്റിലെ ആദ്യ ദിവസം തന്നെ അദ്ദേഹത്തിന്റെ വ്യക്തത മനസ്സിലായി; വിനയനെക്കുറിച്ച് സിജു വിൽസണും സുദേവും

ഇരുവരും ബ്രഹ്മാസ്ത്ര എന്ന സിനിമയിൽ അഭിനയിക്കവെ ഡേറ്റിംഗ് തുടങ്ങുകയായിരുന്നു. കത്രീന കൈഫ് ഇതിനിടയിൽ നടൻ വിക്കി കൗശലുമായി പ്രണയത്തിലായി. ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം രാജസ്ഥാനിൽ വെച്ച് ആഡംബര പൂർണമാണ് കത്രീനയുടെ വിവാഹം നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. കൊവിഡ് നിയന്ത്രണങ്ങൾ മൂലമാണ് വിവാഹം ചുരുക്കം പേരെ വിളിച്ച് നടത്തേണ്ടി വന്നതെന്ന് അടുത്തിടെ കത്രീന കൈഫ് പറഞ്ഞിരുന്നു.


Click it and Unblock the Notifications











