For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്വേത മേനോന് പ്രതിഫലം പോര, ആശ ശരത്തിന് കഥ ഇഷ്ടപ്പെട്ടില്ല! പ്രമുഖര്‍ ഒഴിവാക്കിയ സിനിമയെ കുറിച്ച് സംവിധായകന്‍

  |

  ചില താരങ്ങള്‍ കഥ കേട്ടിട്ടും വേണ്ടെന്ന് വെക്കുന്ന നിരവധി സിനിമകളുണ്ട്. ചിലത് പ്രതീക്ഷിക്കാത്ത വിധത്തില്‍ വിജയിച്ച് കഴിയുമ്പോഴാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ട നല്ലൊരു അവസരത്തെ കുറിച്ച് പലരും ഓര്‍മ്മിക്കുന്നത്. എന്നാല്‍ മലയാളത്തിലെ ചിലര്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ ചിത്രമാണ് മൈ സ്‌കൂള്‍.

  പപ്പന്‍ പയറ്റുവിള സംവിധാനം ചെയ്ത സിനിമയിലേക്ക് ആശ ശരത്, ശ്വേത മേനോന്‍, റഹ്മാന്‍ തുടങ്ങിയവരെ ക്ഷണിച്ചിരുന്നു. മൂന്ന് പേരും മൂന്ന് കാരണങ്ങള്‍ പറഞ്ഞാണ് സിനിമയില്‍ നിന്നും പിന്മാറിയതെന്നാണ് സംവിധായകനിപ്പോള്‍ പറയുന്നത്. മാസ്റ്റര്‍ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

  മൈ സ്‌കൂള്‍ എന്ന സിനിമയൊരുക്കിയിരുന്നു. സ്‌കൂളിന്റെ പശ്ചത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ദേവയാനിയാണ് നായികയായി അഭിനയിച്ചത്. തമിഴില്‍ നിന്നും രഞ്ജിത്തും അഭിനയിച്ചു. നിര്‍മാതാവിന്റെ മകനാണ് നായകനായി വന്നത്. നല്ലൊരു വിഷയമായിരുന്നു സിനിമയുടെ കഥ. കണ്ടവര്‍ക്കെല്ലാം നല്ല അഭിപ്രായം സിനിമയെ പറ്റി ഉണ്ടായിരുന്നു. പക്ഷേ തിയറ്ററുകളിലേക്ക് അത് നല്ല രീതിയില്‍ എത്തിക്കാന്‍ സാധിച്ചില്ല.

  Also Read: മറിയാമ്മയുടെ കല്യാണം കഴിഞ്ഞു; വീട്ടില്‍ ജോലിയ്ക്ക് നിന്ന പെണ്‍കുട്ടിയെ കുറിച്ച് ഡിംപിള്‍ റോസിന്റെ മമ്മി

  സിനിമയുടെ പരാജയത്തിന്റെ പ്രധാന കാരണം നിര്‍മാതാവ് എന്ന് പറയുന്ന വ്യക്തമായൊരാള്‍ ഇല്ലെന്നുള്ളതാണ്. ഒന്നോ രണ്ടോ പേര്‍ ചേര്‍ന്ന് വളരെ അഡ്ജസ്റ്റ് ചെയ്താണ് ചിത്രമൊരുക്കിയത്. അതിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടിയും വന്നു. തിയറ്ററില്‍ വന്നപ്പോള്‍ സിനിമയ്ക്ക് നല്ല അഭിപ്രായം കിട്ടിയിരുന്നെങ്കിലും അധികം പേര്‍ ആ ചിത്രം കണ്ടില്ല. ഒരുപാട് പ്രശ്‌നങ്ങള്‍ ആ സിനിമയ്ക്ക് ഉണ്ടായിരുന്നെങ്കിലും അത് ആര്‍ക്കും മനസിലായിട്ടില്ല എന്നതാണ് ശ്രദ്ധേയം.

  Also Read: എന്റെ ആദ്യ ഭാര്യ അതിസുന്ദരിയാണ്, മഹാലക്ഷ്മിയ്ക്ക് ഒരു കുഞ്ഞുണ്ട്; രണ്ടാം വിവാഹത്തെ കുറിച്ച് താരദമ്പതിമാര്‍

  മലയാള സിനിമയിലെ പല പ്രമുഖരെയും ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചിരുന്നു. പക്ഷേ ആരും വരാന്‍ തയ്യാറായില്ല. ആദ്യം നടി ആശ ശരത്തിനെയാണ് ഈ കഥയുമായി പോയി കണ്ടത്. കഥ കേട്ടെങ്കിലും അവര്‍ ആ കഥാപാത്രം ചെയ്യാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞു. ഇങ്ങനൊരു കഥയുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് ആശ പറഞ്ഞത്. നേരില്‍ കണ്ടിട്ടുള്ള അറിയാവുന്ന കഥയാണെന്ന് പറഞ്ഞെങ്കിലും അവര്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റിയില്ല.

  Also Read: ലെസ്ബിയന്‍സ് ആണല്ലേയെന്ന് ചോദിച്ചവരുണ്ട്; വിവാഹം കഴിക്കാത്തതിന്റെ കാരണം പറഞ്ഞും കൃഷ്ണപ്രഭ

  പിന്നീട് ശ്വേത മേനോനെ കാണുകയും അവര്‍ ചെയ്യാമെന്ന് പറയുകയും ചെയ്തു. പക്ഷേ സാമ്പത്തികത്തിന്റെ കാര്യത്തില്‍ നമുക്ക് യോജിക്കാന്‍ കഴിയാതെ വന്നു. നമ്മള്‍ പറഞ്ഞ പ്രതിലത്തില്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കില്ല. അതോടെ ശ്വേത ഒഴിവായി.

  അതിന് ശേഷമാണ് ദേവയാനിയോട് കഥ പറയുന്നത്. അവര്‍ക്ക് കഥ ഇഷ്ടപ്പെടുകയും ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. പന്ത്രണ്ട് ദിവസത്തെ ഡേറ്റാണ് ദേവയാനിയോട് ചോദിച്ചത്. അവര്‍ ഇരുപത് ദിവസം വരെ അഭിനയിച്ചതിന് ശേഷമാണ് പോയത്. അങ്ങനെ ദേവയാനി നല്ല രീതിയില്‍ സഹകരിച്ചിരുന്നു.

  സാമ്പത്തിക ഞെരുക്കം കൊണ്ട് സിനിമയുടെ ഷൂട്ടിങ് നിര്‍ത്തി വെക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഒരു നായകനടന്‍ കൂടി സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ പടം വേറൊരു തലത്തിലേക്ക് പോയേനെ. ചിത്രത്തില്‍ രഞ്ജിത്തിന്റ വേഷം ചെയ്യാന്‍ ആദ്യം നടന്‍ റഹ്മാനെയും സമീപിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് ദേവയാനിയുടെ കഥാപാത്രം വേണമെന്ന് പറഞ്ഞു.

  ടീച്ചര്‍ എന്ന റോള്‍ മാറി ഒരു അധ്യാപകനാക്കൂ എന്നാണ് റഹ്മാന്‍ പറഞ്ഞത്. അതൊരിക്കലും പറ്റില്ലെന്ന് പറഞ്ഞു. എന്റെ കഥയിങ്ങനെയാണ്. അതുപോലെ ചെയ്യാന്‍ പറ്റുമെങ്കില്‍ മതിയെന്ന് പറഞ്ഞു. ഒരാള്‍ക്ക് വേണ്ടി കഥ മാറ്റാന്‍ പറ്റില്ല. അതോടെ സിനിമയില്‍ നിന്ന് അദ്ദേഹം മാറിയെന്നും പപ്പന്‍ പയറ്റുവിള പറയുന്നു.

  Read more about: asha sharath shwetha menon
  English summary
  Director Pappan Payattuvila Reveals Actress Asha Sharath And Shwetha Menon Avoided His Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X