For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മര്യാദയ്ക്ക് ക്യാമറ താഴെ വെക്കൂ, ഫോണും! പിന്നാലെ കൂടിയ പാപ്പരാസികളോട് കയര്‍ത്ത് കത്രീന

  |

  താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ ജീവിതം എപ്പോഴും ക്യാമറയ്ക്ക് മുന്നിലാണ്. എവിടെ പോയാലും അവരെ ക്യാമറക്കണ്ണുകള്‍ പിന്തുടര്‍ന്നു കൊണ്ടിരിക്കും. തങ്ങളുടെ ഇഷ്ടതാരങ്ങളുടെ വ്യക്തിജീവിതത്തേക്കുറിച്ചും വിശേഷങ്ങളുമൊക്കെ അറിയാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്. ഇത് മുതലെടുത്തുകൊണ്ടാണ് പാപ്പരാസികള്‍ താരങ്ങളുടെ പിന്നാലെ കൂടുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ പലപ്പോഴും താരങ്ങള്‍ക്ക് തങ്ങളുടെ സ്വകാര്യത നിഷേധിക്കപ്പെടുകയാണ് എന്നത് വസ്തുതയാണ്.

  Also Read: മകളുടെ വിവാഹനിശ്ചയത്തില്‍ 2 ഭാര്യമാരും കാമുകിയും? ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍ വിവാഹിതയാവുന്നു, ചിത്രങ്ങളിതാ

  താരങ്ങളും വ്യക്തികളാണെന്നും എല്ലാവരേയും പോലെ തങ്ങളുടേതായ സ്വകാര്യത അവരും അര്‍ഹിക്കുന്നുണ്ടെന്ന വസ്തുത പലപ്പോഴും മാധ്യമങ്ങളും ആരാധകരും മറക്കാറുണ്ട്. തങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിനെതിരെ പല താരങ്ങളും പരസ്യമായി തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നിരിക്കുകയാണ് ബോളിവുഡിലെ സൂപ്പര്‍ താരം കത്രീന കൈഫിന്.

  ഇന്നലെ രാത്രിയായിരുന്നു സംഭവം. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധയുള്ള താരമാണ് കത്രീന കൈഫ്. ഇതിന്റെ ഭാഗമായി ഇന്നലെ ഒരു പാര്‍ക്കില്‍ നടക്കാനിറങ്ങിയതായിരുന്നു കത്രീന. താരത്തിനൊപ്പം താരത്തിന്റെ ട്രെയിനറുമുണ്ടായിരുന്നു. ഈ സമയത്തായിരുന്നു പാപ്പരാസികള്‍ താരത്തിന് പിന്നാലെ കൂടിയത്. പാര്‍ക്കില്‍ വ്യായമം ചെയ്യുന്ന കത്രീനയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തി. നടത്തവും വ്യായമവുമൊക്കെ കഴിഞ്ഞ് തന്റെ കാറിലേക്ക് മടങ്ങിയപ്പോഴും പാപ്പരാസികള്‍ താരത്തെ പിന്തുടരുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടമായ കത്രീന കാറില്‍ നിന്നും പുറത്തേക്ക് ഇറങ്ങി വരികയും പാപ്പരാസികളോട് ദേഷ്യപ്പെടുകയുമായിരുന്നു.

  Also Read: 'മകൾ ജനിക്കും മുമ്പ് ആൺകുട്ടിയെ ദത്തെടുത്തു, നീ എന്റെ അമ്മയല്ലെന്ന് അവൻ മുഖത്ത് നോക്കി പറഞ്ഞു'; മിഥുന്റെ ഭാര്യ

  ''പറയുന്നത് കേള്‍ക്കൂ, ക്യാമറ താഴെ വെക്കൂ. ഞങ്ങള്‍ ഇവിടെ വ്യായാമം ചെയ്യാനാണ് വന്നത്. ദയവ് ചെയ്ത് താഴെ വെക്കൂ. നിങ്ങളുടെ ഫോണും താഴെ വെക്കൂ'' എന്നാണ് ഇപ്പോള്‍ വൈറലായി മാറുന്ന വീഡിയോയില്‍ കത്രീന കൈഫ് പറയുന്നത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കത്രീനയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. താരങ്ങളുടെ സ്വകാര്യതയെ മാനിക്കാതെയുള്ള ഫോട്ടോയെടുക്കല്‍ ശരിയല്ലെന്നും അനുവാദമില്ലാതെ സ്വകാര്യതയിലേക്ക് കടന്നു കയറരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

  ഈയ്യടുത്തായിരുന്നു കത്രീന കൈഫ് വിവാഹിതയായത്. നടന്‍ വിക്കി കൗശലിനെയാണ് കത്രീന വിവാഹം കഴിച്ചത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് കത്രീനയും വിക്കിയും. അതേസമയം തന്റെ വ്യക്തിജീവിതത്തെ സ്വകാര്യമായി തന്നെ വെക്കാനിഷ്ടപ്പെടുന്ന താരം കൂടിയാണ് കത്രീന. തങ്ങളുടെ വിവാഹം പോലും കത്രീനയും വിക്കിയും തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു നടത്തിയത്. സമീപകാലത്ത് ബോളിവുഡ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത താരവിവാഹങ്ങളിലൊന്നായിരുന്നു വിക്കിയുടേയും കത്രീനയുടേയും. തന്റെ വ്യക്തിജീവിതത്തെ എന്നും ക്യാമറക്കണ്ണുകളില്‍ നിന്നും അകറ്റി നിര്‍ത്തുന്ന താരമാണ് കത്രീന.

  ഫോണ്‍ ഭൂത് ആണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇഷാന്‍ ഘട്ടറും സിദ്ധാന്ത് ചതുര്‍വേദിയുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രത്തില്‍ പ്രേതമായിട്ടായിരുന്നു കത്രീന എത്തിയത്. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ. സല്‍മാന്‍ ഖാന്‍ ടൈറ്റില്‍ വേഷത്തിലെത്തുന്ന സിനിമയുടെ ആദ്യ രണ്ട് ഭാഗവും വന്‍ ഹിറ്റായിരുന്നു.

  അധികം വൈകാതെ കത്രീന ഒടിടിയിലേക്കും എത്തും. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്ന മെറി ക്രിസ്മസ് എന്ന സിനിമയും കത്രീനയുടേതായി അണിയറയിലുണ്ട്. അന്ധാദുന്‍ ഒരുക്കിയ ശ്രീറാം രാഘവനാണ് ചിത്രത്തിന്റെ സംവിധാനം.

  Read more about: katrina kaif
  English summary
  Katrina Kaif Gets Angry To Paps As They Followed And Click Photos When She Was Exercising In A Park
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X