For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലഹരിയ്ക്ക് അടിമപ്പെട്ടു, ഇനി തിരിച്ചുപോക്കില്ല; തിരിച്ചറിയാന്‍ പോലും വയ്യ; കത്രീനയ്‌ക്കെതിരെ വിമര്‍ശനം

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് കത്രീന കൈഫ്. തന്റെ കരിയറിന്റെ തുടക്കത്തില്‍ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന കത്രീന പക്ഷെ പിന്നീട് ബോളിവുഡിലെ ഭാഗ്യനായികയായി വളരുകയായിരുന്നു. ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളും നിരവധി സമ്മാനിച്ച കത്രീന ഇന്ന് ബോളിവുഡിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവം കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ്. ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളാണ് കത്രീന. ഇപ്പോഴിതാ കത്രീന വാര്‍ത്തകളില്‍ നിറയുകയാണ്.

  ലഹരിയ്ക്ക് അടിമപ്പെട്ടു, തിരിച്ചറിയാന്‍ പോലും വയ്യ; കത്രീനയ്‌ക്കെതിരെ വിമര്‍ശനം

  താരങ്ങളെ സംബന്ധിച്ച്, പ്രത്യകിച്ചും നടിമാരെ സംബന്ധിച്ച് രക്ഷപ്പെടാന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍. ചെറിയ കാര്യങ്ങള്‍ പോലും സോഷ്യല്‍ മീഡിയ തങ്ങള്‍ക്ക് ട്രോളാനുള്ള കാരണമാക്കിയെടുക്കും. അത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ക്ക് ഇരയാവുകയാണ് കത്രീന കൈഫ് ഇപ്പോള്‍. താരം പ്ലാസറ്റിക് സര്‍ജറി ചെയ്ത് ചെറുപ്പം നിലനിര്‍ത്താന്‍ ശ്രമിക്കകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. കഴിഞ്ഞ ദിവസം ഒരു മാസികയുടെ കവര്‍ ചിത്രമായി കത്രീന എത്തിയിരുന്നു. ഇതോടെയാണ് ട്രോളാക്രമണം തുടങ്ങിയത്.

  കത്രീനയുടെ സൗന്ദര്യം എന്നത് മുഴുവനും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ നേടിയെടുത്താണെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം. 38 കാരിയായ കത്രീന ചെറുപ്പം നിലനിര്‍ത്താന്‍ ശ്രമിക്കുകയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. താന്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയ ആയതായി കത്രീന എവിടേയും പറഞ്ഞിട്ടില്ല. എന്നാല്‍ താരസുന്ദരിയുടെ ഇപ്പോഴും മങ്ങാത്ത ചെറുപ്പത്തിന് പിന്നില്‍ പ്ലാസ്റ്റിക് സര്‍ജറിയുടെ മാജിക് ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പ്ലാസ്റ്റിക് സര്‍ജറി കത്രീനയുടെ മുഖം നശിപ്പിച്ചുവെന്നും ഇപ്പോള്‍ തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ലെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.

  ഇനിയും പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ഒന്നുമില്ലെന്ന് ഉറപ്പാകുന്നതോടെ കത്രീന കൈഫ് വിവാഹം കഴിക്കുമെന്നും അതുവരെ പ്രണയ ഗോസിപ്പുകള്‍ തന്റെ പിആര്‍ ടീമിനെ കൊണ്ട് സൃഷ്ടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ നില്‍ക്കുമെന്നായിരുന്നു ഒരാളുടെ ട്വീറ്റ്. പ്ലാസ്റ്റിക് സര്‍ജറി ഒരു ലഹരിയാണെന്നാണ് തോന്നുന്നതെന്നും പലപ്പോഴും ആളുകള്‍ ഇത് അമിതമായി ചെയ്യുകയാണെന്നും ഒരിക്കല്‍ തുടങ്ങിയാല്‍ പിന്നെ തിരിച്ചവരാന്‍ പോലും സാധിക്കില്ലെന്നുമായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. കത്രീനയെ തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

  അതേസമയം കത്രീനയുടെ വിവാഹ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കത്രീനയും നടന്‍ വിക്കി കൗശവും ഡിസംബര്‍ ആദ്യ ആഴ്ച വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജസ്ഥാനില്‍ വച്ചായിരിക്കും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തകളോട് കത്രീനയോ വിക്കിയോ ഇതുവേരയും പ്രതികരിച്ചിട്ടില്ല. വിവാഹത്തിന് ശേഷം സുഹൃത്തുക്കള്‍ക്കായി മുംബൈയില്‍ വിരുന്നുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ റിപ്പോര്‍ട്ടുകളൊന്നും ഇതുവരേയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

  Also Read: 'നീയാണ് എന്നെ പൂർണനാക്കിയത്, നിന്നെ ഞാൻ സ്നേഹിക്കുന്നു', നല്ലപാതിയോട് അഭിഷേക്

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചകളില്‍ ഒന്നാണ് വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ കുറച്ചുനാളുകളായി സജീവമായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കത്രീനയുടെ പിആര്‍ ടീം ഈ വാര്‍ത്ത തള്ളിക്കളയുകയായിരുന്നു. ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മയ്ക്കുമൊപ്പം അഭിനയിച്ച സീറോയാണ് കത്രീനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അക്ഷയ് കുമാര്‍ നായകനായ സൂര്യവംശിയാണ് റിലീസിന് കാത്തു നില്‍ക്കുന്ന ചിത്രം. സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ ത്രീ, പ്രിയങ്ക ചോപ്രയ്ക്കും ആലിയ ഭട്ടിനുമൊപ്പം അഭിനയിക്കുന്ന ജീ ലേ സര എന്നീ ചിത്രങ്ങളും അണിയറയിലുണ്ട്.

  Read more about: katrina kaif
  English summary
  Katrina Kaif Is Trolled Of Alleged Bottox As Her Latest Photos Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X