For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവനൊപ്പം മണ്ഡപത്തില്‍ നിന്നാലും എനിക്ക് പേടിയായിരിക്കും; രണ്‍ബീറുമായുള്ള കല്യാണത്തെക്കുറിച്ച് കത്രീന

  |

  ഒരുകാലത്ത് ബോളിവുഡിലെ താരജോഡിയായിരുന്നു രണ്‍ബീര്‍ കപൂറും കത്രീന കൈഫും. ഓണ്‍ സ്‌ക്രീനിലെ ജോഡി ജീവിതത്തിലും പ്രണയത്തിലാവുകയായിരുന്നു. ഇരുവരും വിവാഹം കഴിക്കുമെന്നായിരുന്നു ആരാധകരും സിനിമാ ലോകവും കരുതിയിരുന്നത്. ദീപിക പദുക്കോണുമായി പിരിഞ്ഞ ശേഷമാണ് രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലാകുന്നത്. കത്രീനയാകട്ടെ സല്‍മാന്‍ ഖാനുമായുള്ള പ്രണയം അവസാനിപ്പച്ച ശേഷണാണ് രണ്‍ബീറുമായി പ്രണയത്തിലാകുന്നത്.

  Also Read: പൂജ ഹെ​ഗ്ഡെയുമായി സൽമാൻ ഖാൻ പ്രണയത്തിൽ? ബോഡിഗാർഡുമായി നടൻ വേർപിരിഞ്ഞോ എന്ന് ട്രോളുകൾ

  രണ്‍ബീറും കത്രീനയും വിവാഹം കഴിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സജീവമായിരുന്നു. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചു കൊണ്ട് 2016 ല്‍ ഇരുവരും പിരിയുകയായിരുന്നു. പിരിഞ്ഞ സമയത്ത് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും കാലാന്തരത്തില്‍ അതൊക്കെ അവര്‍ മറക്കുകയും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. കത്രീന പിന്നീട് നടന്‍ വിക്കി കൗശലുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു.

  രണ്‍ബീറും ജീവിതത്തില്‍ മുന്നോട്ട് പോയി. നടി ആലിയ ഭട്ടിനെയാണ് രണ്‍ബീര്‍ വിവാഹം കഴിച്ചത്. താരദമ്പതികള്‍ക്ക് ഈയ്യടുത്ത് മകള്‍ ജനിക്കുകയും ചെയ്തു. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ രണ്‍ബീറുമായുളള വിവാഹത്തെക്കുറിച്ച് കത്രീന മനസ് തുറന്നിരുന്നു. താന്‍ ഭയന്നിരുന്ന കാര്യത്തെക്കുറിച്ചും അന്ന് കത്രീന മനസ് തുറന്നിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: പ്ലസ് ടുവില്‍ തുടങ്ങിയ പ്രണയം, സംവിധായകന്റെ മകളെ പ്രേമിച്ച സംഗീത സംവിധായകന്‍; വീട്ടില്‍ പറഞ്ഞപ്പോള്‍!

  ''എന്റെ ഏറ്റവും വലിയ ഭയം ഞാന്‍ വിവാഹത്തിനായി അള്‍ത്താരയിലോ മണ്ഡപത്തിലോ നില്‍ക്കുമ്പോള്‍ അവന്‍ എന്നെ പൂര്‍ണമായും പ്രണയിക്കുന്നുണ്ടാകില്ല എന്ന ചിന്തയാണ്. ഈ കമ്മിറ്റ്‌മെന്റ് ഏറ്റെടുക്കാന്‍ മാത്രം തന്റെ മനസിനെ വ്യക്തമായി അവന് അറിഞ്ഞിരിക്കണമെന്നില്ല. ഹൃദയം തകരുന്നതിനെക്കുറിച്ചുള്ള കാത്തിരിപ്പ് നല്‍കുന്ന ഭയം മാത്രമാണ് എനിക്ക് ബാക്കിയാകുന്നത്'' എന്നായിരുന്നു കത്രീന പറഞ്ഞത്. അതേ അഭിമുഖത്തില്‍ രണ്‍ബീര്‍ കപൂറിന്റെ കുടുംബവുമായി തനിക്ക് കാര്യമായ അടുപ്പമില്ലെന്നും കത്രീന വ്യക്തമാക്കുന്നുണ്ട്.

  ''ഞാന്‍ രണ്‍ബീറിന്റെ കുടുംബവുമായി വേണ്ടത്ര അടുപ്പത്തിലല്ല. എനിക്ക് അവരുടെ കൂടെ സമയം ചെലവിടാന്‍ ആഗ്രഹമുണ്ട്. വിവാഹം കഴിക്കാനുള്ള തീരുമാനം എടുക്കുമ്പോള്‍ കുടുംബം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഞാന്‍ കൃത്യമായി പ്രതികരിക്കുന്നയാളാണ്. എന്റെ പങ്കാളി എനിക്ക് വേണ്ടത് നല്‍കിയാല്‍ ഞാന്‍ അവന്‍ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച കാമുകിയായി മാറും'' എന്നാണ് കത്രീന പറഞ്ഞത്.

  എന്തായാലും ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് രണ്‍ബീറും കത്രീനയും പിരിയുകയായിരുന്നു. ജഗ്ഗാ ജാസൂസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പിരിയുന്നത്. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ രണ്‍ബീര്‍ കത്രീനയോട് പരസ്യമായി മോശമായി പെരുമാറിയതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇന്നതൊക്കെ പഴങ്കഥകളാണ്. വളരെ അടുത്ത സുഹൃത്തുക്കളാണ് രണ്‍ബീറും കത്രീനയും ഇന്ന്. രണ്‍ബീറിന്റെ പങ്കാളി ആലിയയുമായും കത്രീനയ്ക്ക് നല്ല സൗഹൃദമാണുള്ളത്. ഇരുവരും ഒരുമിച്ച് അഭിനയിക്കാനിരിക്കുകയാണ്.

  ഫോണ്‍ ഭൂത്ത് ആണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയായ ടൈഗര്‍ ത്രീയാണ് കത്രീനയുടേതായി അണിയറയിലുള്ളത്. പിന്നാലെ മെറി ക്രിസ്തുമസ് എന്ന സിനിമയും അണിയറയിലുണ്ട്. വിജയ് സേതുപതിയാണ് ഈ ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നത്. അതേസമയം ഇന്ന് തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷിക ആഘോഷിക്കുകയാണ് കത്രീനയും വിക്കി കൗശലും.

  അതേസമയം ബ്രഹ്മാസ്ത്രയാണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. സന്ദീപ് വെങ്ക റെഡ്ഡിയൊരുക്കുന്ന ആനിമലാണ് രണ്‍ബീറിന്റെ പുതിയ സിനിമ. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. പിന്നാലെ ലവ് രഞ്ജന്‍ ഒരുക്കുന്ന സിനിമയും അണിയറയിലുണ്ട്. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ഇതോടെ താന്‍ പ്രണയ കഥകള്‍ ചെയ്യുന്നത് നിർത്തുകയാണെന്നാണ് കഴിഞ്ഞ ദിവസം രണ്‍ബീർ പറഞ്ഞത്. അതേസമയം രണ്‍ബീറിനും ആലിയയ്ക്കും ഈയ്യടുത്താണ് പെണ്‍കുഞ്ഞ് ജനിച്ചത്. രാഹ എന്നാണ് കുട്ടിയ്ക്ക് ഇരുവരും പേരിട്ടിരിക്കുന്നത്.

  Read more about: katrina kaif
  English summary
  Katrina Kaif Opens Up About The Fear She Has About Marrying Ranbir Kapoor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X