നീല സ്വിം സ്യൂട്ടിൽ കടൽ തീരത്ത് ഹോട്ട് ലുക്കിൽ താര സുന്ദരി!! ഹാർട്ട് നിറച്ച് ആരാധകർ
ബോളിവുഡിലെ സ്വപ്ന സുന്ദരിയാണ് കത്രീന കൈഫ്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കത്രീനയുടെ കിടിലിൻ ചിത്രമാണ്. നീ സ്വിം സ്യൂട്ടിൽ നിൽക്കുന്ന ചിത്രം കത്രീന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നീന്തലിനുള്ള തയ്യാറെടുപ്പിലാണ് താരം. കത്രീനയുടെ ചിത്രത്തിന്റെ പിന്നിൽ കടലും കാണാൻ സാധിക്കുന്നുണ്ട്. എന്തായാലും താരത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഹാർട്ടിന്റെ ഇമോജിക്കൊപ്പമാണ് കത്രീന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇമോജി മാത്രമല്ല എല്ലാവരുടെ ഹൃദയവും ഈ ചിത്രം കീഴടക്കിയിട്ടുണ്ട്. കത്രീന കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗക്കാരുടെ കമന്റ്. കൂടാതെ ജൂലൈ 16 ന് താരത്തിന്റെ പിറന്നാളാണ് . മുൻകൂറായി പിറന്നാൾ ആശംസയും നേർന്നിട്ടുണ്ട്.
അന്ന് സംസാരിച്ചത് എന്തായിരിക്കും!! പ്രണയകാല ചിത്രവുമായി സാമന്ത...കിടലൻ മറുപടിയുമായി ആരാധകർ
സൽമാൻ- കത്രീന എന്നിവർ കേന്ദ്രകഥപാത്രങ്ങളെ അവതരിപ്പിച്ച ഭാരത് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 211 കോടി രൂപയാണ് ചിത്രം നേടിത്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവംശി എന്ന ചിത്രത്തിലാണ് കത്രീന അഭിനയിക്കുന്നത്.


Click it and Unblock the Notifications











