For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിയാകാനുള്ളതൊന്നും നിനക്കില്ലെന്ന് പറഞ്ഞ് പുറത്താക്കി, ഞാനന്ന് ഒരുപാട് കരഞ്ഞു: കത്രീന കൈഫ്

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് കത്രീന കൈഫ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്. ഇന്നത്തെ സൂപ്പര്‍ താര പദവിയിലേക്ക് കത്രീന നടന്നെത്തിയത് സ്വന്തം കഴിവിലൂടേയും അധ്വാനത്തിലൂടേയും മാത്രമാണ്. സിനിമയില്‍ കുടുംബപാരമ്പര്യമോ ഗോഡ് ഫാദര്‍മാരോ ഉണ്ടായിരുന്നില്ല കത്രീനയ്ക്ക്. ലണ്ടന്‍ സ്വദേശിയായ കത്രീന മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്.

  Also Read: രാവിലെ ബാത്റൂമിൽ ഇരുന്ന് സ്ക്രിപ്റ്റ് എഴുതും, താളവട്ടം വരെ ഇങ്ങനെ; പ്രിയദർശന്റെ ആദ്യകാലം ഓർത്ത് കെ രാധാകൃഷ്ണൻ

  ഒട്ടും സുഖകരമായിരുന്നില്ല കത്രീനയ്ക്ക് തുടക്കകാലം. ആദ്യ സിനിമ വന്‍ പരാജയമായിരുന്നു. കരിയര്‍ തുടങ്ങും മുമ്പ് തന്നെ അവസാനിക്കുമെന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍ പിന്നീട് തന്റെ അധ്വാനത്തിലൂടെ അവരെയൊക്കെ തിരുത്തുകയായിരുന്നു കത്രീന. ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്. ലോകമെമ്പാടും ആരാധകരുള്ള താരമാണ് കത്രീന.

  ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട അവഗണനകളെക്കുറിച്ച് മനസ് തുറക്കുകയാണ് കത്രീന കൈഫ്. അഭിനയിച്ചു തുടങ്ങിയതിന് ശേഷം തന്നെ സിനിമയില്‍ നിന്നും പുറത്താക്കിയ സംഭവമാണ് കത്രീന കൈഫ് വെളിപ്പെടുത്തുന്നത്. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് കത്രീന കൈഫ് മനസ് തുറക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: 'ഒരുതരം പട്ടിഷോയാണ് ഷൈനിന്റേത്, നീ ഈ വിഷയം സംസാരിച്ചതിൽ അഭിമാനം'; റിയാസിനെ പിന്തുണച്ച് ശിൽപയടക്കമുള്ളവർ

  സായ എന്ന ചിത്രത്തില്‍ അഭിനയിച്ച അനുഭവമാണ് കത്രീന പങ്കുവെക്കുന്നത്. ജോണ്‍ എബ്രഹാമായിരുന്നു ചിത്രത്തിലെ നായകന്‍. കത്രീനയ്ക്ക് പകരം പിന്നീട് താര ശര്‍മ ചിത്രത്തിലെ നായികയായി എത്തുകയായിരുന്നു. അനുരാഗ് ബസുവായിരുന്നു സിനിമയുടെ സംവിധാനം. ഒരു ഷോട്ട് മാത്രം ചിത്രീകരിച്ച ശേഷമാണ് തന്നെ സിനിമയില്‍ നിന്നും പുറത്താക്കുന്നതെന്നും ഇതോടെ തന്റെ ജീവിതം തന്നെ അവസാനിച്ചതായി തോന്നിയെന്നുമാണ് കത്രീന പറയുന്നത്.

  തന്റെ പുതിയ സിനിമയായ ഫോണ്‍ ഭൂതിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു കത്രീന. അഭിനേതാവ് എന്ന നിലയില്‍ പലപ്പോഴും അവഗണനയും വിമര്‍ശനങ്ങളും നേരിടേണ്ടി വരും. എന്നാല്‍ അതിലൊന്നും തളരാതിരിക്കാനുള്ള കരുത്ത് നേടിയെടുക്കണമെന്നുമാണ് കത്രീന പറഞ്ഞത്. തനിക്കൊരിക്കലും ഒരു നടിയാകാന്‍ സാധിക്കില്ലെന്നായിരുന്നു അന്ന് പറഞ്ഞതെന്നും കത്രീന ഓര്‍ക്കുന്നുണ്ട്.

  ''ഞാന്‍ തുടങ്ങിയ സമയത്ത് എന്റെ മുഖത്ത് നോക്കി നീ നടിയാകില്ലെന്ന് പറഞ്ഞിട്ടുണ്ട്. നിനക്ക് നല്ലതൊന്നുമില്ലെന്ന് നേരെ പറഞ്ഞു. ഞാനന്ന് ഒരുപാട് കരഞ്ഞു. കരയുന്നത് സഹായിക്കും. പക്ഷെ പിന്നീട് നമ്മള്‍ക്കുള്ള ആഗ്രഹത്തില്‍ ഉറച്ചു നില്‍ക്കണം. കഠിനാധ്വാനം ചെയ്യണം, കരുത്തയാകണം'' എന്നാണ് കത്രീന പറയുന്നത്. ആ സിനിമ നഷ്ടമായെങ്കിലും കത്രീന പിന്നീട് ശക്തമായി തന്നെ ബോളിവുഡിലെ മുന്‍നിരയിലേക്ക് എത്തുകയായിരുന്നു.


  ബൂം ആയിരുന്നു കത്രീനയുടെ ആദ്യ സിനിമ. പക്ഷെ ഈ ചിത്രം വന്‍ പരാജയം ഏറ്റുവാങ്ങി. നമസ്‌തെ ലണ്ടന്‍ ആണ് കത്രീനയ്ക്ക് ആദ്യത്തെ വിജയം സമ്മാനിക്കുന്നത്.ചിത്രം വന്‍ വിജമായി മാറിയതിനൊപ്പം കത്രീനയും താരമായി മാറി. ഇന്ന് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയാണ് കത്രീന കൈഫ്. താരത്തിന്റെ പുതിയ സിനിമയായ ഫോണ്‍ ഭൂത് റിലീസിന് തയ്യാറെടുക്കുകയാണ്. ഇഷാന്‍ ഖട്ടര്‍, സിദ്ധാന്ത് ചതുര്‍വേദി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

  പിന്നാലെ സല്‍മാന്‍ ഖാനൊപ്പം ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രത്തിലും കത്രീന എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് സിനിമകളും വന്‍ വിജയങ്ങളായി മാറിയിരുന്നു. അതേസമയം ഈയ്യടുത്തായിരുന്നു കത്രീനയുടെ വിവാഹം. നടന്‍ വിക്കി കൗശലിനെയാണ് കത്രീന വിവാഹം കഴിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കുന്നത്.

  Read more about: katrina kaif
  English summary
  Katrina Kaif Recalls Being Thrown Out Of John Abhraham Starrer Saaya And Crying A Lot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X