ചോപ്പര്‍ ആടിയുലഞ്ഞ് താഴേക്ക്, ഞാന്‍ മരിച്ചെന്ന് കരുതി; ചിന്തിച്ചത് അമ്മയെക്കുറിച്ച് മാത്രം: കത്രീന കൈഫ്
ബോളിവുഡിലെ മിന്നും താരമാണ് കത്രീന കൈഫ്. താരകുടുംബങ്ങളുടെ പാരമ്പര്യമൊന്നുമില്ലാതെയാണ് കത്രീന ബോളിവുഡിലെത്തുന്നത്. മോഡലിംഗിലൂടെ സിനിമയിലെത്തിയ കത്രീനയുടെ തുടക്കം പരാജയമായിരുന്നു. എന്നാല്‍ അതില്‍ നിന്നും ശക്തമായി തിരികെ വന്ന കത്രീന കൈഫ് അധികം വൈകാതെ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളാണ് കത്രീന കൈഫ്.
ആക്ഷന്‍ രംഗങ്ങള്‍ ചെയ്തും കത്രീന കൈഫ് കയ്യടി നേടിയിട്ടുണ്ട്. ടൈഗര്‍ പരമ്പരകളടക്കമുള്ള സിനിമകളില്‍ തന്റെ ആക്ഷന്‍ റോളുകളിലൂടെ കത്രീന ഒരുപാട് കയ്യടി നേടിയിട്ടുണ്ട്. അതേസമയം, ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നതിലെ അപകടവും കത്രീന കൈഫിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ താന്‍ മരണത്തെ മുന്നില്‍ കണ്ടൊരു അനുഭവം പങ്കുവെക്കുകയാണ് കത്രീന കൈഫ്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ വൈറലായി മാറുന്ന വീഡിയോയിലാണ് കത്രീന തന്റെ അനുഭവം പറയുന്നത്. ''ഞാന്‍ ഒരു ചോപ്പറിലായിരുന്നു. അത് ആടിയുലയാന്‍ തുടങ്ങി. പെട്ടെന്ന് ചോപ്പര്‍ താഴേക്ക് പതിക്കാന്‍ തുടങ്ങി. ഞാനാകെ പേടിച്ചു പോയി. ദൈവമേ ഇതാണ് എന്റെ അവസാനം എന്ന് ചിന്തിച്ചു. എന്റെ ജീവിതം ഇതാ അവസാനിക്കുന്നു. ആ നിമിഷം ഞാന്‍ ചിന്തിച്ചത് എന്റെ അമ്മ ഓക്കെയായിരിക്കും എന്നു മാത്രമായിരുന്നു'' എന്നാണ് വീഡിയോയില്‍ കത്രീന കൈഫ് പറയുന്നത്.
തന്റെ ചരമവാര്‍ത്ത എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിനും കത്രീന മറുപടി നല്‍കുന്നുണ്ട്. അവളത് ചെയ്തു, പലരും പറഞ്ഞത് അവള്‍ ശ്രമിച്ചു എന്നാണ്. അല്ല. ശ്രമം മതിയാകില്ല, ചെയ്യണം എന്നാണ് കത്രീന തന്റെ മരണ വാര്‍ത്തയില്‍ കാണാന്‍ ആഗ്രഹിക്കുന്ന വാചകം. താരത്തിന്റെ വീഡിയോ വൈറലായി മാറുകയാണ്.
അതേസമയം ടൈഗര്‍ ത്രീയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ കത്രീനയുടെ ആക്ഷന്‍ രംഗങ്ങള്‍ വലിയ കയ്യടി നേടിയിരുന്നു. അതേസമയം മെരി ക്രിസ്തുമസ് ആണ് കത്രീനയുടെ റിലീസ് കാത്തു നില്‍ക്കുന്ന പുതിയ സിനിമ. വിജയ് സേതുപതിയാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം മാറ്റി വച്ചിരുന്നു. പുതിയ അറിയിപ്പ് പ്രകാരം 2024 ജനുവരി 12 നായിരിക്കും ചിത്രം തീയേറ്ററുകളിലെത്തുക.

മോഡലിംഗിലൂടെ സിനിമയിലെത്തിയ കത്രീനയുടെ ആദ്യ സിനിമ ബൂം ആയിരുന്നു. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയം നേരിട്ടു. നമസ്‌തെ ലണ്ടന്‍, വെല്‍ക്കം, പാര്‍ട്ണര്‍, റേസ്, സിംഗ് ഈസ് കിംഗ്, ന്യൂയോര്‍ക്ക്, സിന്ദഗി ന മിലേഗി ദൊബാര, ഏക് താ ടൈഗര്‍, തുടങ്ങിയ സിനിമകളിലൂടെയാണ് കത്രീന ബോളിവുഡിലെ സൂപ്പര്‍ നായികയാകുന്നത്. മലയാളത്തിലും സാന്നിധ്യം അറയിച്ചിട്ടുള്ള കത്രീന തന്റെ ഡാന്‍സ് നമ്പറുകളിലൂടേയും കയ്യടി നേടിയിട്ടുണ്ട്.
വിക്കി കൗശലാണ് കത്രീനയുടെ ഭര്‍ത്താവ്. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ഈയ്യടുത്ത് കത്രീന കൈഫ് ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അതെല്ലാം വ്യാജമാണെന്ന് അധികം വൈകാതെ തെളിയുകയായിരുന്നു.


Click it and Unblock the Notifications