തടി കൂടുതല്‍, ആകാരവടിവില്ല! പലപ്പോഴായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടുവെന്ന് കത്രീന കൈഫ്
ബോളിവുഡിലെ മുന്‍നിര നായികയാണ് കത്രീന കൈഫ്. സിനിമയിലെ താരകുടുംബങ്ങളുടെ വേരുകളൊന്നുമില്ലാതെയാണ് കത്രീന ബോളിവുഡിലെത്തുന്നത്. ലണ്ടനില്‍ വളര്‍ന്നതിനാല്‍ ഭാഷയും കത്രീനയ്ക്ക് വെല്ലുവിളിയായിരുന്നു. ആദ്യ സിനിമയേറ്റ് വാങ്ങിയ കനത്ത പരാജയവും കത്രീനയുടെ യാത്ര ദുഷ്‌കരമാക്കി. എന്നാല്‍ തന്റെ കഠിനാധ്വാനത്തിലൂടെ ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നായികമാരില്‍ ഒരാളായി വളരാന്‍ കത്രീനയ്ക്ക് സാധിച്ചു.
മോഡലിംഗിലൂടെയാണ് കത്രീന സിനിമയിലെത്തുന്നത്. സിനിമയിലെന്നത് പോലെ തന്നെ മോഡലിംഗ് രംഗത്തും കത്രീനയുടെ തുടക്കം പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. താരത്തിന് നിരന്തരം വെല്ലുവിളികളും റിജക്ഷനുകളും മോഡലിംഗ് മേഖലയില്‍ നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മോഡലിംഗ് കാലത്തെക്കുറിച്ച് സംസാരിക്കുന്ന കത്രീനയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

2000 ങ്ങളില്‍ മോഡലിംഗ് രംഗത്തുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ വളരെ ബുദ്ധിമുട്ടിച്ചുവെന്നാണ് കത്രീന പറയുന്നത്. തന്റെ ശരീരത്തിന്റെ പേരില്‍ നിരവധി തവണ അപമാനിക്കപ്പെട്ടതായാണ് കത്രീന പറയുന്നത്. ''ഞാന്‍ മോഡലിംഗ് ആരംഭിച്ചപ്പോള്‍ റാംപ് ഷോകള്‍ കിട്ടാന്‍ ബുദ്ധിമുട്ടിയിരുന്നു. എനിക്ക് വലിപ്പം കൂടുതലാണെന്നാണ് പറഞ്ഞത്. തടി കൂടുതലാണ്, ശരിയായ ശരീരവടിവ് ഇല്ല എന്നൊക്കെ പറഞ്ഞു. അതൊക്കെ മനസിലാക്കി ഞാന്‍ മെച്ചപ്പെടാന്‍ ശ്രമിച്ചു. പതിയെ, എനിക്ക് ഷോകള്‍ കിട്ടുന്നത് കൂടി'' എന്നാണ് കത്രീന പറയുന്നത്.
''ഞാന്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുകയും എന്റെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്തു. ഒടുവില്‍ മോഡല്‍ എന്ന നിലയില്‍ ഞാന്‍ വിജയം കണ്ടെത്തി. ഈ യാത്രയില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഞാന്‍ സ്വപ്‌നം കണ്ടതിലും കൂടുതല്‍ ഞാന്‍ നേടിയിട്ടുണ്ട്. പക്ഷെ ഇടയ്ക്ക് ഞാന്‍ ആലോചിക്കാറാണ് എപ്പോഴും മതിയാവുക, എപ്പോഴാണ് നേടിയെന്ന് കരുതി വിശ്രമിക്കാനാവാകുഎന്ന്. ഈ ഇന്‍ഡസ്ട്രിയില്‍ മത്സരം വളരെ കൂടുതലാണ്. നമ്മള്‍ അലംഭാവം കാണിച്ചാല്‍ നമ്മളെ മറികടന്ന് പോകാന്‍ ആളുണ്ട്. അതിനാല്‍ ഞാന്‍ ഭൂമിയില്‍ തന്നെ നില്‍ക്കാനും, ഞാന്‍ എവിടെ നിന്നാണ് വരുന്നതെന്ന് ഓര്‍ക്കാനും, എന്റെ ശ്രമം തുടരാനും ശ്രമിക്കും'' എന്നും കത്രീന പറയുന്നു.

ഈ കഠിനാധ്വാനം ചെയ്യാനുള്ള മനസാണ് കത്രീനയെ ഇന്ന് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരില്‍ ഒരാളാക്കി മാറ്റിയത്. ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ. സല്‍മാന്‍ ഖാന്‍ നായകനായ ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും ഹിറ്റായിരുന്നു. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്യുന്ന മെറി ക്രിസ്തുമസ് ആണ് കത്രീനയുടെ അണിയറയിലുള്ള മറ്റൊരു ചിത്രം. ഫോണ്‍ ഭൂത് ആണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
വിവാഹ ശേഷവും താരം അഭിനയ ജീവിതം തുടരുകയാണ്. നടന്‍ വിക്കി കൗശലാണ് കത്രീനയുടെ ഭര്‍ത്താവ്. ലോക്ക്ഡൗണ്‍ കാലത്താണ് ഇരുവരും വിവാഹം കഴിക്കുന്നത്. സമീപകാലത്ത് ബോൡവുഡ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത താരവിവാഹങ്ങളില്‍ ഒന്നാണ് കത്രീനയുടേയും വിക്കിയുടേയും. ഇരുവരും ഒരുമിച്ച് ഇതുവരേയും അഭിനയിച്ചിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ട താരജോഡി ഓണ്‍ സ്‌ക്രീനിലും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











