For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതിഥികളില്ല, ഫോട്ടോയില്ല; വിവാഹത്തിന് ഇത്ര സ്വകാര്യത എന്തിനെന്ന് വെളിപ്പെടുത്തി കത്രീന

  |

  സമീപകാലത്ത് ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായിരുന്നു വിക്കി കൗശലും കത്രീന കൈഫും തമ്മിലുള്ള വിവാഹം. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. വളരെ സ്വകാര്യമായൊരു ചടങ്ങായിട്ടിരുന്നു വിക്കിയും കത്രീനയും വിവാഹം കഴിച്ചത്. രാജസ്ഥാനിലെ റിസോര്‍ട്ടില്‍ വച്ച് നടന്ന വിവാഹത്തിന് അതീവ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. വളരെ ചുരുക്കം ചില അതിഥികള്‍ മാത്രമായിരുന്നു വിവാഹത്തിനെത്തിയിരുന്നുള്ളൂ. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ പോലും വിവാഹത്തിന് ക്ഷണിക്കപ്പെട്ടിരുന്നില്ല.

  Also Read: ജൂഹി ചൗളയുടെ അമ്മയായിയമ്മ ആകാനില്ല; പാതി വഴിയില്‍ പിന്മാറി ഡിംപിള്‍ കപാഡിയ

  കഴിഞ്ഞ ദിവസം വിക്കി കൗശല്‍ കോഫി വിത്ത് കരണിലെത്തിയപ്പോള്‍ തന്നെ വിവാഹത്തിന് ക്ഷണിക്കാത്തതിന് കരണ്‍ വിക്കിയെ പരിഹസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താനും വിക്കിയും വളരെ സ്വകാര്യമായൊരു ചടങ്ങിലൂടെ വിവാഹം കഴിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കത്രീന കൈഫ്. വിശദമായി വായിക്കാം തുടര്‍ന്ന്.

  സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയങ്ങളിലൊന്നായിരുന്നു വിക്കിയുടേയും കത്രീനയുടേയും വിവാഹം. പ്രധാനമായും വിവാഹത്തിനുണ്ടായിരുന്ന കനത്ത സുരക്ഷയായിരുന്നു ചര്‍ച്ചകളുടെ കാരണം. കൊവിഡ് കാലം കൂടിയായിരുന്നതിനാല്‍ സുരക്ഷ വളരെ ശക്തമായിരുന്നു. താരങ്ങളൊന്നും തന്നെ ക്ഷണിക്കപ്പെട്ടിരുന്നില്ല. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്.

  Also Read: ചുണ്ടുകളുടെ ഭം​ഗിക്ക് ശിൽപ്പ ഷെട്ടിയുടെ ബോടോക്സ്; സിനിമയെ വരെ ബാധിച്ചു; തുറന്ന് പറഞ്ഞ അനിൽ കപൂർ

  വിവാഹത്തിന്റെ ചിത്രങ്ങളെടുക്കാന്‍ അതിഥികള്‍ക്കു പോലും അനുവാദമുണ്ടായിരുന്നില്ല. താരങ്ങളുടെ പ്രതിനിധികള്‍ വഴി മാത്രമായിരുന്നു ചിത്രങ്ങള്‍ പുറത്ത് വിട്ടത്. വിവാഹം നടന്ന റിസോര്‍ട്ടിന് പുറത്ത് പോലീസ് കാവലുണ്ടായിരുന്നു. മാധ്യമങ്ങള്‍ക്കും അനുമതിയുണ്ടായിരുന്നില്ല. വിവാഹ വേദിയുടെ പരിസരത്ത് ഡ്രോണ്‍ ക്യാമറ പറത്തുന്നതിനും നിയന്ത്രണമുണ്ടായിരുന്നു. ഇപ്പോഴിതാ സൂമിന് നല്‍കിയ അഭിമുഖത്തിന് നിയന്ത്രണങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് കത്രീന.

  കൊവിഡ് ആണ് കത്രീന കാരണമായി പറയുന്നത്. വിവാഹം എന്നത് സ്വകാര്യയ ചടങ്ങായി നടത്താന്‍ തന്നെയായിരുന്നു താല്‍പര്യം പക്ഷെ കൊവിഡ് വന്നതോടെ നിയന്ത്രണങ്ങള്‍ കൂട്ടുകയായിരുന്നുവെന്നാണ് കത്രീന പറയുന്നത്. തന്റെ കുടുംബത്തില്‍ നിന്നും ചിലര്‍ക്ക് നേരത്തെ തന്നെ കൊവിഡ് ബാധിച്ചിരുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയതാണെന്നാണ് കത്രീന പറയുന്നത്. അതേസമയം മനോഹരവും, സന്തോഷകരവുമായിരുന്നു വിവാഹമെന്നും കത്രീന പറയുന്നുണ്ട്.

  Also Read: സാറയെ കുറിച്ച് മിണ്ടാതെ കാർത്തിക് ആര്യൻ; കഴിഞ്ഞ ഒന്നേകാൽ വർഷത്തിലേറെയായി താൻ സിംഗിൾ എന്ന് താരം

  വിക്കിയും കത്രീനയും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിക്കുന്നത്. കോഫി വിത്ത് കരണില്‍ വച്ച് കത്രീന വിക്കിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ഇരുവരേയും അടുപ്പിക്കുന്നത്. പതിയെ ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.

  സൂര്യവംശിയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ സിനിമയാണ് കത്രീനയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം നടന്നു വരുമ്പോഴായിരുന്നു കത്രീനയുടെ വിവാഹം. പിന്നാലെ കത്രീനയുടേതായി അണിയറയിലുള്ള സിനിമ ജീ ലേ സര ആണ്. ആലിയ ഭട്ടും പ്രിയങ്ക ചോപ്രയും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

  വര്‍ഷങ്ങള്‍ക്ക് ശേഷം ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ജീ ലേ സര. സോയ അക്തറും റീമ കട്ട്ഗിയും ഫര്‍ഹാനും ചേര്‍ന്ന് തിരക്കഥയെഴുതുന്ന സിനിമ ഒരു റോഡ് മൂവിയാണ്. ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണിത്. പിന്നാലെ നിരവധി സിനിമകള്‍ കത്രീനയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്.

  അതേസമയം സര്‍ദാര്‍ ഉദ്ദം ആണ് വിക്കിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗോവിന്ദ നാം മേര ആണ് വിക്കിയുടെ അണിയറയിലുള്ളാരു സിനിമ. പിന്നാലെ സാം ബഹദൂര്‍ എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഫാത്തിമ സന ഷെയ്ഖും സാന്യ മല്‍ഹോത്രയുമാണ് ചിത്രത്തിലെ നായികമാര്‍. മേഘ്‌ന ഗുല്‍സാര്‍ ആണ് സിനിമയുടെ സംവിധാനം. പിന്നാലെ ദ ഗ്രേറ്റ് ഇന്ത്യന്‍ ഫാമിലി, ആനന്ദ് തിവാരി ചിത്രം, ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കി തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

  Read more about: katrina kaif
  English summary
  Katrina Kaif Reveals Why She And Vicky Kaushal Had A Hush Hush Wedding
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X