ഇരുണ്ട നിറവും കറുത്തമുടിയും! കുട്ടിക്കാലത്ത് വിവേചനം നേരിട്ടെന്ന് കത്രീന; ഇന്ത്യക്കാരെ അപമാനിച്ചെന്ന് ആരാധകര്‍
ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന, വിജയചിത്രങ്ങള്‍ കൂടുതലുള്ള നായികമാരില്‍ ഒരാളാണ് കത്രീന. തന്റെ കരിയറിന്റെ തുടക്കത്തില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടേണ്ടി വന്നിട്ടും തളരാതെ വിജയത്തിലേക്ക് കുതിച്ച താരമാണ് കത്രീന കൈഫ്. ബോളിവുഡിലെ താരകുടുംബങ്ങളൊന്നുമില്ലാതെയാണ് കത്രീന സ്വന്തമായൊരു ഇടം നേടിയെടുക്കുന്നത്.
ബോളിവുഡിലേക്ക് എത്തുമ്പോള്‍ കുടുംബ പാരമ്പര്യമോ ഗോഡ് ഫാദറോ കത്രീനയ്ക്കുണ്ടായിരുന്നില്ല. ഹിന്ദി പോലും അറിയില്ലായിരുന്നു എന്നതാണ് വസ്തുത. കശ്മീര്‍ സ്വദേശിയായ മുഹമ്മദ് കൈഫ് ആണ് കത്രീനയുടെ പിതാവ്. അഭിഭാഷകയായ, ലണ്ടന്‍ സ്വദേശിയായ സൂസെയ്ന്‍ ടര്‍ക്കോട്ട് ആണ് കത്രീനയുടെ അമ്മ. കത്രീന കുഞ്ഞായിരിക്കെയാണ് അച്ഛനും അമ്മയും പിരിയുന്നത്.

കത്രീനയേയും ഏഴ് സഹോദരങ്ങളേയും നോക്കി വളര്‍ത്തിയത് അമ്മയായിരുന്നു. തന്റെ സഹോദരങ്ങളെ അപേക്ഷിച്ച് ഇരുണ്ട നിറക്കാരിയായിരുന്നു കത്രീന. കറുത്ത മുടിയുമായിരുന്നു. ഇത് മൂലം തനിക്കുണ്ടായ അനുഭവങ്ങള്‍ മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ കത്രീന തുറന്ന് പറഞ്ഞിരുന്നു. എങ്ങനെയാണ് തനിക്ക് ഇന്ത്യയുമായി കണക്ഷന്‍ അനുഭവിക്കുന്നതെന്നാണ് താരം പറയുന്നത്. എന്നാലിതിന് കയ്യടികള്‍ക്ക് പകരം കിട്ടുന്നത് ട്രോളുകളാണ്.
തന്റെ ഇരുണ്ട നിറത്തെക്കുറിച്ചാണ് താരം അഭിമുഖത്തില്‍ സംസാരിക്കന്നത്. ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. അച്ഛന്റെ അസാന്നിധ്യം ഇന്ത്യയുമായുള്ള ബന്ധം കുറയുന്നതായി തോന്നിപ്പിച്ചുവോ എന്നായിരുന്നു ചോദ്യം. എന്നാല്‍ തന്റെ നിറവും രൂപവും തന്നെ ഇന്ത്യാക്കാരിയാക്കിയെന്നാണ് കത്രീന പറയുന്നത്. തന്നെ എത്ത്‌നിക് ചൈല്‍ഡ് എന്നാണ് മറ്റുള്ളവര്‍ പറഞ്ഞിരുന്നതെന്നും കത്രീന പറയുന്നുണ്ട്.
''ഇത് ചിലപ്പോള്‍ വിഡ്ഢിത്തമാകാം. ഒരു ഇരുണ്ട നിറമുള്ള കുട്ടി വളര്‍ന്ന് വെളുത്തതായി മാറുന്നത് കണ്ടിട്ടുണ്ടാകും. ഞാന്‍ വളരെ ഇരുണ്ടതായിരുന്നു. എന്നെ കണ്ടാല്‍ ഇതൊരു കൊക്കേഷ്യന്‍ കുട്ടിയാണെന്ന് പറയാനാകില്ലായിരുന്നു. എന്നെ എപ്പോഴും എത്ത്‌നിക് ചൈല്‍ഡ് ആയിട്ടായിരുന്നു കണ്ടിരുന്നത്'' എന്നാണ് കത്രീന പറയുന്നത്. തന്റെ അമ്മയ്‌ക്കൊപ്പം പല രാജ്യങ്ങളിലും കറങ്ങേണ്ടി വന്നതിനാല്‍ തനിക്ക് ഇന്ത്യക്കാരിയെന്ന തോന്നല്‍ കുറവായിരുന്നുവെന്നും കത്രീന പറയുന്നു. അതേസമയം ഈ അടുപ്പം മറ്റൊരു രാജ്യത്തോടും തോന്നിയിട്ടില്ലെന്നും കത്രീന പറയുന്നു.
''പല രാജ്യങ്ങളിലും കറങ്ങേണ്ടി വന്നതിനാല്‍ ആ തോന്നല്‍ കുറവായിരുന്നു. സന്ദര്‍ഭവശാല്‍ ആ രാജ്യങ്ങള്‍ ഹോങ്കോങ്, ചൈന, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയായിരുന്നു. അവിടെയുള്ളത് വെളുത്തവരായിരുന്ു. അതിനാല്‍ എനിക്കത് കൂടുതല്‍ അനുഭവപ്പെട്ടു. ഞാന്‍ ഇന്ത്യയിലേക്ക് വന്നപ്പോള്‍ പലരും ഭയന്നു. അങ്ങനെ വന്ന് ചേരാന്‍ പറ്റില്ലെന്ന് കരുതി. പക്ഷെ എനിക്ക് ചേരുമെന്നൊരു തോന്നലുണ്ടായിരുന്നു. എങ്ങനെയോ ഞാന്‍ ഇവിടുത്തെ ആളാണെന്ന തോന്നല്‍'' എന്നും കത്രീന പറയുന്നുണ്ട്.
ഈ വീഡിയോ വീണ്ടും ചര്‍ച്ചയാവുകയാണ്. താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. വെളുത്തിരിക്കുന്ന കത്രീന തനിക്ക് ഇരുണ്ട നിറമായിരുന്നുവെന്ന് കള്ളം പറയുകയാണെന്നാണ് ചിലര്‍ പറയുന്നത്. അതേസമയം ഇരുണ്ട നിറവും കറുത്ത മുടിയുമാണ് കത്രീനയെ ഇന്ത്യക്കാരിയെന്ന തോന്നലുണ്ടാക്കുന്നതെന്നും ചിലര്‍ പറയുന്നത്. താരത്തിന്റെ വാക്കുകളില്‍ വംശീയതയുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം കത്രീനയുടേത് വെളുത്ത നിറമാണ്. എന്നാല്‍ തന്റെ സഹോദരങ്ങളെ സംബന്ധിച്ച് കത്രീനയുടേത് ഇരുണ്ടതോ ഒലിവ് നിറമോ ആണ്. കുട്ടിക്കാലത്തെ ചിത്രങ്ങള്‍ നോക്കിയാല്‍ അത് മനസിലാകും. എന്നാല്‍ നിറത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ നടത്തുന്ന വേര്‍തിരിവ് വംശീയതാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്. താരം പറഞ്ഞത് വംശീയതയല്ലെന്നും തന്റെ അനുഭവത്തില്‍ നിന്നും പറഞ്ഞതാണെന്നും പറയുന്നവരുമുണ്ട്.
അതേസമയം ഫോണ്‍ബൂത്ത് ആണ് കത്രീനയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ടൈഗര്‍ പരമ്പരയിലെ മൂന്നാമത്തെ ചിത്രമാണ് കത്രീനയുടേതായി പുറത്തിറങ്ങാനുള്ളത്. പിന്നാലെ ജീ ലേ സര ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ അണിയറയിലുണ്ട്. ഈയ്യടുത്തായിരുന്നു താരം വിവാഹിതയായത്. നടന്‍ വിക്കി കൗശലിനെയാണ് കത്രീന വിവാഹം കഴിച്ചത്.


Click it and Unblock the Notifications