കത്രീന കൈഫ്-വിക്കി കൗശൽ വിവാഹം രാജകീയ പ്രൗഢിയോടെ രാജസ്ഥാനിൽ? വിവാഹ തിയ്യതി പുറത്ത്

കത്രീന കൈഫ്-വിക്കി കൗശൽ പ്രണയവും ഇരുവരുടേയും വിവാ​ഹം ഒരുക്കങ്ങളുമാണ് ഇന്ന് ഏറ്റവും കൂടുതൽ ബോളിവുഡിൽ ചർച്ച ചെയ്യപ്പെടുന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ വരുന്നുണ്ടെങ്കിലും കത്രീനയോ വിക്കിയോ ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. അടുത്തിടെ സംഭവവുമായി ബന്ധപ്പെട്ട് കത്രീന പ്രതികരിച്ചത് വാർത്തകളെല്ലാം അടിസ്ഥാന ര​ഹിതമാണ് എന്നാണ്. ഇരുവരേയും പല പൊതുവേദികളിലും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെയാണ് പാപ്പരാസികൾ ഇരുവർക്കും പിന്നാലെ കൂടിയത്.

Also Read: 'ഫാഷൻ സെൻസ് ഇത്തിരി കൂടിപ്പോയോ?', കജോളിന്റെ വസ്ത്രത്തിന് ട്രോൾമഴ

അടുത്തിടെ വിക്കി കൗശലിന്റെ സർദ്ദാർ ഉദ്ദം പ്രീ റിലീസിൽ ചടങ്ങിൽ കത്രീന മുഖ്യാതിഥിയായിരുന്നു. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കത്രീനയും വിക്കിയും ഡിസംബറിൽ വിവാഹിതരാകുമെന്നാണ് അറിയാൻ കഴിയുന്നത്. രാജസ്ഥാനിലെ എഴുന്നൂറ് വർഷം പഴക്കമുള്ള സിക്‌സ് സെന്‍സെസ് ഫോര്‍ട്ട് ബര്‍വാരയാണ് വിവാഹവേദിയെന്നും റിപ്പോർട്ടുകളുണ്ട്. രത്തൻബോരെ നാഷണൽ പാർക്കിനോട് ചേർന്നാണ് പുരാതനമായ ഈ കോട്ട സ്ഥിതി ചെയ്യുന്നത്. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി കത്രീനയുടെ മാതാവ് സൂസാനെയും സഹോദരി ഇസബെല്ലയും മുംബൈയിലെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: വിരാട് കൊഹ്ലിയെ പ്രണയത്തിൽ വീഴ്ത്തിയ അനുഷ്കയുടെ സിനിമ ഇതാണ്...

നടക്കാനിരിക്കുന്നത് രാജകീയ വിവാഹം

കൊട്ടാര തുല്യമായ കോട്ടയിൽ രാജകീയമായിട്ടായിരിക്കും വിവാഹം നടക്കുക. ഫോർട്ട് ബാരെയിലെ ആഡബംര മുറികളും സൗകര്യങ്ങളും ആരുടേയും മനം മയക്കുന്നതാണ്. ഒരു രാത്രിക്കുള്ള മുറിയുടെ വാടക ഉണ്ടെങ്കിൽ ഒരു കുടുംബത്തിന് രാജാസ്ഥാൻ ചുറ്റി സഞ്ചരിക്കാൻ സാധിക്കും. കൊട്ടാരത്തിലെ ഒരു സാധാരണ മുറിയുടെ ഒരു ദിവസത്തെ വാടക 77,000 രൂപയോളമാണ് നികുതി കൂടി ചേരുമ്പോൾ അത് ഏകദേശം 90,000 രൂപയ്ക്കടുത്തായിരിക്കും. രാജാ മാൻ സിംഗ് സ്യൂട്ട് എന്ന് വിളിക്കപ്പെടുന്ന ഏറ്റവും പ്രീമിയം റൂമിന് ഒരു രാത്രിക്ക് 4.94 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. നികുതിയടക്കം 5.8 ലക്ഷം രൂപ വരും. ഇത് മാത്രമല്ല മുറികൾ എല്ലാം താഴ്വരയെ വീക്ഷിക്കാൻ സാധിക്കുന്ന ബാൽക്കണികൾ ചേർന്നതാണ്.

വിവാഹം ഡിസംബറിൽ

പ്രീമിയം മുറികളിൽ ആഡംബര ജീവിതരീതിക്ക് ഇണങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിക്കി-കത്രീന വിവാഹം നടക്കുമെന്ന് പറയപ്പെടുന്ന 2021 ഡിസംബർ 1 നും ഡിസംബർ 15 നും ഇടയിൽ കോട്ടയിലെ ഹോട്ടലിലെ ഒരു മുറിയും ‌ ബുക്ക് ചെയ്യാൻ സാധിക്കില്ല. ഡിസംബർ സഞ്ചാരികളുടെ വരവ് ഏറെയുള്ള മാസമായതിനാൽ ഹോട്ടലുകളിൽ ബുക്കിങ് ആരംഭിക്കേണ്ടതാണ്. എന്നാൽ ഫോര്‍ട്ട് ബര്‍വാരയിലെ ഹോട്ടലുകളിൽ അത് സാധ്യമല്ലെന്നതിനാൽ മറ്റെന്തോ വലിയൊരു പരിപാടിക്കായി അവിടം നേരത്തെ ആരോ ബുക്ക് ചെയ്തിട്ടുണ്ടാകും എന്നാമ് മനസിലാകുന്നത്.

പ്രതികരിക്കാതെ വിക്കിയും കൗശലും

വിവാഹത്തിനായുള്ള വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത് സബ്യസാചിയാണെന്നും സൂസാനെയും ഇസബെല്ലയും സബ്യസാചിയുടെ ഡിസൈനിങ് സ്റ്റുഡിയോയില്‍ സന്ദര്‍ശനം നടത്തിയെന്ന തരത്തിലുള്ള ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കത്രീനയും വിക്കിയും നിലവില്‍ പുതിയ സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കിലാണ്. രണ്ടുവര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും ഇരുവരും സ്ഥിരീകരിച്ചിട്ടില്ല. പൊതുചടങ്ങുകളിലും മറ്റും വിക്കിയും കത്രീനയും ഒരുമിച്ചെത്താന്‍ തുടങ്ങിയപ്പോഴാണ് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രാജസ്ഥാനിലെ എഴുന്നൂറ് വർഷം പഴക്കമുള്ള കൊട്ടാരത്തിൽ രാജകുമാരനും രാജകുമാരിയുമായി ഇരുവരും ഡിസംബറിൽ മം​ഗല്യം ചാർത്തും.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
സിനിമാ തിരക്കുകളിൽ വിക്കിയും കത്രീനയും

അവസാനമായി റിലീസിലെത്തിയ വിക്കിയുടെ സിനിമ സർദ്ദാർ ഉദ്ദം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെ നേതൃത്വം കൊടുത്ത മൈക്കിൾ ഓ ഡയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്. ഷൂജിത് സർകാറിന്റെ സംവിധാനത്തിലാണ് ഉദ്ദം സിംഗിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തിയത്. ഉറിയിലൂടെ ബോളിവുഡിൽ ശ്രദ്ധനേടിയ നടനാണ് വിക്കി കൗശൽ. ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്‌ട്രൈക്ക് പ്രമേയമാക്കി ഒരുക്കിയ ഉറി: ദ സർജിക്കൽ സ്‌ട്രൈക്കിലെ മികച്ച പ്രടകനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും വിക്കി ലഭിച്ചിരുന്നു.

Read more about: katrina kaif vicky kaushal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X