സല്‍മാനെ ഗുണ്ടയാക്കി കത്രീന; സെറ്റില്‍ വരുത്തിച്ച് മറ്റുള്ളവരോട് വഴക്കിടീപ്പിക്കും! വെളിപ്പെടുത്തല്‍

ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് കത്രീന കൈഫും സല്‍മാന്‍ ഖാനും. ഓണ്‍ സ്‌ക്രീനിലെ ഈ ഹിറ്റ് ജോഡി ജീവിതത്തിലും പ്രണയത്തിലായപ്പോള്‍ ആരാധകരും അത് ആഘോഷമാക്കി മാറ്റുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. ഇരുവരും വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു. ഇപ്പോഴിതാ കത്രീന-സല്‍മാന്‍ പ്രണയം വീണ്ടും ചര്‍ച്ചയായി മാറുകയാണ്. പഴയൊരു വാര്‍ത്തയാണ് അതിന് കാരണം.

കത്രീനയെക്കുറിച്ച് 2007 ല്‍ മുംബൈ മിററില്‍ വന്നൊരു വാര്‍ത്ത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡ്ഡിറ്റില്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. കത്രീനയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. തന്റെ കാമുകനായ സല്‍മാന്‍ ഖാനെ കത്രീന മുതലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. കത്രീന നായികയായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റില്‍ പ്രവര്‍ത്തിച്ചവരാണ് താരത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

Katrina Kaif

സെറ്റില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോലും കത്രീന തന്റെ കാമുകനായ സല്‍മാന്‍ ഖാനെ വിളിക്കുമായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും കത്രീനയെ ഭയമായിരുന്നു. കത്രീനയെ അസ്വസ്ഥയാക്കിയാല്‍ അവര്‍ സല്‍മാന്‍ ഖാനെ വിളിച്ച് പരാതിപ്പെടും. ഒരിക്കല്‍ കത്രീനയും കോസ്റ്റിയും ഡിസൈനറും തമ്മില്‍ തകര്‍ക്കമായി. വസ്ത്രം കത്രീനയ്ക്ക് ഫിറ്റാകുന്നില്ല. താരത്തിന് പെട്ടെന്ന് തടി കൂടിയതാണ് കാരണമെന്ന് ഡിസൈനര്‍ പറഞ്ഞു. എന്നാലത് കത്രീനയ്ക്ക് ഇഷ്ടപ്പെട്ടു.

അവര്‍ അപ്പോള്‍ തന്നെ സല്‍മാന്‍ ഖാനെ വിളിക്കുകയും കരയുകയും പറയുകയും ചെയ്തു. ഉടനെ തന്നെ സല്‍മാന്‍ ഖാന്‍ സിനിമയുടെ സെറ്റിലെത്തിയെന്നും ഡിസൈനറോട് ദേഷ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്രീനയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ട്രീറ്റ് ചെയ്തില്ലെന്ന പേരില്‍ സല്‍മാന്‍ ഖാന്റെ ദേഷ്യത്തിന് പലരും പാത്രമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കത്രീനയോട് സംസാരിക്കാന്‍ തന്നെ തങ്ങള്‍ക്ക് ഭയമായിരുന്നുവെന്നാണ് നമസ്‌തെ ലണ്ടനില്‍ സ്‌പോട്ട് ബോയ് ആയി പ്രവര്‍ത്തിച്ച യുവാവ് പറയുന്നത്.

കത്രീനയും സല്‍മാന്‍ ഖാനും പ്രണയത്തിലാണ്. എന്നുകരുതി അവനെ വച്ച് കത്രീനയ്ക്ക് മറ്റുള്ളവരെ പേടിപ്പിച്ച് നിര്‍ത്താനാകില്ല. വെറുതെ പ്രശ്‌നമുണ്ടാക്കും. എതിര്‍ത്താല്‍ കരഞ്ഞു കൊണ്ട് സല്‍മാന്‍ ഖാനെ വിളിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറയുന്നത്. ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ താരത്തിനെതിരെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. സല്‍മാന്‍ ഖാന്റെ കാമുകിയാണെന്നതിന്റെ പേരില്‍ കത്രീന മുതലെടുപ്പ് നടത്തിയെന്നാണ് വിമര്‍ശനം.

Katrina Kaif

കാശ് വീശിയെറിഞ്ഞ് പിആര്‍ വര്‍ക്കുകള്‍ നടത്തിയത് കൊണ്ടു മാത്രമാണ് കത്രീനയുടെ യഥാര്‍ത്ഥ മുഖം പുറം ലോകം അറിയാതെ പോയതെന്നും ചിലര്‍ പറയുന്നു. നിരവധി പേരാണ് കുറിപ്പുകളുമായി എത്തിയിരിക്കുന്നത്. 2010 ലാണ് സല്‍മാന്‍ ഖാനും കത്രീന കൈഫും പിരിയുന്നത്. എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് സല്‍മാനും കത്രീനയും ഒരിക്കലും തുറന്നു പറഞ്ഞിട്ടില്ല. അതേസമയം കത്രീന ഇപ്പോള്‍ വിവാഹിതയാണ്. നടന്‍ വിക്കി കൗശിലിനെയാണ് കത്രീന പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത്.

പ്രണയം തകര്‍ന്നുവെങ്കിലും സല്‍മാനും കത്രീനയും സുഹൃത്തുക്കളായി തുടരുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ടൈഗര്‍ ത്രീ റിലീസിന് തയ്യാറെടുക്കുകയാണ്. ഈ ദീപാവലിയ്ക്കാണ് ചിത്രത്തിന്റെ റിലീസ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X