twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്ലീനിംഗ് ജോലിയായിരുന്നു, ഛര്‍ദില്‍ വരെ വാരിയിട്ടുണ്ട്; തുടക്കകാലം ഓര്‍ത്ത് രവീണ ടണ്ടന്‍

    |

    ബോളിവുഡിനെ എന്നും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിഷയമാണ് നെപ്പോട്ടിസം എന്നത്. താരങ്ങളുടെ പാതയിലൂടെ സിനിമയിലെത്തുന്ന താരങ്ങളുടെ മക്കള്‍ക്ക് ലഭിക്കുന്ന അവസരത്തിലും യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ കടന്നു വരുന്നവര്‍ക്ക് ലഭിക്കുന്ന അവസരത്തിലുമുള്ള അസമത്വത്തെക്കുറിച്ച് പലപ്പോഴായി താരങ്ങള്‍ തന്നെ തുറന്നടിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരു അഭിമുഖത്തിനിടെ താരപുത്രിയായ അനന്യ പാണ്ഡെയും താരപുത്രനല്ലാതെ കടന്നു വന്ന സിദ്ധാന്ത് ചതുര്‍വേദിയും തമ്മില്‍ നടത്തിയ സംഭാഷണം ഇതിന്റെ വലിയ ഉദാഹരണമാണ്.

    എന്തിരുന്നാലും നെപ്പോട്ടിസം എന്നൊന്നത് അവസാനിക്കില്ലെന്നുറപ്പാണ്. ഭാവിയിലും ഈ പ്രവണത തുടരുക തന്നെ ചെയ്യുമെന്നുറപ്പാണ്. അതേസമയം താര കുടുംബത്തില്‍ നനിന്നും വരുന്നവര്‍ക്കും അവരവരുടേതായ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നതും വസ്തുതയാണ്. തങ്ങളുടെ കരിയറിന്റെ തുടക്കകാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു താരം കൂടി മനസ് തുറക്കുകയാണ്.

    അരങ്ങേറ്റം

    ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്നു രവീണ ടണ്ടന്‍. ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാള്‍. മിന്നും പ്രകടനങ്ങളിലൂടെ ഒരുപാട് തവണ രവീണ ആരാധകരുടെ കയ്യടി നേടിയിട്ടുണ്ട്. ഡാന്‍സിലൂടേയും കയ്യടി നേടിയിട്ടുണ്ട്. കോമഡി ചെയ്തും രവീണ തകര്‍ത്താടിയിട്ടുണ്ട്. താരകുടുംബത്തില്‍ നിന്നുമാണ് രവീണ സിനിമയിലെത്തുന്നത്. എന്നിട്ടും തനിക്ക് കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് രവീണ പറയുന്നത്. ബോളിവുഡിലെ അറിയപ്പെടുന്ന ഫിലിം മേക്കര്‍ ആയ രവി ടണ്ടന്റെ മകളാണ് രവീണ. 1991 ല്‍ പുറത്തിറങ്ങിയ പത്തര്‍ കേ ഫൂല്‍ ആയിരുന്നു രവീണയുടെ അരങ്ങേറ്റം.

    ഫ്‌ളോര്‍ അടിച്ചുവാരി

    മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ കരിയറിന്റെ തുടക്കകാലത്തെ അനുഭവം രവീണ പങ്കുവച്ചത്. പരസ്യ സംവിധായകന്‍ പ്രഹ്‌ളാദ് കക്കറിന്റെ ഓഫീസിലെ ഇന്റേണ്‍ ജോലിയിലൂടെയാണ് രവീണ കരിയര്‍ ആരംഭിച്ചത്. ഈ കാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയായിരുന്നു താരം. ''അത് സത്യമാണ്. സ്റ്റുഡിയോ ഫ്‌ളോര്‍ അടിച്ചുവാരിയാണ് ഞാന്‍ തുടങ്ങിയത്. ഛര്‍ദില്‍ വരെ വൃത്തിയാക്കിയിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ തന്നെ പ്രഹ്‌ളാദ് കക്കറിന്റെ സഹായായി പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. അന്ന് തന്നെ പലരും പറയുമായിരുന്നു നീ ക്യാമറയുടെ പിന്നിലല്ല മുന്നില്‍ ആണ് വരേണ്ടതെന്ന്. പക്ഷെ ഞാന്‍ ഒരിക്കലും നടിയാകില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. സത്യത്തില്‍ ഞാന്‍ യാദൃശ്ചികമായാണ് നടിയായത്. ഒരിക്കലും നടിയാകുമെന്ന് കരുതിയിരുന്നില്ല'' എന്നാണ് രവീണ പറയുന്നത്.

    മോഡലിംഗ്

    ''ഓരോ തവണയും ഓരോ മോഡലുകള്‍ വരാതിരിക്കുമ്പോള്‍ പ്രഹ്‌ളാദ് സാര്‍ രവീണയെ വിളിക്കാന്‍ പറയുമായിരുന്നു. ഞാന്‍ മേക്കപ്പിട്ട് പോസ് ചെയ്യാന്‍ തുടങ്ങും. പലവട്ടം ഇങ്ങനെ ചെയ്തപ്പോള്‍ എനിക്ക് തോന്നി എന്തുകൊണ്ട് ഇതില്‍ നിന്നും കുറച്ച് പോക്കറ്റ് മണിയുണ്ടാക്കിക്കൂടാ എന്ന്. അങ്ങനെയാണ് മോഡലിംഗ് തുടങ്ങുന്നത്. പിന്നെയാണ് സിനിമാ ഓഫറുകള്‍ ലഭിച്ച് തുടങ്ങുന്നത്. അഭിനയത്തില്‍ യാതൊരു പരിശീലനവും ലഭിച്ചിരുന്നില്ല. ഡയലോഗ് പറയേണ്ടത് പഠിച്ചിരുന്നില്ല. ഡാന്‍സിംഗ് പഠിച്ചിരുന്നില്ല. പോകെ പോകെയായിരുന്നു എല്ലാം പഠിച്ചത്'' എന്നും രവീണ പറയുന്നു.

    Recommended Video

    ഇനി എന്തൊക്കെ കാണേണ്ടി വരും, തമ്പുരാനറിയാം | Filmibeat Malayalam
    കെജിഎഫ്

    നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ് രവീണ. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആരണ്യകിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. സീരീസിന് മികച്ച പ്രതികരണം ലഭിച്ചു കൊണ്ടിരിക്കെ ഇപ്പോഴിതാ ബിഗ് സ്‌ക്രീനിലേക്കും മടങ്ങിയെത്തിയിരിക്കുകയാണ് രവീണ. പാന്‍ ഇന്ത്യന്‍ സിനിമയായ കെജിഎഫ് ചാപ്റ്റര്‍ 2വിലൂടെയാണ് രവീണയുടെ തിരിച്ചുവരവ്. ചിത്രം വന്‍ വിജയമായതിനൊപ്പം തന്നെ രവീണയുടെ പ്രകടനവും കയ്യടി നേടുകയാണ്. ചിത്രത്തില്‍ പ്രധാനമന്ത്രി ആയ റമിക സെന്‍ എന്ന കഥാപാത്രത്തെയാണ് രവീണ അവതരിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകരും ആവേശത്തിലാണ്.

    Read more about: raveena tandon
    English summary
    KGF 2 Actress Raveena Tandon Opens Up She Has Cleaned Vomit From Studio Floor During Her Initial Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X