'ലിപ് ഫില്ലറും നോസ് ജോബും'; പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഖുഷി കപൂര്‍
ഈയ്യടുത്ത് അരങ്ങേറ്റം കുറിച്ച് താരപുത്രിയാണ് ഖുഷി കപൂര്‍. ഒരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇതിനോടകം തന്നെ പ്രശസ്തി കൈവരിക്കാന്‍ ഖുഷിയ്ക്ക് സാധിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മകളായ ഖുഷി അമ്മയുടേയും സഹോദരി ജാന്‍വി കപൂറിന്റേയും പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയായിരുന്നു. നിര്‍മ്മാതാവായ ബോണി കപൂറാണ് ജാന്‍വിയുടെ പിതാവ്. താരകുടുംബത്തില്‍ നിന്നുമുള്ള പുതിയ താരോദയമായി മാറുകയാണ് ഖുഷി.
നെറ്റ്ഫ്‌ളിക്‌സിന്റെ ആര്‍ച്ചീസിലൂടെയായിരുന്നു ഖുഷിയുടെ എന്‍ട്രി. ഖുഷിയുടേതായി നിരവധി സിനിമകള്‍ അണിയറയിലുണ്ട്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് ഖുഷി. താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലായി മാറാറുണ്ട്. അതേസമയം ഇപ്പോഴിതാ ഖുഷിയുമായി ബന്ധപ്പെട്ടൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

താരങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറികളും മറ്റ് കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റുകളുമൊക്കെ ചെയ്യുന്നത് പുതിയ കാര്യമല്ല. പക്ഷെ ഭൂരിഭാഗം പേരും തങ്ങള്‍ നടത്തിയ സര്‍ജറികളെക്കുറിച്ച് തുറന്നു പറയാറില്ല. എന്നാല്‍ തന്റെ രൂപ മാറ്റത്തിന് പിന്നില്‍ സര്‍ജറിയാണെന്ന കാര്യം ഖുഷി തുറന്നു പറഞ്ഞാതായാണ് ചര്‍ച്ചകള്‍ ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ദിവസം ഖുഷിയുടെ ഒരു ഫാന്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. വീഡിയോയില്‍ അമ്മ ശ്രീദേവിയ്‌ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന കുഞ്ഞ് ഖുഷിയേയും തന്റെ ആദ്യ സിനിമയുടെ പ്രീമിയറിനെത്തിയ യുവതിയായ ഖുഷിയേയുമാണ് കാണുന്നത്. പഴയ വീഡിയോയില്‍ അമ്മ ധരിച്ചിരുന്ന അതേ വസ്ത്രം തന്നെയാണ് തന്റെ ആദ്യ സിനിമയുടെ പ്രീമിയറില്‍ ഖുഷി ധരിച്ചിരിക്കുന്നത്.
ഈ വീഡിയോ വൈറലായി മാറിയതോടെ നിരവധി പേര്‍ കമന്റുകളുമായി എത്തി. ഇതിനിടെ ഒരാള്‍ ഖുഷി അന്നും ഇന്നും ഒരുപോലെയാണെന്ന് കമന്റ് ചെയ്തു. പിന്നാലെ ഇതിന് ഖുഷി മറുപടിയുമായെത്തി. ''മുമ്പത്തേത് പോലെ തന്നെയുണ്ട് ഖുഷി ഇപ്പോഴും. ഭാരം കുറച്ചതായി മാത്രമാണ് തോന്നുന്നത്' എന്നായിരുന്നു കമന്റ്. പക്ഷെ തന്റെ ആരാധകനെ തിരുത്തുകയായിരുന്നു ഖുഷി മറുപടിയിലൂടെ. ''ലിപ് ഫില്ലറും നോസ് ജോബും ഹഹഹ'' എന്നായിരുന്നു ഖുഷിയുടെ പ്രതികരണം.

ഖുഷിയുടെ ഈ തുറന്നു പറച്ചില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഖുഷിയുടെ സത്യസന്ധതയ്ക്ക് കയ്യടിക്കുകയാണ് ആരാധകര്‍. മറച്ചുവെക്കാനൊന്നുമില്ലെന്നും ഇതൊക്കെ വ്യക്തിപരമായ ചോയ്‌സുകള്‍ മാത്രമാണെന്നുമാണ് ആരാധകര്‍ പറയുന്നത്. നേരത്തേയും സോഷ്യല്‍ മീഡിയ ഖുഷി പ്ലാസ്റ്റിക് സര്‍ജറി നടത്തിയതായി ആരോപിച്ചിരുന്നു. താരത്തിന്റെ പഴയ ചിത്രങ്ങള്‍ വച്ചു കൊണ്ടുള്ള താരതമ്യങ്ങളും സോഷ്യല്‍ മീഡിയ നടത്താറുണ്ട്. താരം തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞതോടെ കയ്യടിക്കുകയാണ് ആരാധകര്‍.
അതേസമയം നാദാനിയാന്‍ ആണ് ഖുഷിയുടെ പുതിയ സിനിമ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനെ തന്നെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ പുറത്തിറങ്ങിയ ആര്‍ച്ചീസ് ചര്‍ച്ചയായി മാറിയിരുന്നു. സോയ അക്തറും റീമ കട്ഗിയും ചേര്‍ന്നൊരുക്കിയ സീരീസ് ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്റേയും അരങ്ങേറ്റമായിരുന്നു. സോഷ്യല്‍ മീഡിയയിലും താരമാണ് ഖുഷി. താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ വെെറലായി മാറാറുണ്ട്.


Click it and Unblock the Notifications











