അമ്മയുടെയും ചേച്ചിയുടേയും ഭംഗി ഇല്ലെന്ന് കളിയാക്കി; സഹികെട്ട് പ്ലാസ്റ്റിക് സർജറി; തുറന്നു പറഞ്ഞ് ഖുഷി കപൂർ
താരങ്ങളുടെ പാതയിലൂടെ മക്കള്‍ സിനിമയിലെത്തുന്നത് ബോളിവുഡില്‍ പതിവാണ്. എല്ലാ വെള്ളിയാഴ്ചയും ഓരോ നെപ്പോ കിഡ് ലോഞ്ച് ചെയ്യപ്പെടുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പരിഹാസ രൂപേണ പറയുന്നത്. താരങ്ങളുടെ മക്കളുടെ അരങ്ങേറ്റത്തിനായി ആരാധകരും കാത്തിരിക്കാറുണ്ട്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനും സെയ്ഫ് അലി ഖാന്റെ മകള്‍ ഇബ്രാഹം അലി ഖാനും അരങ്ങേറ്റം കുറിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകരിപ്പോള്‍.
തന്റെ അമ്മയുടേയും സഹോദരിയുടേയും പാതയിലൂടെ സിനിമയിലെത്തിയ താരപുത്രിയാണ് ഖുഷി കപൂര്‍. ഇന്ത്യന്‍ സിനിമയിലെ ഐക്കോണിക് താരം ശ്രീദേവിയുടെ മകളും യുവനടി ജാന്‍വി കപൂറിന്റെ സഹോദരിയുമാണ് ഖുഷി കപൂര്‍. ഒടിടി സീരീസിലൂടെയായിരുന്നു ഖുഷിയുടെ അരങ്ങേറ്റം. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആര്‍ച്ചീസിലൂടെയാണ് ഖുഷി അരങ്ങേറിയത്.

എന്നാല്‍ ആര്‍ച്ചീസ് പ്രതീക്ഷിച്ച വിജയം നേടിയില്ല. പക്ഷെ സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യം അറിയിക്കാന്‍ ഖുഷിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ പുതിയ രണ്ട് സിനിമകളാണ് ഖുഷിയുടേതായി അണിയറയിലുള്ളത്. ആമിര്‍ ഖാന്റെ മകനൊപ്പം അഭിനയിക്കുന്ന ലവ്യാപ്പയും സെയ്ഫിന്റെ മകനൊപ്പം അഭിനയിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ചിത്രം നാദാനിയാനും.
ഇതിനിടെ ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെക്കുറിച് സംസാരിക്കുകയാണ് ഖുഷി കപൂര്‍. തന്റെ അമ്മയുടേയും ചേച്ചിയുടേയും സൗന്ദര്യം തനിക്കില്ലെന്ന് പറഞ്ഞ് തന്നെ പലരും പരിഹസിക്കുമായിരുന്നുവെന്നാണ് ഖുഷി പറയുന്നത്. തന്റെ പ്ലാസിറ്റിക് സര്‍ജറിയെക്കുറിച്ചും ഖുഷി തുറന്നു സംസാരിക്കുന്നുണ്ട്. മുമ്പും താന്‍ സര്‍ജറിയ്ക്ക് വിധേയയായെന്ന കാര്യം മറയില്ലാതെ തുറന്ന് പറഞ്ഞ് ഖുഷി കയ്യടി നേടിയിരുന്നു.
''ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ എന്റെ രൂപത്തിന്റെ പേരില്‍ കളിയാക്കുമായിരുന്നു. ഞാന്‍ കാണാന്‍ എന്റെ അമ്മയേയും ചേച്ചിയേയും പോലെയല്ല. അതെല്ലാം ഒരു കുട്ടിയുടെ ആത്മാഭിമാനത്തെ തകര്‍ക്കുന്നതാണ്. എനിക്ക് വാനിറ്റി ഇഷ്ടമായിരുന്നു. കാണാന്‍ ഭംഗിയുണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമാണ്. അതൊരു മോശം കാര്യമാണെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും ആളുകള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടെന്ന് അറിയുന്നതിനാല്‍'' ഖുഷി കപൂര്‍ പറയുന്നു.

അതേസമയം പലരും പറയുന്നത് പോലെ ഒരുപാടൊന്നും പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടില്ലെന്നും ഖുഷി കപൂര്‍ പറയുന്നുണ്ട്. ''ആളുകള്‍ ചെയ്യണമെന്നോ ചെയ്യണ്ട എന്നോ അല്ല ഞാന്‍ പറയുന്നത്. ആളുകള്‍ ഞാന്‍ ചെയ്തുവെന്ന് പറയുന്ന നൂറ് കാര്യങ്ങളൊന്നും ഞാന്‍ ചെയ്തിട്ടില്ല. സ്‌കിന്‍ കെയറും ഫില്ലേഴ്‌സുമൊക്കെയാണ് ചെയ്തത്. അതിന്റെ പേരില്‍ ഒരാളെ ക്രൂശിക്കേണ്ടതില്ലെന്നാണ് കരുതുന്നത്'' എന്നും താരപുത്രി പറയുന്നുണ്ട്.
തന്റെ സര്‍ജറിയെക്കുറിച്ച് ഒരാള്‍ ആത്മാര്‍ത്ഥയമായി സംസാരിക്കുമ്പോള്‍ മറ്റുള്ളവര്‍ അതിന്റെ പേരില്‍ പ്രശ്‌നമുണ്ടാക്കേണ്ടതില്ലെന്നാണ് ഖുഷിയുടെ അഭിപ്രായം. കുട്ടിക്കാലത്ത് തന്റെ രൂപത്തിന്റെ പേരില്‍ ആളുകള്‍ കളിയാക്കുമായിരുന്നു. പിന്നീട് താന്‍ തന്റെ രൂപം മാറ്റാന്‍ ശ്രമിച്ചു. അപ്പോഴും ആളുകള്‍ തന്നെ വിമര്‍ശിക്കുകയാണെന്നാണ് ഖുഷി പറയുന്നത്.


Click it and Unblock the Notifications











