കേട്ടതെല്ലാം ശരി; കിയാരയും സിദ്ധാര്‍ത്ഥും പ്രണയത്തില്‍, നടിയുടെ വെളിപ്പെടുത്തല്‍!
എത്രയൊക്കെ ഒളിപ്പിച്ചു വെച്ചാലും പുറത്ത് അറിയുന്ന ഒന്നാണ് പ്രണയം. താരങ്ങളാകുമ്പോള്‍ പിന്നെ പ്രത്യേകിച്ചും. താരങ്ങള്‍ക്കിടയിലെ പ്രണയം ഒരിക്കലും അധികനാള്‍ ആരാധകരില്‍ നിന്നും മറച്ചുവെക്കാനാകില്ല. ഇപ്പോള്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ചകളിലൊന്നാണ് യുവതാരങ്ങളായ കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും തമ്മിലുള്ള പ്രണയം.
ഇരുവരും ഷേര്‍ഷയുടെ സെറ്റില്‍ വച്ചാണ് അടുക്കുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. എന്നാല്‍ രണ്ടു പേരും തങ്ങള്‍ പ്രണയത്തിലാണെന്ന് എവിടേയും പറഞ്ഞിട്ടില്ല. ഇതിനിടെ കഴിഞ്ഞ ദിവസം താരം നല്‍കിയൊരു അഭിമുഖം ചര്‍ച്ചയാവുകയാണ്. തന്റെ പ്രണയത്തെ കുറിച്ചാണ് കിയാര വെളിപ്പെടുത്തിയിരിക്കുന്നത്.

എപ്പോഴാണ് അവസാനമായൊരു ഡേറ്റിന് പോയതെന്നായിരുന്നു ചോദ്യം. ഇതിന് കിയാര നല്‍കിയ മറുപടി ഈ വര്‍ഷം തന്നെയാണെന്നായിരുന്നു. ഈ വര്‍ഷം രണ്ട് മാസം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അപ്പോള്‍ നിങ്ങള്‍ തന്നെ കണക്ക് കൂട്ടിക്കോളൂ എന്നായിരുന്നു കിയാരയുടെ മറുപടി. ഇതോടെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും കണക്ക് കൂട്ടല്‍ ആരംഭിക്കുകയായിരുന്നു.
സിദ്ധാര്‍ത്ഥും കിയാരയും ഈയ്യടുത്ത് ഒരുമിച്ച് മാലിദ്വീപ് യാത്ര നടത്തിയിരുന്നു. ഇതാണ് കിയാര പറഞ്ഞ ഡേറ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരിയിലായിരുന്നു ഇത്. ഇതുകൂടാതെ കിയാര സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളെ കാണുകയും ചെയ്തിരുന്നു. ഇത്രയും മതിയല്ലോ ആരാധകര്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും ഉത്തരത്തിലെത്താന്‍.
സാരിയിലും മോഡേണ്‍ ലുക്കിലും ഗ്ലാമറസായി ബിഗ് ബോസ് താരം; ശിവാനിയുടെ പുത്തന്‍ ചിത്രങ്ങള്‍
തന്റെ കാമുകന്‍ വഞ്ചിച്ചാല്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്ന ചോദ്യത്തിനും കിയാര മറുപടി നല്‍കി. അവനെ ബ്ലോക്ക് ചെയ്യുമെന്നും പിന്നെ തിരികെ പോകില്ലെന്നും താരം പറഞ്ഞു. കിയാരയും സിദ്ധാര്‍ത്ഥും പലപ്പോഴും ഒരുമിച്ചാണ് കാണപ്പെടാറുള്ളത്. ഒരുമിച്ചുള്ള ഡിന്നറുകളും യാത്രകളുമെല്ലാം ചര്‍ച്ചയായി മാറിയിരുന്നു.
Recommended Video
ഫഗ്ലി എന്ന ചിത്രത്തിലൂടെയായിരുന്നു കിയാരയുടെ അരങ്ങേറ്റം. പിന്നീട് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെയാണ് ശ്രദ്ധ നേടുന്നത്. തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. കബീര്‍ സിങ്, ലസ്റ്റ് സ്‌റ്റോറീസ്, ലക്ഷ്മി, ഗുഡ് ന്യൂസ്, തുടങ്ങിയ ചിത്രങ്ങളില്‍ നായികയായിട്ടുണ്ട്. ഇന്ദു കി ജവാനി ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. ഷേര്‍ഷ, ബൂല്‍ ബുലയ്യ 2, ജുഗ് ജുഗ് ജിയോ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകള്‍.


Click it and Unblock the Notifications